ഹജ്ജ് -ഉംറ വ്യവസ്ഥകൾ കർശനമാക്കി; അനധികൃത ഉംറ തീർത്ഥാടകരുടെ എണ്ണം കുറഞ്ഞതായി റിപ്പോർട്ട്

ഈ വർഷം ഉംറ നിർവ്വഹിക്കാനെത്തിയ അനധികൃത തീർത്ഥാടകരുടെ എണ്ണം കുറഞ്ഞതായി റിപ്പോർട്ട് . വ്യവസ്ഥകൾ കർശനമാക്കിയതിനാലാണ് എണ്ണത്തിൽ നേരിയ കുറവ് ഉണ്ടായതെന്നാണ് റിപ്പോർട്ട്.ഹജ്ജ്- ഉംറ മന്ത്രാലയം ഇതുവരെ അനുവദിച്ചത് 32 ലക്ഷത്തിലധികം ഉംറ വിസകളാണ്.
ഉംറ സീസൺ ആരംഭിച്ച ശേഷം ഇതുവരെ 2332 തീർത്ഥാടകർ മാത്രമാണ് വിസാ കാലാവധി തീരുന്നതിനു മുൻപ് സ്വദേശങ്ങളിലേക്ക് തിരിച്ചുപോകാതെ അനധികൃതമായി രാജ്യത്തു തങ്ങിയത്. ഹജ്ജ്- ഉംറ മന്ത്രാലയം വ്യവസ്ഥകൾ കർശനമാക്കിയതാണ് അനധികൃത തീർത്ഥാടകരുടെ എണ്ണം കുറയാൻ സഹായകരമായത്.
വിദേശ തീർത്ഥാടകർക്കായി ഈ വർഷം ഹജ്ജ് - ഉംറ മന്ത്രാലയം അനുവദിച്ചത് 32,70,164 വിസകളാണ്. തീർത്ഥാടകാരിൽ 24,78,416 പേര് വിമാന മാർഗമാണ് എത്തിയത്. 2,94,572 പേർ കരമാർഗവും 18,450 പേർ കപ്പൽ മാർഗവും എത്തിയാണ് ഉംറ നിർവ്വഹിച്ചത്.
https://www.facebook.com/Malayalivartha