പ്രവാസികള്‍ പഠനശേഷം മക്കളെ ഇന്ത്യയിലേക്ക് തിരിച്ചയക്കണം ; കേന്ദ്രമന്ത്രി അല്‍ഫേണ്‍സ് കണ്ണന്താനം

പ്രവാസികൾ അവരുടെ മക്കളെ പഠനശേഷം ഇന്ത്യയിലേക്ക് തിരിച്ചയക്കാൻ തയ്യാറാവണമെന്ന് കേന്ദ്രമന്ത്രി അൽഫോൺസ് കണ്ണന്താനം. ദില്ലിയിൽ ഒരു പ്രമുഖ മാധ്യമവുമായുള്ള സംവാദത്തിലാണ് മന്ത്രി ഇക്കാര്യം ആവശ്യപ്പെട്ടത്.
പ്രവാസി ഭാരതീയ ദിവസിനായി മുൻകൂട്ടി ഭാരതത്തിലൊഴുകുന്ന ഗൾഫുകാരിൽ എത്രപേരാണ് സ്വന്തം മക്കളെ അവരുടെ പഠന ശേഷം നാട്ടിലേക്ക് തിരികെ ജോലിക്കയക്കാൻ തയാറാവുമെന്ന് മന്ത്രി ചോദിച്ചു. ഭ്രാന്തമായ സ്വപ്‌നങ്ങൾ കാണുന്നതിനെ കൂടാതെ, അതിനെ സ്വായക്തമാക്കാൻ പ്രയത്നിക്കുക കൂടി വേണമെന്ന് അദ്ദേഹം പ്രവാസി വിദ്യാർത്ഥികളെ ഓർമ്മിപ്പിച്ചു.
വിനോദ മേഖലയിലടക്കം കുതിപ്പു നടത്തുന്ന ഇന്ത്യയില്‍ നിരവധി തൊഴിലവസരങ്ങളാണ് യുവാക്കളെ കാത്തിരിക്കുന്നത്. അത് ഉപയോഗപ്പെടുത്താന്‍ പ്രവാസി രക്ഷിതാക്കളും വിദ്യാര്‍ത്ഥികളും തയ്യാറവണം.
മണിമലയില്‍ നിന്നും കഷ്ടിച്ച് പത്താംക്ലാസ് പാസായി കേന്ദ്രമന്ത്രി കസേരയിലെത്തിയ വഴികളെക്കുറിച്ച് വാചാലനായശേഷമാണ് അല്‍ഫോണ്‍സ് കണ്ണന്താനം മടങ്ങിയത്.
https://www.facebook.com/Malayalivartha