പ്രവാസികൾക്ക് സന്തോഷ വാർത്ത; സാമ്പത്തിക വൈവിധ്യവൽകരണം ലക്ഷ്യമിട്ടുള്ള സൗദി വിഷൻ 2030ന്റെ പ്രധാന പദ്ധതികളിലൊന്നായ റെഡ് സീ ക്ക് അംഗീകാരം; 70,000 പേർക്ക് ജോലി

ലോകത്തിൽ തന്നെ ഏറ്റവും മികച്ച ടൂറിസ്റ്റ് പദ്ധതികളിലൊന്നായ റെഡ് സീ’ക്ക് അംഗീകാരം. പരിസ്ഥിതി സംരക്ഷണം ഉറപ്പാക്കികൊണ്ടുള്ള മാസ്റ്റർപ്ലാനിന് റെഡ് സീ ഡവലപ്മെൻറ് കമ്പനി ഡയറക്ടർ ബോർഡ് അംഗീകാരം നൽകി . സാമ്പത്തിക വൈവിധ്യവൽകരണം ലക്ഷ്യമിട്ടുള്ള സൗദി വിഷൻ 2030ന്റെ പ്രധാന പദ്ധതികളിലൊന്നാണു ചെങ്കടൽ പദ്ധതി. ഇതിലൂടെ 70,000 പേർക്ക് ജോലി ലഭിക്കുമെന്നും മൊത്തം ആഭ്യന്തര ഉൽപാദനത്തിലേക്ക് 2200 കോടി റിയാൽ സംഭാവന ചെയ്യുമെന്നുമാണ് കണക്കാക്കുന്നത്.
75 % ദ്വീപുകളിലും ജൈവ സമ്പത്ത് കാത്തുസൂക്ഷിക്കുന്നതിനും ആവാസ വ്യവസ്ഥയും പരിസ്ഥിതിയും സംരക്ഷിക്കുന്നതിനുമായി നിർമ്മാണ പ്രവർത്തനങ്ങൾ ണ് നടത്തില്ല-സിഇഒ ജോൺ പഗാനൊ പറഞ്ഞു.
ആദ്യഘട്ടത്തിൽ അഞ്ചു ദ്വീപുകളിലായി 14 ആഡംബര ഹോട്ടലുകൾ സജ്ജമാകും. ഇവ 2022-ൽ പൂർത്തിയാകും. ഇതിൽ 3000 താമസ മുറികളുമുണ്ടാകും. കൂടാതെ മരുഭൂമിയിലും മലകൾക്കുമുകളിലുമായി പണിയുന്ന രണ്ടു റിസോട്ടുകളും ഒന്നാം ഘട്ട പദ്ധതിയിൽ ഉൾപ്പെടും. ദ്വീപ്, പർവതം, മരുഭൂമി എന്നിവിടങ്ങളിൽ നിർമിക്കുന്ന ഹോട്ടലുകളിലും റിസോർട്ടുകളിലുമായി പതിനായിരത്തിലേറെ മുറികളുണ്ടാകും. ഇവയ്ക്കു പുറമേ അത്യാഡംബര താമസ, വാണിജ്യ, വിനോദ കേന്ദ്രങ്ങളുമുണ്ടാകും. സൗദിയുടെ പടിഞ്ഞാറൻ തീരത്ത് 28,000 ചതുരശ്ര കിലോമീറ്റർ വിസ്തീർണമുള്ള സ്ഥലത്താണ് റെഡ് സീ പദ്ധതി വികസിപ്പിക്കുന്നത്. 2030ന് അവസാന ഘട്ട നിർമാണം പൂർത്തിയാക്കും.
https://www.facebook.com/Malayalivartha