താമസ സ്ഥലത്തുനിന്ന് സാധനങ്ങള്‍ വാങ്ങാന്‍ സൂപ്പര്‍ മാര്‍ക്കറ്റിലേക്ക് റോഡ് മുറിച്ചുകടക്കുന്നതിനിടെ ബൈക്ക് ഇടിച്ച് തെറിപ്പിച്ചു... റോഡില്‍ വീണ സിജോയുടെ ശരീരത്തിലൂടെ ലാന്‍ഡ് ക്രൂയിസര്‍ കാര്‍ കയറിയിറങ്ങി; കുവൈത്തില് വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന മലയാളി യുവാവിന് ദാരുണാന്ത്യം

താമസ സ്ഥലത്തുനിന്ന് സാധനങ്ങള്‍ വാങ്ങാന്‍ സൂപ്പര്‍ മാര്‍ക്കറ്റിലേക്ക് റോഡ് മുറിച്ചുകടക്കുന്നതിനിടെ ബൈക്ക് ഇടിച്ച് തെറിപ്പിച്ചു.
റോഡില്‍ വീണ സിജോയുടെ ശരീരത്തിലൂടെ ലാന്‍ഡ് ക്രൂയിസര്‍ കാര്‍ കയറിയിറങ്ങി. കുവൈറ്റില്‍ വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന മലയാളി യുവാവീണ് ദാരുണാന്ത്യം.പത്തനംതിട്ട പ്രക്കാനം പുളിക്കല്‍തറയില്‍ സണ്ണിയുടെ മകന്‍ സിജോ സണ്ണി (32) ആണ് മരിച്ചത്. ജനുവരി 10ന് ഉച്ചക്ക് താമസ സ്ഥലത്തുനിന്ന് സാധനങ്ങള്‍ വാങ്ങാന്‍ സൂപ്പര്‍ മാര്‍ക്കറ്റിലേക്ക് റോഡ് മുറിച്ചുകടക്കുന്നതിനിടെ ബൈക്ക് ഇടിക്കുകയായിരുന്നു.
റോഡില്‍ വീണ സിജോയുടെ മേല്‍ ലാന്‍ഡ് ക്രൂയിസര്‍ കാര്‍ കയറിയിറങ്ങി. തലയിലും കാലിലും ഗുരുതര പരിക്കേറ്റ സിജോയെ മുബാറക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വെന്റിറിലേറ്ററിലായിരുന്ന യുവാവിനെ ശസ്ത്രക്രിയക്ക് വിധേയമാക്കാന്‍ ഒരുങ്ങുന്നതിനിടെ ചൊവ്വാഴ്ച മസ്തിഷ്‌ക മരണം സംഭവിക്കുകയും അര്‍ദ്ധരാത്രി മരണംസ്ഥിരീകരിക്കുകയുമായിരുന്നു. മൃതദേഹം ഉടന്‍ നാട്ടിലെത്തിക്കാനുള്ള ശ്രമത്തിലാണ് പ്രവാസികള്‍
https://www.facebook.com/Malayalivartha