യൂ എ ഇയിലെ കുട്ടികൾക്ക് മുട്ടൻ പണി; ജങ്ക് ഫുഡ് തരൂല ; വിലക്കുമായി മന്ത്രാലയം

യൂ എ ഇയിൽ കുട്ടികളുടെ മാനസികവും ശാരീരികവുമായ വളർച്ചയ്ക്ക് തടസ്സമാകുന്ന ജങ്ക്ഫുഡ്, മധുരപലഹാരങ്ങൾ എന്നിവയുൾപ്പെടെ ഒൻപത് തരം ഭക്ഷണസാധനങ്ങൾ യു.എ.ഇ. യിലെ പൊതുസ്കൂളുകളിൽ നിരോധിച്ചു. വിദ്യാഭ്യാസ മന്ത്രാലയമാണ് വിലക്കേർപ്പെടുത്തിയിരിക്കുന്നത്. ഇവയുടെ പട്ടിക മന്ത്രാലയം യു.എ.ഇയിലെ വിദ്യാലയങ്ങള്‍ക്ക് വിതരണം ചെയ്തു.
ഹോട്ട് ഡോഗുകളും സംസ്‌കരിച്ച ഇറച്ചികളുമാണ് പട്ടികയില്‍ ആദ്യം ഉള്ളത്. പാകം ചെയ്ത് പായ്ക്കറ്റുകളില്‍ വില്‍ക്കുന്ന ന്യൂഡില്‍സുകളാണ് മറ്റൊന്ന്. ഉയര്‍ന്ന കൊഴുപ്പും സോഡിയത്തിന്റെ അളവും ഇത്തരം ഭക്ഷണത്തെ കൂടുതല്‍ അപകടകാരിയാക്കുന്നു.
ചോക്ലേറ്റുകള്‍, പഞ്ചസാരയുടെ അളവ് കൂടുതലുള്ള കൃത്രിമ രുചിക്കൂട്ടുകള്‍ ചേര്‍ത്ത ക്രീം ചോക്ലേറ്റുകള്‍, മധുരപലഹാരങ്ങള്‍, ലോലിപോപ്പുകള്‍, ജെല്ലികള്‍, പീനട്ടിന്റെ എല്ലാ ഉത്പന്നങ്ങളും, ഫ്രഞ്ച് ഫ്രൈസ്, ചിപ്‌സ്, പാക്കറ്റ് ജ്യൂസുകൾ, ഊർജ പാനീയങ്ങൾ മുതലായവയും കാന്റീനുകളിൽനിന്ന് പിൻവലിച്ചു. മധുര പാനീയങ്ങള്‍, ഐസ് ടീ, ക്രീം കേക്കുകള്‍, ഡോനട്ടുകള്‍ എന്നിവയും വിലക്കേര്‍പ്പെടുത്തിയ ഉത്പന്നങ്ങളില്‍ ഉള്‍പ്പെടുന്നു.
ലോകാരോഗ്യ നിലവാരത്തിനനുസരിച്ച് കുട്ടികള്‍ക്ക് പോഷകാഹാരങ്ങള്‍ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് തീരുമാനം.
കുട്ടികളിൽ ആരോഗ്യകരമായ ഭക്ഷണശീലം വളർത്തുന്നതിന്റെ ഭാഗമായാണ് ഈ നടപടി. അധ്യാപകരും രക്ഷിതാക്കളും ജങ്ക് ഫുഡ് ഒഴിവാക്കി നല്ല ഭക്ഷണം ശീലമാക്കാൻ കുട്ടികളെ പ്രോത്സാഹിപ്പിക്കണമെന്ന് മന്ത്രാലയം നിർദേശിച്ചു.
സ്‌കൂളുകളിലേക്ക് കൊടുത്തയയ്ക്കുന്ന ഭക്ഷണത്തില്‍ നിരോധിച്ചവയൊന്നും ഉള്‍പ്പെട്ടിട്ടില്ലെന്ന് ഉറപ്പ് വരുത്തേണ്ടത് സ്‌കൂളുകളുടെ ഉത്തരവാദിത്വമാണ്. പ്രഭാതഭക്ഷണം വിദ്യാര്‍ഥികള്‍ വീടുകളില്‍നിന്ന് തന്നെ കഴിച്ചിരിക്കണമെന്നും മന്ത്രാലയം നിഷ്‌കര്‍ഷിക്കുന്നു.
https://www.facebook.com/Malayalivartha