വേൾഡ് ഇകണോമിക് ഫോറത്തിൽ ഒപ്പുവെച്ച് സൗദി

വേൾഡ് ഇകണോമിക് ഫോറത്തിൽ സൗദി ഒപ്പു വെച്ചു. വ്യാവസായിക കേന്ദ്രം സ്ഥാപിക്കുന്നതിനു വേണ്ടിയാണ് ഫോറത്തിൽ സൗദി ഒപ്പു വെച്ചത്. സ്വിറ്റ്സർലൻറിലെ ദാവോസിൽ നടക്കുന്ന അന്താരാഷ്ട്ര സാമ്പത്തിക സമ്മേളനത്തിലാണ് സൗദി ധാരണാപത്രത്തിൽ ഒപ്പു വെച്ചത്.
സൗദി സംഘത്തിന് നേതൃത്വം നൽകുന്ന വിദേശകാര്യ മന്ത്രി ഡോ. ഇബ്രാഹിം അൽ അസ്സാഫാണ് ധാരണ പത്രത്തിൽ ഒപ്പുവെച്ചത്. കരാറിന്റെ ഭാഗമായി നാലാം വ്യാവസായിക വിപ്ലവ കേന്ദ്രം സൗദയിൽ നിർമിക്കും. വിവിധ സാമ്പത്തിക മേഖലയിലെ സഹകരത്തിന് വഴിതുറക്കുന്നതായിരിക്കും പുതിയ ധാരണ. ഇതിലൂടെ ലോകത്തിലെ വിവിധ സാമ്പത്തിക ഫോറങ്ങളുമായി സഹകരണം ശക്തമാക്കാൻ സൗദിക്ക് സാധിക്കും.
സർക്കാർ, സ്വകാര്യ മേഖലകൾ തമ്മിലുള്ള സഹകരണവും വേൾഡ് ഇകണോമിക് ഫോറത്തിെൻറ ലക്ഷ്യമാണ്. ഊർജം, ആരോഗ്യം, സാമ്പത്തിക സംവിധാനങ്ങൾ, കറൻസി എന്നിവയുടെ മേഖലയിലും ഇതിലൂടെ സഹകരണം നിലവിൽ വരും. വ്യാവസായിക വിപ്ലവത്തിെൻറ നേട്ടം പൂർണമായും സൗദിക്ക് ഉപയോഗപ്പെടുത്താൻ ഇതിലൂടെ സാധിക്കുമെന്ന് ഒപ്പുവെക്കൽ ചടങ്ങിന് ശേഷം പുറത്തുവിട്ട പ്രസ്‌താവനയിൽ ഡോ. ഇബ്രാഹിം അൽ അസ്സാഫ് വ്യക്തമാക്കി.
https://www.facebook.com/Malayalivartha