കുവൈറ്റിൽ ഇന്ന് ക്യാന്‍സര്‍ ബോധവല്‍കരണ സെമിനാര്‍ സംഘടിപ്പിക്കുന്നു

ലോക ക്യാൻസർ ദിനാചരണ ത്തിന്റെ ഭാഗമായി കുവൈറ്റിൽ ഇന്ന് ക്യാന്‍സര്‍ ബോധവല്‍കരണ സെമിനാര്‍ സംഘടിപ്പിക്കുന്നു.ജാതി-മത ദേശ ഭേദമന്യേ 24 മണിക്കൂറും സേവന സന്നദ്ധരായി പ്രവാസികളുടെ ആരോഗ്യ ക്ഷേമ രംഗത്ത് പ്രവര്‍ത്തിക്കുന്ന കുവൈത്ത് കെ.എം.സി.സി മെഡിക്കല്‍ വിംഗാണ്സെമിനാർ സംഘടിപ്പിക്കുന്നത്. ഇന്ന് വൈകുന്നേരം 6 മണിമുതല്‍ ഫര്‍വാനിയ മെട്രോ മെഡിക്കല്‍ ഹാളില്‍ വെച്ചാണ് പരിപാടി സംഘടിപ്പിക്കുന്നത്.
കുവൈത്ത് ക്യാന്‍സര്‍ സെന്ററിലെ പ്രശസ്ത ക്യാന്‍സര്‍ രോഗ വിദഗ്ധ ഡോക്ടര്‍ സുശോവന സുജിത് നായര്‍ സെമിനാറിന് നേതൃത്വം നൽകുന്നതെന്ന് കെ.എം.സി.സി ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു .
കുവൈത്തിലെ മുഴുവന്‍ ജനങ്ങളേയും കുടുംബ സമേതം ഈ പരിപാടിയിലേക്ക് സ്വാഗതം ചെയ്യുന്നതായും അങ്ങനെ ഈ മഹാമാരിക്കെതിരെയുള്ള സന്ദേശം പൊതുസമൂഹത്തില്‍ എത്തിക്കുവാനുള്ള പങ്കാളിത്തമാവും അതെന്നും നേതാക്കള്‍ പറഞ്ഞു.
https://www.facebook.com/Malayalivartha