മാര്‍ത്തോമാ യുവജന സഖ്യം ലേബര്‍ ക്യാമ്പുകളിൽ കഴിയുന്ന തൊഴിലാളികള്‍ക്കായി അബുദാബിയിൽ സുഹൃത്ത് സമ്മേളനം സംഘടിപ്പിച്ചു

അബുദാബിയിൽ സുഹൃത്ത് സമ്മേളനം സംഘടിപ്പിച്ചു. അബുദാബി മാര്‍ത്തോമാ യുവജന സഖ്യം ലേബര്‍ ക്യാമ്ബുകളില്‍ കഴിയുന്ന തൊഴിലാളികള്‍ക്കായാണ് സമ്മേളനം സംഘടിപ്പിച്ചു. ക്യാമ്പിൽ നിന്നെത്തിയ വിവിധ രാജ്യക്കാരായ തൊഴിലാളികള്‍ ചേര്‍ന്നു കേക്ക് മുറിച്ചാണ് സുഹൃത്ത് സമ്മേളനം ഉദ്ഘാടനം ചെയ്തത്. തുടർച്ചയായി ഇത് പതിനൊന്നാം വർഷമാണ് സമ്മേളനം സംഘടിപ്പിക്കുന്നത്.
യൂ എ ഇ പൗരനും എഴുത്തുകാരനുമായ ഒമര്‍ അല്‍ ബുസൈദി ഉദ്ഘാടന സന്ദേശം പറഞ്ഞു. സാമൂഹ്യ പ്രവര്‍ത്തക ദയാ ഭായ് സുഹൃത്ത് സമ്മേളനത്തിന് ആശംസകള്‍ അറിയിച്ചു.
യുവജനസഖ്യം പ്രസിഡന്റ റവ ബാബു പി കുലത്താക്കല്‍ , വൈസ് പ്രസിഡന്റ റവ ബിജു സി പി ., രജിത് ചീരന്‍ , അബുദാബി മലയാളീ സമാജം ജനറല്‍ സെക്രട്ടറി നിബു സാം , YMCA സെക്രട്ടറി ടിനോ തോമസ് , കണ്‍വീനര്‍ സുജീവ് മാത്യു , ബ്രെറ്റി ചാക്കോ തുടങ്ങിയവര്‍ പ്രസംഗിച്ചു.
ക്ലബ് എഫ് എം യൂ എ ഈ ആർ ജെ അമാന്‍ അവതരിപ്പിച്ച കലാപരിപടി ശ്രദ്ധേയമായി. ഡോ. രാകേഷ് ഗുപ്ത ആരോഗ്യ സംരക്ഷണ സെമിനാറിനു നേതൃത്വം നല്കി.
ക്യാമ്പിൽ നിന്നെത്തിയ തൊഴിലാളി സുഹൃത്തുക്കള്‍ അവതരിപ്പിച്ച വിവിധ കലാപരിപാടികള്‍ അവതരിപ്പിച്ചു. സ്‌നേഹവിരുന്നും, യുവജനസഖ്യത്തിന്‍റെ ഉപഹാരവും നല്കി.
https://www.facebook.com/Malayalivartha