ഓണാട്ടുകര കേളി കൊട്ട് ഫെബ്രുവവരി ഒന്നിന് ആരംഭിക്കും

കുവൈറ്റിൽ ചെട്ടികുളങ്ങര നാട്ടുത്സവം എന്നറിയപ്പെടുന്ന ഓണാട്ടുകര ഫെസ്റ്റ് ഫെബ്രുവരി ഒന്നിന് അരങ്ങേറും. സിഎഎസ്എസ് കുവൈത്ത് സംഘടിപ്പിക്കുന്ന ഫെസ്റ്റ് ഇന്ത്യൻ സെൻട്രൽ സ്കൂൾ അങ്കണത്തിൽ വെച്ചാണ് അരങ്ങേറുന്നത്. ഇത് നാലാം നാലാം വർഷമാണ് കുവൈത്തിന്റെ മണ്ണിൽ കേളികൊട്ടുയരുന്നത്
കുത്തിയോട്ട കുമ്മികളുടെ താളവട്ടശീലുകൾ പ്രചാരത്തിലാക്കിയ വിജയരാഘവക്കുറുപ്പിന്റെ കുമ്മികൾക്കു സിഎഎസ്എസ് കലാകാരന്മാർ ചുവടുവയ്ക്കുന്നു. ശിവഗംഗയുടെ ഭക്തി ഗാനസുധ, രാജു ഗണപതി നയിക്കുന്ന ഭജൻസ്, കെട്ടുകാഴ്ച, താലപ്പൊലി, കാവടിയാട്ടം, കഞ്ഞിസദ്യ എന്നിവയുണ്ടായിരിക്കും.
https://www.facebook.com/Malayalivartha