യൂ എ ഇ യുടെ സഹകരണത്തോടെ ഇന്ത്യയിൽ സൗരോർജ വിപ്ലവം

യു.എ.ഇയുടെ സഹകരണത്തോടെ ഇന്ത്യയില്‍ സൌരോര്‍ജ പദ്ധതിക്കു രൂപം നല്‍കി. പൊതു സ്വകാര്യമേഖലാ സംരംഭമായ സോളര്‍ എനര്‍ജി കോര്‍പറേഷന്‍ ഓഫ് ഇന്ത്യ യാണ് പദ്ധതിക്ക് രൂപം നൽകിയിരിക്കുന്നത് .
എഴുന്നൂറു കോടി ഡോളറിന്റെ സൗരോർജ പദ്ധതിയാണ് രൂപം നൽകിയിരിക്കുന്നത്.അബുദാബി സുസ്ഥിര വാരാചരണത്തോട് അനുബന്ധിച്ചു നടന്ന വേള്‍ഡ് ഫ്യൂച്ചര്‍ എനര്‍ജി ഉച്ചകോടിയിലായിരുന്നു സുപ്രധാന പ്രഖ്യാപനം.
ഊര്‍ജമേഖലയില്‍ ഈ പദ്ധതി പല സംസ്ഥാനങ്ങള്‍ക്കും നേട്ടമാകും. മറ്റു രാജ്യങ്ങളില്‍ നിന്നുള്ള നിക്ഷേപകരെയും പദ്ധതിയില്‍ ഉള്‍പ്പെടുത്തും.
പദ്ധതിയുടെ ഭാഗമാകാന്‍ യുഎഇക്കു പുറമേ വിവിധ രാജ്യങ്ങള്‍ താല്‍പര്യം പ്രകടിപ്പിച്ചിട്ടുണ്ട്. ഫോട്ടോവോള്‍ട്ടെയ്ക് പാനലുകളുടെ നിര്‍മാണം, സാങ്കേതിക വിദ്യ തുടങ്ങിയവയില്‍ ഇന്ത്യയും യുഎഇയും തമ്മില്‍ നേരത്തേ സഹകരണം ആരംഭിച്ചിരുന്നു.
ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ സോളര്‍ പദ്ധതികള്‍ നടപ്പാക്കുന്നതിനെക്കുറിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ യുഎഇ സന്ദര്‍ശനവേളയില്‍ ചര്‍ച്ചചെയ്തിരുന്നു. സാങ്കേതിക വൈദഗ്ധ്യമുള്ള തൊഴിലാളികളെ ആവശ്യമുള്ളതിനാല്‍ എന്‍ജിനീയര്‍മാര്‍, സാങ്കേതികവിദഗ്ധര്‍, മറ്റു തൊഴിലാളികള്‍ തുടങ്ങിയവര്‍ക്ക് ജോലി സാധ്യതയുണ്ടാകുമെന്നും പ്രതീക്ഷിക്കുന്നു.
https://www.facebook.com/Malayalivartha