പ്രളയ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയവരെ ഹൂസ്റ്റണ്‍ റാന്നി അസോസിയേഷന്‍ ആദരിച്ചു

കേരളത്തിലുണ്ടായ മഹാ പ്രളയത്തിൽ ദുരിതം അനുഭവിക്കുന്നവരെ സഹായിക്കുന്നതിന് ഹൂസ്റ്റണ്‍ റാന്നി അസ്സോസിയേഷന്റെ ആഭിമുഖ്യത്തില്‍ റാന്നിയിലും പരിസരത്തും സംഘടിപ്പിച്ച പ്രവര്‍ത്തനങ്ങള്‍ക്ക് വളണ്ടിയര്‍മാരായി രംഗത്തെത്തിയ തദ്ദേശിയവാസികളെ ജനുവരി 13 ന് ചെത്തോങ്കര റോളക്‌സ് ഹാളില്‍ നടന്ന പ്രത്യേക ചടങ്ങില്‍ വെച്ചു ആദരരിച്ചു.
റാന്നിയുടെ ജനനായകന്‍ രാജു എബ്രഹാം എം എല്‍ എ ഗുഡ് സ്മരിറ്റന്‍ ചാരിറ്റബള്‍ ആന്റ് റിലീഫ് സൊസൈറ്റി ചെയര്‍മാന്‍ റവ ഫാ ബെന്‍സി മാത്യു കിഴക്കേതില്‍, മലയാള മനോരമ ലേഖകന്‍ മിന്റു പി ജേക്കബ്, ഫ്രണ്്‌സ് ഓഫ് ഈട്ടി ചുവട് പ്രസിഡന്റ് റജി പൂവത്തൂര്‍ പഴവങ്ങാടി ഗ്രാമ പഞ്ചായത്തഗം ബിനിറ്റ് മാത്യു എന്നിവര്‍ക്കാണ് പ്രളയ ദുരിതാശാവാസ പ്രവര്‍ത്തനത്തിനുള്ള ഹൂസ്റ്റണ്‍ റാന്നി അസ്സോസിയേഷന്‍ അവാര്‍ഡുകള്‍ നൽകി ആദരിച്ചത്.
എച്ച് ആര്‍ എ പ്രസിഡന്റ് ജീമോന്‍ റാന്നി ഉപരക്ഷധികാരി ബാബു കുടത്തിനാലിന്‍, വൈസ് പ്രസിഡന്റ് ബിജു സഖറിയ കളരിക്കമുറിയില്‍ എന്നിവര്‍ ചേര്‍ന്നാണ് അവാര്‍ഡുകള്‍ നല്‍കിയത്.
https://www.facebook.com/Malayalivartha