സൗദിയിൽ വൻകിട വ്യവസായ വികസന സമ്മേളനം ഇന്ന്

പ്രവാസികൾക്ക് സന്തോഷ വാർത്ത.കാലത്തിനൊപ്പം മാറ്റത്തെ വരവേൽക്കുന്ന സൗദിയിൽ വ്യവസായ വികസന ചരിത്രത്തിലെ പുതിയ അധ്യായത്തെ ഇന്ന് കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാൻ പ്രഖ്യാപിക്കും. ഇന്ന് റിയാദിൽ നടക്കുന്ന വൻകിട വ്യവസായ വികസന സമ്മേളനത്തിലാണ് പ്രഖ്യാപനം നടക്കുക.
‘വിഷൻ 2030’ െൻറ ഭാഗമായി അടുത്ത പത്ത് വർഷത്തിനുള്ളിൽ നടപ്പാക്കുന്ന വ്യവസായ വികസന പദ്ധതികളാണ് കിരീടാവകാശി അവതരിപ്പിക്കുക. 1.6 ട്രില്യൻ റിയാലിെൻറ പദ്ധതിയുടെ തുടക്കം എന്ന നിലക്ക് 200 ശതകോടി റിയാലിെൻറ കരാറുകൾ തിങ്കളാഴ്ച ഒപ്പുവെക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഊർജം, മിനറൽ, വ്യവസായം, ലോജിസ്റ്റിക്സ് എന്നീ മേഖലയിലാണ് 70 ശതകോടി റിയാൽ പദ്ധതികളെന്ന് ഊർജ മന്ത്രി എൻജി. ഖാലിദ് അൽ ഫാലിഹ് ശനിയാഴ്ച്ച വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി.
50 ശതകോടി റിയാലിെൻറ പദ്ധതി ഗതാഗത രംഗത്ത് നടപ്പാക്കുമെന്ന് ഗതാഗത മന്ത്രി ഡോ. നബീൽ അൽ ആമൂദി വ്യക്തമാക്കി. പുതിയ അഞ്ച് വിമാനത്താവളങ്ങൾ, 2000 കിലോമീറ്റർ റെയിൽവേ എന്നിവ വികസന പദ്ധതിയുടെ ഭാഗമായിരിക്കും. സൗദി വിഷൻ 2030 ലക്ഷ്യമാക്കുന്ന, പെട്രോളിതര വരുമാനം വർധിപ്പിക്കുക, സ്വദേശിവത്കരണം ഊർജിതമാക്കുക എന്നതും വ്യവസായ വികസനത്തിൻറെ ലക്ഷ്യമാണ്.
ചെറുകിട പദ്ധതികൾക്കും വികസനത്തിൽ അർഹമായ അവസരം അനുവദിക്കും. അതോടൊപ്പം തന്നെ സ്വദേശി വിദേശി നിക്ഷേപകരെ ആകർഷിക്കാനും പദ്ധതിയിട്ടുണ്ട്. വിദേശ പ്രതിനിധികൾ ഉൾപ്പെടെ 1000 ലധികം പേർ പദ്ധതി പ്രഖ്യാപന പരിപാടിയിൽ പെങ്കെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ലോകോത്തര കമ്പനികള്‍ക്കൊപ്പം ഇന്ത്യന്‍ കമ്പനികളും സമ്മേളനത്തിൽ പങ്കെടുക്കും. നാഷനല്‍ ഇൻഡസ്ട്രിയല്‍ ഡെവലപ്മെൻറ് ആൻറ് ലോജിസ്റ്റിക്സ് പ്രോഗ്രാമിന് തുടക്കം കുറിക്കുന്നതാണ് സമ്മേളനം. സൗദി ഭരണ നേതൃത്വവും ഉന്നത വ്യക്തിത്വങ്ങളും സംബന്ധിക്കും. ദേശീയ വ്യാവസായിക വികസന ചരക്കുനീക്ക പദ്ധതിക്ക് ഔദ്യോഗിക തുടക്കമാവുകയാണ്.റിയാദ് ‘റിറ്റ്സ്കാള്‍ട്ടണി’ലാണ് ആഗോള വ്യവസായ സമ്മേളനം. സമ്മേളനത്തിൽ ‘ലുലു ഗ്രൂപ്പി’നും പ്രത്യേക ക്ഷണമുണ്ട്.
https://www.facebook.com/Malayalivartha