പ്രവാസികൾ ആവേശത്തിൽ; ജിദ്ദ ഗവര്‍ണറേറ്റില്‍ 65 തീയറ്ററുകള്‍ തുറക്കാൻ തീരുമാനം;ആദ്യ സിനിമാ തീയറ്റര്‍ തിങ്കളാഴ്ച്ച പ്രവർത്തനം ആരംഭിക്കും

പ്രവാസികൾക്ക് സന്തോഷ വാർത്ത. സൗദിയിലെ ജിദ്ദയിൽ തിങ്കളാഴ്ച്ച ആദ്യ സിനിമാ തീയറ്റര്‍ പ്രവര്‍ത്തനം ആരംഭിക്കും.
വോക്സ് സിനിമാസ് ഒരുക്കുന്ന തീയറ്റര്‍ റെഡ് സീ മാളിലാണ് പ്രവര്‍ത്തനം ആരംഭിക്കുന്നത്. ഇത് സംബന്ധിച്ച പ്രഖ്യാപനം ഓഡിയോ വിഷ്വല്‍ മീഡിയ ജനറല്‍ കമ്മീഷന്‍ ഡയറക്ടര്‍ ഹംസ അല്‍ ഗുബൈഷിയാണ് നടത്തിയത്. മക്ക ഡെപ്യൂട്ടി അമീര്‍ ബദര്‍ ബിന്‍ സുല്‍ത്താന്‍ രാജകുമാരന്റെ സന്ദര്‍ശന വേളയിലാണ് അദ്ദേഹം പ്രഖ്യാപിച്ചത്. വരുന്ന മാര്‍ച്ചിന് മുന്‍പ് റെഡ് സീ മാളില്‍ ആകെ 12 സ്ക്രീനുകള്‍ സജ്ജീകരിക്കാനാണ് പദ്ധതി.
ജിദ്ദ ഗവര്‍ണറേറ്റില്‍ ആകെ 65 തീയറ്ററുകള്‍ തുറക്കാനാണ് തീരുമാനം. ഇതില്‍ ഈ വര്‍ഷം തന്നെ ആറെണ്ണം കൂടി പ്രവര്‍ത്തനം തുടങ്ങും. മൂന്ന് പതിറ്റാണ്ടുകള്‍ക്ക് ശേഷം കഴിഞ്ഞ വര്‍ഷമാണ് സൗദിയില്‍ തീയറ്ററുകള്‍ക്ക് അനുമതി നല്‍കി തുടങ്ങിയത്. കഴിഞ്ഞ ഏപ്രിലില്‍ റിയാദിലാണ് രാജ്യത്തെ ആദ്യ തീയറ്റര്‍ പ്രവര്‍ത്തനം തുടങ്ങിയത്.
https://www.facebook.com/Malayalivartha