അബുദാബി മലയാളീ സമാജത്തില്‍ ഇന്ത്യൻ റിപബ്ലിക് ദിനം ആഘോഷിച്ചു

ഇന്ത്യയുടെ 70-)o റിപബ്ലിക് ദിനം ആഘോഷിച്ച് അബുദാബി മലയാളീ സമാജം . രാവിലെ 7.30 ന് സമാജം പ്രസിഡന്‍റ് ടി.എ നാസര്‍ പതാക ഉയര്‍ത്തി. സമാജം ജനറല്‍സെക്രട്ടറി നിബു സാം ഫിലിപ്പ് റിപബ്ലിക് ദിനാശംസ നേര്‍ന്നു.കെ.വി. ബഷീര്‍, സതീഷ് കുമാര്‍, എ.എം. അന്‍സാര്‍, എം.യു. ഇര്‍ഷാദ്, കൃഷ്ണലാല്‍, എം.എ. ഹാഷിം, സാംസണ്‍, അനുപ ബാനര്‍ജി എന്നിവരാണ് ചടങ്ങിന് നേത്രുത്വം നല്‍കിയത്.
വൈകീട്ട് സമാജം ബാലവേദി കുട്ടികളും, മലയാളം മിഷന്‍ വിദ്യാര്‍ഥികളും സംയുക്തമായി വര്‍ണ്ണാഭമായ കലാപരിപാടികളോടെ റിപബ്ലിക് ദിനം ആഘോഷിച്ചു. പുന്നൂസ് ചാക്കോ ആഘോഷ പരിപാടികള്‍ അധ്യക്ഷത വഹിച്ചു.
എം. യു. ഇര്‍ഷാദ് റിപബ്ലിക് ദിന സന്ദേശം നേര്‍ന്നു. അഹദ് വെട്ടൂര്‍, അനീഷ് ബാലകൃഷ്ണന്‍, അനില്‍ കുമാര്‍, ആദില്‍ അന്‍സാര്‍, നൗഷിദ ഫസല്‍ എന്നിവര്‍ നേതൃത്വം നല്‍കി.
https://www.facebook.com/Malayalivartha