ദുബായ് ഷോപ്പിംഗ് ഫെസ്റ്റിവലിൽ മൂന്നാമത്തെ കാർ നേടിയതും ഇന്ത്യക്കാരൻ

ദുബായ് ഷോപ്പിങ് ഫെസ്റ്റിവലിനോടനുബന്ധിച്ച് ദുബായ് ഗോള്‍ഡ് ആന്‍ഡ് ജ്വല്ലറി ഗ്രൂപ്പ് നടത്തുന്ന സമ്മാന നറുക്കെടുപ്പില്‍ മൂന്നാം തവണയും കാറ് ലഭിച്ചത് ഇന്ത്യക്കാരനായ സുഹൈലിന്. നേരത്തെയുള്ള രണ്ട് നറുക്കെടുപ്പിലും കാർ നേടിയത് ഇന്ത്യക്കാരാണ്. വജ്രാഭരണങ്ങള്‍ വാങ്ങുന്നവര്‍ക്കായി ഇത്തവണ ഏര്‍പ്പെടുത്തിയ പ്രത്യേക സമ്മാനപദ്ധതിയിലാണ് കാറുകള്‍ ലഭിച്ചത്.
ദുബായ് ഷോപ്പിങ് ഫെസ്റ്റിവലിനോടനുബന്ധിച്ച് ദുബായ് ഗോള്‍ഡ് ആന്‍ഡ് ജ്വല്ലറി ഗ്രൂപ്പ് നടത്തുന്ന സമ്മാന നറുക്കെടുപ്പില്‍ ആദ്യ 24 ദിവസം പിന്നിട്ടപ്പോള്‍ 24 കിലോ സ്വര്‍ണവും മൂന്ന് ബിഎംഡബ്ല്യു കാറുകളും 99 ജേതാക്കള്‍ക്ക് ലഭിച്ചു. സൗഹിര്‍, ബഷീര്‍ എന്നീ ഇന്ത്യക്കാര്‍ക്കും സ്വര്‍ണ സമ്മാനം ലഭിച്ചു. കാറുകള്‍ക്കായുള്ള നറുക്കെടുപ്പുകള്‍ ഇനി 26നും ഫെബ്രുവരി രണ്ടിനും നടക്കും.
https://www.facebook.com/Malayalivartha