പുതിയ വർക്ക് പെർമിറ്റ് അനുവദിക്കുന്നതിന് ഫീസ് വർദ്ധിപ്പിക്കുവാൻ സർക്കാർ നീക്കം;അപേക്ഷകളിലെ പിഴവ് തിരുത്തുന്നതിന് അധികം ഫീസ്

പുതിയ വർക്ക് പെർമിറ്റ് അനുവദിക്കുന്നതിനും ഇഖാമ പുതുക്കുന്നതിനും കുവൈറ്റിൽ ഫീസ് വര്‍ധിപ്പിക്കാന്‍ സർക്കാർ തീരുമാനം. മാന്‍പവര്‍ അതോറിറ്റിയുടെതാണ് തീരുമാനം.
പുതുതായി തൊഴിൽ പെർമിറ്റ് അനുവദിക്കുന്നതിന് നിലവിൽ 60 ദിനാറാണ് ഫീസ്. എന്നാലിത് 70 ദിനാറായി വർദ്ധിപ്പിക്കാനാണ് തീരുമാനം.ഒരു വർഷത്തേക്ക് ഇഖാമ പുതുക്കുന്നതിന് നിലവിൽ പത്തു ദിനാറാണ് ഈടാക്കുന്നത്. ഇത് 20 ദിനാറായി വർധിപ്പിക്കാനാണ് മാൻപവർ അതോറിറ്റി ആലോചിക്കുന്നത്.
ഇഖാമ പുതുക്കുന്നതിന് നാലു ഘട്ടമായിട്ടാകും .ആദ്യ തവണ 100 കെഡിയും രണ്ടാം തവണ 200 കെഡിയും മൂന്നാം തവണ 300 കെഡിയും നാലാം തവണ 400 കെഡിയും ഫീസ് ഈടാക്കുമെന്നും റിപ്പോർട്ടിൽ പറയുന്നു.
വിദേശികൾ സമർപ്പിക്കുന്ന വർക്ക് പെർമിറ്റ് അപേക്ഷകളിലെ തെറ്റുകൾ തിരുത്തുന്നതിന് പ്രത്യേക ഫീസ് ഏർപ്പെടുത്തുന്നതും പരിഗണനയിൽ ഉണ്ട്.
അപേക്ഷകൾ ടൈപ് ചെയ്യുമ്പോൾ തൊഴിലാളികളിൽനിന്നുണ്ടായ തെറ്റുകൾ തിരുത്തുന്നതിനാണ് ഫീസ് ഏർപ്പെടുത്തുക. വിവരങ്ങൾ എൻട്രി ചെയ്യുമ്പോൾ വകുപ്പ് ഉദ്യോഗസ്ഥരിൽനിന്നുണ്ടായ പിഴവുകൾക്ക് ഫീസ് ഈടാക്കില്ല.
https://www.facebook.com/Malayalivartha