അമേരിക്കയിൽ മലയാളി യുവാവിനെ വാനിനുള്ളിൽ വെടിയേറ്റനിലയിൽ കണ്ടെത്തിയതിനു പിന്നാലെ ആശുപത്രിൽ മരണത്തിന് കീഴടങ്ങി:- പോലീസ് എത്തിയപ്പോൾ കണ്ടത് എഞ്ചിൻ സ്റ്റാർട്ട് ആയി, ലൈറ്റുകൾ ഓണായി കിടക്കുന്ന പിക്കപ്പിനുള്ളിൽ ജീവനുവേണ്ടി പിടയുന്ന 19കാരനെ, കൊലക്ക് പിന്നിൽ പരിചയക്കാർ എന്ന നിഗമനത്തിൽ പോലീസ്

അമേരിക്കയിൽ വെടിയേറ്റ് ചികിത്സയിലായിരുന്ന മലയാളി യുവാവ് മരിച്ചു. 19 വയസ്സുള്ള ജോൺ ഓറോത്താണ് ഫ്ലോറിഡയിലെ ആശുപത്രിയിൽ മരിച്ചത്. തിങ്കളാഴ്ച രാത്രി പത്തേ മുക്കാലോടെയാണ് പിക്കപ്പ് വാനിൽ ഇയാളെ വെടിയേറ്റ നിലയിൽ കണ്ടെത്തിയത്. പൊലീസ് എത്തുമ്പോള്‍ വാനിന്‍റെ എഞ്ചിൻ സ്റ്റാർട്ട് ആയി കിടക്കുകയായിരുന്നു. ലൈറ്റുകളും ഓണായിരുന്നു. പൊലീസ് അന്വേഷണം തുടരുകയാണ്. പരിചയക്കാർ ആരോ ആണ് കൊലയക്ക് പിന്നെലെന്നാണ് പൊലീസിന്റെ സംശയം.
https://www.facebook.com/Malayalivartha