ബഹ്റൈനിലെ ഇന്ത്യൻ എംബസി ഇന്ത്യൻ റിപ്പബ്ലിക് ദിനം ആഘോഷിച്ചു

ഇന്ത്യൻ റിപ്പബ്ലിക് ദിനം ബഹ്റൈനിലെ ഇന്ത്യൻ എംബസി ആഘോഷിച്ചു. രാവിലെ 7.30 ന് സീഫിലെ ഇന്ത്യൻ എംബസിയിൽ സംഘടിപ്പിച്ച ചടങ്ങിൽ സാംസ്ക്കാരിക പരിപാടികളും പരമ്പരാഗത നൃത്ത പരിപാടികളും ഉണ്ടായി. പരിപാടികളിൽ ഇന്ത്യൻ പ്രവാസികൾ പങ്കെടുത്തു.
ബഹ്‌റൈൻ ഭരണാധികാരികൾ ഇന്ത്യൻ ഭരണാധികാരികൾക്ക് റിപ്പബ്ലിക്ക് ദിനാശംസകൾ നേർന്നു. രാജാവ് ഹമദ് ബിൻ ഈസ ആൽ ഖലീഫ ഇന്ത്യൻ രാഷ്ട്രപതി റാം നാഥ് കോവിന്ദിന് റിപ്പബ്ലിക് ദിനാശംസകൾ അയച്ചു.
രാഷ്ട്രപതിക്ക് ആരോഗ്യവും സന്തോഷവും നേർന്ന ഹമദ് രാജാവ് രാജ്യത്തിന് എല്ലാവിധ പുരോഗതിയും ഐശ്വര്യവും നേർന്നു. പ്രധാനമന്ത്രി പ്രിൻസ് ഖലീഫ ബിൻ സൽമാൻ ആൽ ഖലീഫ ഇന്ത്യൻ രാഷ്ട്രപതി റാം നാഥ് കോവിന്ദിന് റിപ്പബ്ലിക് ദിനാശംസകൾ നേർന്നു.
ബഹ്‌റൈൻ കിരീടാവകാശിയും ഒന്നാം ഉപപ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് ആൽ ഖലീഫ ഇന്ത്യൻ രാഷ്ട്രപതി റാം നാഥ് കോവിന്ദ്, ഉപരാഷ്ട്രപതി വെങ്കയ്യ നായഡു, പ്രധാനമന്ത്രി നരേന്ദ്രമോദി എന്നിവർക്ക് റിപ്പബ്ലിക് ദിനാശംസകൾ നേർന്നു
https://www.facebook.com/Malayalivartha