പലിശ ഈടാക്കിയുള്ള വായ്പ ഇടപാടുകള്‍ കടുത്ത പാപം; പണ്ഡിതൻ ഷെയ്ഖ് സാദ് ബിന്‍ നസ്സാര്‍

സൗദിയിൽ പലിശ ഈടാക്കികൊണ്ടുള്ള വായ്പ ഇടപാടുകള്‍ കടുത്ത പാപമെന്ന് സൗദി പണ്ഡിതന്‍ ഷേഖ് സാദ് ബിന്‍ നസ്സാര്‍ അല്‍ ഷാത്തിരി.
സൗദിയിലെ ഒരു പ്രമുഖ ചാനലില്‍ നടന്ന ചർച്ചയ്ക്കിടയിലാണ് വായ്പ സംബന്ധമായ വിഷയത്തില്‍ ഇസ്ലാം മതത്തിന്റെ നിലപാടിനെകുറിച്ച് അദ്ദേഹം വ്യക്തമാക്കിയത് . വായ്പ വാങ്ങുന്നതും കൊടുക്കുന്നതും തെറ്റല്ല. എന്നാൽ പലിശയുടെ അടിസ്ഥാനത്തിലാണ് വായ്പയെടുക്കുന്നതെങ്കിൽ അത് വൻ പാപത്തിൽപ്പെട്ടയൊന്നാണെന്ന് അദ്ദേഹം വ്യക്തമാക്കി.
ബാങ്കുകളില്‍നിന്നും മറ്റും സാധാരണക്കാര്‍ വായ്പ കരസ്ഥമാക്കാറുണ്ട്. അത്തരം ലോണുകള്‍ക്ക് പലിശയും ഈടാക്കാറുണ്ട്. പലിശ ഈടാക്കിയും കൊടുത്തുമുള്ള വായ്പ ഇടപാട് അല്ലാഹു വെറുക്കപ്പെട്ടതാണ്. അതുകൊണ്ട്തന്നെ നിഷിദ്ധവുമാണ്. അല്ലാഹുവിനെ ഭയക്കുന്നവര്‍ അത്തരം വായ്പ ഇടപാടുകളില്‍നിന്നും മാറിനില്‍ക്കേണ്ടതാണെന്നും ഷേഖ് സാദ് ബിന്‍ നസ്സാര്‍ അല്‍ ഷാത്തിരി കൂട്ടിച്ചേർത്തു.
https://www.facebook.com/Malayalivartha