പതിനൊന്ന് ദിവസം നീണ്ട് നില്‍ക്കുന്ന ഫ്‌ളേവേര്‍സ് ഓഫ് ഇന്ത്യ 2019 ഫെസ്റ്റിവല്‍ കുവൈത്ത് ലുലു ഹൈപ്പര്‍ മാര്‍ക്കറ്റില്‍ ആരംഭിച്ചു

പതിനൊന്ന് ദിവസം നീണ്ട് നില്‍ക്കുന്ന ഫ്‌ളേവേര്‍സ് ഓഫ് ഇന്ത്യ 2019 ഫെസ്റ്റിവല്‍ ലുലു അല്‍റായില്‍ ഇന്ത്യന്‍ സ്ഥാനപതി കെ ജീവ സാഗര്‍ ഉദ്ഘാടനം ചെയ്തു. കുവൈത്തിലെ ലുലു ഹൈപ്പര്‍ മാര്‍ക്കറ്റില്‍ ആരംഭിച്ച ഫെസ്റ്റിവലില്‍ ലുലു റീജിയണല്‍ ഡയറക്ടര്‍ മുഹമ്മദ് ഹാരിസ്, കൂടാതെ മറ്റ് നിരവധി ലുലു മാനേജര്‍മാരും ഉന്നത ഉദ്യോഗസ്ഥരും സമൂഹത്തിന്റ വിവിധ മേഖലകളില്‍ നിന്നുള്ളവരും ഉദ്ഘാടന ചടങ്ങില്‍ സന്നിഹിതരായിരുന്നു.
ഫെസ്റ്റിവലിനോടനുബന്ധിച്ചു വിവിധ സംസ്ഥാനങ്ങളിലെ നാടോടി നൃത്തങ്ങളും കലാ പരിപാടികളും അരങ്ങേറി. ഇന്ത്യയില്‍ നിന്നുള്ള ഭക്ഷ്യ വസ്തുക്കളുടെ വലിയൊരു ശേഖരം ഫെസ്റ്റിവലിനോടനുബന്ധിച്ചു ഒരുക്കിയിട്ടണ്ട്. കൂടാതെ ഉപഭോക്താക്കള്‍ക്കു വിലയില്‍ പ്രത്യേക ഇളവും നല്‍കുന്നു. ഇന്ത്യയുടെ സാംസ്‌കാരിക പൈതൃകം കണക്കിലെടുത്തുള്ള ഹെറിറ്റേജ് വില്ലേജിന്റെ ദൃശ്യ കാഴ്ചകളൊരുക്കിയിരിക്കുന്ന ഫെസ്റ്റിവല്‍ ഫെബ്രുവരി രണ്ടിന് സമാപിക്കുമെന്നും, വ്യത്യസ്തമായ കലാ പരിപാടികള്‍ തുടര്‍ന്നുള്ള ദിവസങ്ങളില്‍ അരങ്ങേറുമെന്നും ലുലു അധികൃതര്‍ അറിയിച്ചു.
https://www.facebook.com/Malayalivartha