ബ്രസീലില്‍ മൈനിങ് കമ്പനിയുടെ ഡാം തകര്‍ന്നു. ഇരുന്നൂറോളം പേരെ കാണാതായി

ബ്രസീലില്‍ ബ്രുമാഡിന്‍ഹോ നഗരത്തിനോട് ചേര്‍ന്നുള്ള മൈനിങ് കമ്പനിയുടെ നിയന്ത്രണത്തിലുള്ള അണക്കെട്ട് തകര്‍ന്ന് ഇരുന്നൂറോളം പേരെ കാണാതായി . വെള്ളിയാഴ്ച ഉച്ചയോടെയാണ് ബ്രുമാഡിന്‍ഹോ ഡാം പൊട്ടിയത്. മൈനിങ് വേസ്റ്റുകളും മറ്റും വെള്ളത്തോടൊപ്പം ഒലിച്ച് തൊഴിലാളികള്‍ ജോലി ചെയ്യുന്നിടത്തും താമസിക്കുന്ന സ്ഥലത്തും ഒഴുകിയെത്തി. കുത്തിയൊലിച്ചു വരുന്ന ചെളിയിലും വെള്ളത്തിലും വീടുകളും വാഹനങ്ങളും ഒഴുകിപോയി.
അപകടത്തില്‍ നിരവധി പേര്‍ മരിച്ചിരിക്കാനാണ് സാധ്യതയെന്ന് രക്ഷാപ്രവര്‍ത്തകര്‍ പറഞ്ഞു. ഇതുവരെ ഇരുനൂറോളം പേരെ കാണാതായതായി റിപ്പോർട്ടുണ്ട്. എന്നാൽ എത്ര പേര് അപകടത്തിൽ പെട്ട് എന്ന് പറയാൻ കഴിഞ്ഞിട്ടില്ല.കാണാതായവര്‍ക്ക് വേണ്ടിയുള്ള തെരച്ചില്‍ തുടരുകയാണ്.
ഹെലികോപ്റ്റര്‍ ഉപയോഗിച്ചാണ് രക്ഷാപ്രവര്‍ത്തനം നടത്തുന്നത് .ആറ് ഹെലികോപ്റ്ററുകളും അമ്പതോളം അഗ്നിശമന സേനാംഗങ്ങളും രക്ഷാപ്രവര്‍ത്തനത്തിലുണ്ട്
ഇതുവരെ ഏഴ് പേരുടെ മൃതദേഹങ്ങൾ കണ്ടെത്തി. ഡാം തകര്‍ന്നത് അറിഞ്ഞ് രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെയാണ് കൂടുതല്‍ മരണം സംഭവിച്ചത് എന്ന് രക്ഷാപ്രവർത്തകർ പറഞ്ഞു .. . 17 പേരെ പരുക്കുകളോടെ രക്ഷപ്പെടുത്തിയിട്ടുണ്ട് .
മാരിയാനോയില്‍ തകര്‍ന്ന ഡാമിന്റെ ഉടമസ്ഥരില്‍ ഒരാള്‍ക്ക് തന്നെയാണ് ഈ ഡാമിന്റെയും ഉടമസ്ഥാവകാശം.
.
https://www.facebook.com/Malayalivartha