യൂ എൻ ഐക്യരാഷ്ട്ര സഭയിൽ കുവൈറ്റ് വനിതയ്ക്ക് ഉന്നത പദവി

കുവൈറ്റിലെ സാമൂഹ്യ പ്രവർത്തകയും മുൻ മന്ത്രിയുമായ റോള ദശ്തിയെ വടക്കുകിഴക്കൻ ഏഷ്യൻ രാജ്യങ്ങളുടെ യു.എൻ. ഇക്കണോമിക് ആൻഡ് സോഷ്യൽ കമ്മിഷൻ എക്സിക്യുട്ടീവ് സെക്രട്ടറിയായി നിയമിച്ചു.കാലാവധി അവസാനിച്ച ഇറാഖ് സ്വദേശി മുഹമ്മദ് അലി അൽ ഹാകിമിെന്റ ഒഴിവിലേക്കാണ് റോള ദശ്തിയെ നിയമിച്ചത്. യു.എൻ സെക്രട്ടറി ജനറൽ അേൻറാണിയോ ഗുെട്ടറസ് ആണ് ഇതു സംബന്ധിച്ച പ്രഖ്യാപനം നടത്തിയത്.
നീണ്ട കാലമായി കുവൈത്ത് പ്ലാനിങ് ബോർഡ് ഉന്നത സമിതിയിൽ അംഗമാണ് ദശ്ത്തി. 2012-2014 കാലത്ത് രാജ്യത്തെ ആസൂത്രണ വികസനകാര്യ-പാർലമെൻററികാര്യ മന്ത്രിയായി സേവനമനുഷ്ഠിച്ചിട്ടുണ്ട്.
യു.എൻ. സെക്രട്ടറി ജനറലിന്റെ നടപടിയെ കുവൈത്ത് അമീർ ശൈഖ് സബ അൽ അഹമ്മദ് അൽ ജാബിർ അൽ സബ അഭിനന്ദിച്ചു. ബയാൻ കൊട്ടാരത്തിലെത്തിയ റോള ദശ്തിയെ അദ്ദേഹം അനുമോദിക്കുകയും ചെയ്തു.
ആസൂത്രണ-പാർലമെന്ററികാര്യ വകുപ്പുകളുടെ മുൻമന്ത്രിയും കുവൈത്തിലെ മുതിർന്ന സാമ്പത്തികവിദഗ്ധയുമായ റോള, 2009-ൽ ചരിത്രംതിരുത്തി കുവൈത്ത് പാർലമെന്റിലെത്തിയ മൂന്നു വനിതകളിൽ പ്രധാനിയായിരുന്നു.
കുവൈത്ത് ശാസ്ത്ര-ഗവേഷണ കേന്ദ്രം, വിവിധ ധനകാര്യ- വികസനകാര്യ സ്ഥാപനങ്ങൾ എന്നിവയിൽ പ്രവർത്തിച്ചിട്ടുള്ള ഇവർ തൈമൂറിലെ ജോൺസ് ഹോപ്ക്സൻസ് യൂനിവേഴ്സിറ്റിയിൽനിന്ന് പാർപ്പിട കാര്യത്തിൽ ഡോക്ടറേറ്റ് ബിരുദവും കാലിഫോർണിയ യൂനിവേഴ്സിറ്റിയിൽനിന്ന് സാമ്പത്തിക വിഷയത്തിൽ മാസ്റ്റർ ബിരുദവും കാർഷിക- സമ്പത്ത് വിഷയത്തിൽ കാലിഫോർണിയ യൂനിവേഴ്സിറ്റിയിൽനിന്ന് ബിരുദവും നേടിയിട്ടുണ്ട്.
https://www.facebook.com/Malayalivartha