പ്രവാസികളെ പാടെ അവഹേളിച്ച് പ്രവാസി ദിവസ് ബി.ജെ.പി. രാഷ്ടീയവല്‍ക്കരിച്ചു: ഇന്‍ക്കാസ് ജനറല്‍ സെക്രട്ടറി പുന്നക്കന്‍ മുഹമ്മദലി.

വാരണാസിയിൽ നടന്ന 15 മത് പ്രവാസി ഭാരതി ദിവസ് ബി.ജെ.പി.രാഷ്ടീയവല്‍ക്കരിച്ചതായി ഇന്‍ക്കാസ് ജനറല്‍ സെക്രട്ടറി പുന്നക്കന്‍ മുഹമ്മദലി.
പ്രവാസികളെ പാടെ അവഹേളിച്ചു . ബി.ജെ.പി. പ്രവാസി സംഘടനയുടെ മേല്‍വിലാസത്തില്‍ പോയവര്‍ക്ക് 750 ദിര്‍ഹമിന് ടിക്കറ്റും, താമസവും , മറ്റും കിട്ടിയതോടെ കുടുംബസമേതം വാരണാസിയിൽ എത്തിയ സംഘടന നേതാക്കള്‍ക്ക് പ്രവാസി ദിവസ് വിനോദയാത്രയായി മാറി. ഡല്‍ഹിയില്‍ റിപ്പബ്ലിക് ദിനം കൂടി ഡല്‍ഹിയില്‍ ആഘോഷിക്കാന്‍ അവസരമുണ്ടായെന്നും, കേരള സര്‍ക്കാര്‍ പ്രവാസി സമ്മേളനം നടന്ന ഭാവം പോലും കാണിച്ചില്ലെന്നും അദ്ദേഹം ആഞ്ഞടിച്ചു
പാവപ്പെട്ട പ്രവാസികളുടെ പേരില്‍ നടത്തുന്ന രാഷ്ട്രീയവല്‍കൃത മാമ്മാങ്കത്തിനെതിരെ പ്രതികരിക്കണമെന്നും, പ്രവാസികളെ നിരന്തരം വഞ്ചിച്ചുകൊണ്ടിരിക്കുന്ന കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകള്‍ക്കെതിരെ ശക്തമായി പ്രതികരിക്കാന്‍ ജനാധിപത്യവിശ്വാസികള്‍ മുന്നോട്ട് വരണമെന്ന് പുന്നക്കന്‍ മുഹമ്മദലി അഭ്യര്‍ത്ഥിച്ചു.
https://www.facebook.com/Malayalivartha