ഫ്രാൻസിസ് മാർപ്പാപ്പയെ വരവേൽക്കാൻ സാധിക്കുന്നത് അംഗീകാരം ;ഷെയ്ഖ് നഹ്യാൻ ബിൻ മുബാറക് അൽ നഹ്യാൻ

ഫ്രാൻസിസ് മാർപാപ്പയെ വരവേൽക്കാൻ സാധിക്കുന്നത് അംഗീകാരമാണെന്ന് സഹിഷ്ണുതാ മന്ത്രി ഷെയ്ഖ് നഹ്യാൻ ബിൻ മുബാറക് അൽ നഹ്യാൻ. ചരിത്ര സന്ദർശനത്തിനായി അബുദാബിയിലെത്തുന്ന അദ്ദേഹത്തെ വരവേൽക്കുന്നത് വളരെ ഏറെ അംഗീകാരമായാണ് യുഎഇ കാണുന്നതെന്ന് അദ്ദേഹം പറഞ്ഞു. അബുദാബി കിരീടാവകാശിയും യുഎഇ സായുധ സേനാ ഉപ സർവ സൈന്യാധിപനുമായ ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാന്റെ ക്ഷണപ്രകാരമാണ് മാർപാപ്പ യുഎഇയിലെത്തുന്നത്.
മാർപ്പാപ്പയുടെ സന്ദർശനം സഹിഷ്ണുത വളർത്തുന്നതിൽ യുഎഇയുടെ പ്രയത്നങ്ങൾക്ക് ഇരട്ട പ്രചോദനമാകുമെന്ന് അദ്ദേഹം വ്യക്തമാക്കി. ലോക സമാധാനം ഊട്ടിയുറപ്പിക്കാനും അദ്ദേഹത്തിന്റെ സന്ദർശനം വഴിയായി മാറും.വിശ്വാസങ്ങളിൽ ഏറെ സാമ്യതകളുള്ള മുസ്‌ലിം ക്രൈസ്തവ വിഭാഗങ്ങൾ തമ്മിൽ കൂടുതൽ അടുക്കാനും തുറന്ന ചർച്ചയ്ക്കും ഇതു വഴിയൊരുക്കുമെന്ന് പ്രതീക്ഷിക്കുന്നതായും മന്ത്രി വ്യക്തമാക്കി.
https://www.facebook.com/Malayalivartha