വെല്‍ഫെയര്‍ കേരള കുവൈത്ത് റിപബ്ലിക് ദിന സംഗമം സംഘടിപ്പിക്കുന്നു

ജനുവരി 26 റിപ്പബ്ലിക് ദിനത്തിൽ വെല്‍ഫെയര്‍ കേരള കുവൈത്ത് റിപബ്ലിക് ദിന സംഗമം സംഘടിപ്പിക്കുന്നു . വൈകുന്നേരം 6:30 ന് അബ്ബാസിയ പ്രവാസി ഓഡിറ്റോറിയത്തില്‍ സംഘടിപ്പിക്കുന്ന പരിപാടിയില്‍ വെല്‍ഫെയര്‍ കേരള കുവൈത്ത് പ്രസിഡന്റ് റസീന മുഹ്‌യുദ്ദീന്‍ അദ്ധ്യക്ഷത വഹിക്കും.
സാംസ്കാരിക പ്രവർത്തകനും പ്രവാസി എഴുത്തുകാരനുമായ പ്രേമന്‍ ഇല്ലത്ത് സംഗമം ഉദ്‌ഘാടനം ചെയ്യും . വെല്ഫെുയര്‍ കേരള കുവൈത്ത് സെക്രെട്ടറി അന്വ ര്‍ സാദത്ത് റിപ്പബ്ലിക് ദിന സന്ദേശം നല്കും.
മള്‍ട്ടീ മീഡിയ ക്വിസ് , ദേശഭക്തിഗാനം, കവിതാലാപനം തുടങ്ങി വിവിധ കലാ വൈജ്ഞാനിക പരിപാടികളും അരങ്ങേറും. കുവൈത്തിലെ സാമൂഹിക സാംസ്കാരിക രംഗത്തെ പ്രമുഖര്‍ ചടങ്ങില്‍ സംബന്ധിക്കും.
https://www.facebook.com/Malayalivartha