പ്രവാസികൾക്ക് തിരിച്ചടി; സൗദിയിൽ വിനോദസഞ്ചാര ഗൈഡുകളായി സ്വദേശി വനിതകൾ

സൗദിയിൽ പരിപൂർണ സ്വദേശിവൽക്കരണത്തിന്റെ ഭാഗമായി സ്വദേശി വനിതകളെ വിനോദസഞ്ചാര ഗൈഡുകളായി നിയമിക്കുമെന്ന് സൗദി കമ്മിഷന്‍ ഫോര്‍ ടൂറിസം ആന്‍ഡ് നാഷണല്‍ ഹെറിറ്റേജ് അറിയിച്ചു.
ഗൈഡുകള്‍ക്ക് മികച്ച തൊഴിലവസരമാണ് നിലവിലുള്ളത്. ലൈസന്‍സ് നേടുന്നതിന് 150 വനിതകള്‍ അപേക്ഷ സമര്‍പ്പിച്ചിട്ടുണ്ട്. ഇവര്‍ക്ക് ഈ മാസം തന്നെ ലൈസന്‍സ് നല്‍കുമെന്നും അധികൃതര്‍ വ്യക്തമാക്കി.
വിനോദ സഞ്ചാര മേഖലയെ കൂടാതെ ഇതിനോടകം തന്നെ വിവിധ മേഖലകളിൽ സ്വദേശി വനിതകൾക്ക് കൂടുതൽ തൊഴിൽ അവസരങ്ങൾ ലഭ്യമാക്കുക എന്നത് ലക്ഷ്യമിട്ടുള്ള പ്രവർത്തനങ്ങൾ ആരംഭിച്ചു കഴിഞ്ഞു.
https://www.facebook.com/Malayalivartha