Widgets Magazine
05
Nov / 2025
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സംസ്ഥാനത്ത് പാൽവിലയിൽ ചെറിയ വർദ്ധന വരുത്തുന്നത് പരിഗണനയിലുണ്ടെന്ന് മന്ത്രി ജെ. ചിഞ്ചുറാണി...


ബിസിനസ് രംഗത്തെ അതികായനും ഹിന്ദുജ ഗ്രൂപ്പിന്റെ ചെയർമാനുമായ ഗോപിചന്ദ് പരമാനന്ദ് ഹിന്ദുജ അന്തരിച്ചു...


ശബരിമല സ്വർണകൊള്ളക്കേസിൽ മുൻ ദേവസ്വം കമ്മീഷണർ എൻ വാസു പ്രതിപ്പട്ടികയിൽ... രണ്ടാമത്തെ അന്വേഷണ പുരോഗതി റിപ്പോർട്ട് പ്രത്യേക സംഘം ഇന്ന് ഹൈക്കോടതിയിൽ സമർപ്പിക്കും


സി.ബി.ഐ ഉദ്യോഗസ്ഥർ തമിഴഗ വെട്രി കഴകം ആസ്ഥാനം സന്ദർശിച്ചു.. പാർട്ടി നടത്തിയ പ്രചാരണവുമായി ബന്ധപ്പെട്ട വിശദാംശങ്ങൾ..സിസിടിവി ദൃശ്യങ്ങൾ ആവശ്യപ്പെട്ടു..


തിരുവനന്തപുരത്തും കോഴിക്കോടും കള്ളക്കടൽ ജാഗ്രതാ നിർദ്ദേശം: കേരളത്തിൽ ഈ മാസം സാധാരണയേക്കാൾ കൂടുതൽ മഴ സാധ്യത...

ലണ്ടനിലെ രണ്ട് ബെഡ് റൂമിന്റെ വിലയില്‍ ബര്‍മിങ്ഹാമില്‍ വീടു കിട്ടും എന്നാണു പറയാറുള്ളത് ..അതുകൊണ്ടു തന്നെ മലയാളികൾ ഉൾപ്പടെയുള്ളവർ ലണ്ടനിൽ നിന്ന് പുറത്തുപോയി താമസിക്കാനാണ് താൽപര്യപ്പെടുന്നത്

17 AUGUST 2019 03:46 PM IST
മലയാളി വാര്‍ത്ത

രണ്ടു ബെഡ് റൂം ഫ്ളാറ്റിന് മൂന്നര ലക്ഷം പൗണ്ട് , മൂന്ന് ബെഡ് റൂം ഫ്ളാറ്റിന് നാലര ലക്ഷം പൗണ്ട് അങ്ങനെയാണ് ഏതാണ്ട് ലണ്ടനിലെ വീടുവില. ആദ്യ വാങ്ങലുകാര്‍ക്കു അഞ്ചു ശതമാനം ഡെപ്പോസിറ്റ് ഇട്ടാല്‍ മതിയെങ്കിലും നാലരയും അഞ്ചു ലക്ഷം പൗണ്ട് വരുന്ന വീടുവിലയുടെ അഞ്ചുശതമാനവും അതിന് വരുന്ന സ്റ്റാമ്പ് ഡ്യുട്ടിയും കൂടിയാകുമ്പോള്‍ സാധാരണക്കാർക്ക് താങ്ങാന്‍ കഴിയാത്ത ഭാരമാകും .

ലണ്ടനിലെ വീടുകളുടെ വിലയുമായി താരതമ്യം ചെയ്യുമ്പോള്‍ മറ്റു സ്ഥലങ്ങളില്‍ വില വളരെ കുറവാണ്. വേതനത്തിന്റെ 50 ശതമാനം വരെ വാടക ഇനത്തില്‍ ലണ്ടന്‍ നിവാസികള്‍ക്ക് ചെലവഴിക്കേണ്ടി വരുന്നുണ്ട്. എന്നാല്‍ നോര്‍ത്തേണ്‍ പ്രദേശങ്ങളില്‍ 12 മുതല്‍ 15 ശതമാനം വരെ ഈ ഇനത്തില്‍ ചെലവ് വരുന്നുള്ളു. ലണ്ടനില്‍ ശരാശരി 2500 പൗണ്ടാണ് ശരാശരി വാടക.

നോര്‍ത്തേണ്‍ ഇംഗ്ലണ്ടിലും മിഡ്‌ലാന്‍ഡ്‌സിലും ശരാശരി 424,610 പൗണ്ട് മാത്രമാണ് ലണ്ടന്‍ നിവാസികള്‍ പുതിയ വീടുകള്‍ വാങ്ങുന്നതിനായി ഉപയോഗിക്കുന്നത്. സാധാരണ ലണ്ടന്‍ നഗരത്തിലെ ഫ്‌ലാറ്റുകളുമായി താരതമ്യം ചെയ്യുമ്പോള്‍ ഈ വീടുകള്‍ വലിപ്പത്തിലും സ്ഥല സൗകര്യത്തിലും മുന്നില്‍ നില്‍ക്കുന്നവയുമാണ്.

നിലവില്‍ മൂന്നു ലക്ഷം പൗണ്ട് വരെ വിലയുള്ള വീടുകള്‍ വാങ്ങൂന്ന ഫസ്റ്റ് ടൈം ബയേഴ്സിന് സറ്റാമ്പ് ഡ്യൂട്ടിയില്ല. എന്നാല്‍ ലണ്ടനില്‍ ശരാശരി ഒരു രണ്ട് ബെഡ് റൂം വീടിന് പോലും മൂന്നു ലക്ഷത്തിന് മുകളിലാണ് പലയിടങ്ങളിലും വില. അതുകൊണ്ടു തന്നെ വീടുകള്‍ വാങ്ങാന്‍ കഴിയാത്ത സാഹചര്യമാണ് സാധാരണക്കാര്‍ക്ക്.

ഈ സാഹചര്യത്തില്‍ തകര്‍ച്ച പരിഹരിക്കാന്‍ വരുന്ന ബജറ്റില്‍ സ്റ്റാമ്പ് ഡ്യൂട്ടി ഇളവും നികുതി പുനഃക്രമീകരണവും ഉണ്ടാകുമെന്നു സൂചിപ്പിച്ചു ചാന്‍സലര്‍ സാജിദ് ജാവേദ്. സര്‍ക്കാര്‍ കടത്തിന്റെ ഏറ്റവും കുറഞ്ഞ നിരക്ക് ആണ് ഇപ്പോഴുള്ളത് എന്നതുകൊണ്ടാണ് നികുതി ഇളവിനുള്ള സാഹചര്യം ഉള്ളതെന്ന് ചാന്‍സലര്‍ ഒരഭിമുഖത്തില്‍ വ്യക്തമാക്കി. എന്നാല്‍ ഒക്ടോബര്‍ 31 എന്ന ബ്രക്‌സിറ്റ് തീയതിക്ക് മുമ്പായി ബജറ്റ് ഉണ്ടാകുമോ എന്ന് തീരുമാനിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

ഉയര്‍ന്ന വരുമാനക്കാര്‍ക്കുള്ള നികുതികളെക്കുറിച്ച് ചോദിച്ചപ്പോള്‍ 'ബജറ്റിനായി കാത്തിരിക്കുക,നികുതികള്‍ കാര്യക്ഷമമായിരിക്കണമെന്ന് താന്‍ കരുതുന്നു' എന്നായിരുന്നു സാജിദ് ജാവേദിന്റെ മറുപടി.

ലണ്ടന്‍ പ്രോപ്പര്‍ട്ടി മാര്‍ക്കറ്റിനെക്കുറിച്ചുള്ള ആശങ്കകള്‍ക്കിടയിലും വാങ്ങുന്നവരേക്കാള്‍ വില്‍പ്പനക്കാര്‍ സ്റ്റാമ്പ് ഡ്യൂട്ടി അടക്കേണ്ടിവരുമെന്നും ജാവിദ് പറഞ്ഞിട്ടുണ്ട് . ആദ്യമായി വാങ്ങുന്നവര്‍ നികുതി അടയ്ക്കുന്നത് ഒഴിവാക്കുകയും വലിയ സ്വത്തുക്കള്‍ വാങ്ങാന്‍ ആഗ്രഹിക്കുന്ന കുടുംബങ്ങളെ സഹായിക്കുകയും ചെയ്യലാണ് ചാന്‍സലറുടെ മനസിലുള്ളത്.
നികുതിയിൽ വരുത്തുന്ന മാറ്റങ്ങളുടെ പ്രയോജനം ഏറ്റവും കൂടുതൽ ലഭിക്കുക ലഭിക്കുക ഏറ്റവും കുറഞ്ഞ വരുമാനം ഉള്ളവരായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു

ആദ്യമായി വീടുവാങ്ങുന്നവരെ സഹായിക്കാന്‍ ഉതകുന്ന തരത്തിലുള്ള സ്റ്റാമ്പ് ഡ്യൂട്ടി നയം ആവിഷ്‌കരിക്കേണ്ടതുണ്ടെന്ന് ബോറിസ് ജോണ്‍സണ്‍ എംപിമാര്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു. ലണ്ടന്‍ പ്രോപ്പര്‍ട്ടി മാര്‍ക്കറ്റിന് ഉണര്‍വേകുകയാണ് ലക്ഷ്യം. ഇവിടെ വീടുവാങ്ങാന്‍ ആളില്ലാതെ വരുന്നത് കടുത്ത പ്രതിസന്ധിയാണെന്ന് ബോറിസ് പറഞ്ഞു. നിയമം നടപ്പിലായാല്‍ മൂന്നുലക്ഷത്തോളം പേര്‍ക്കെങ്കിലും സ്റ്റാമ്പ് ഡ്യൂട്ടി ഒഴിവാക്കപ്പെടും. രാജ്യത്തെ മൂന്നിലൊരു ഭാഗം വീടുകളുടെയും വില്‍പന സ്റ്റാമ്പ് ഡ്യൂട്ടിയില്‍ നിന്ന് ഒഴിവാക്കപ്പെടും. ഇതുവഴി ലണ്ടന്‍ ഉപേക്ഷിക്കുന്നവരുടെ എണ്ണം കുറയും. ആളുകള്‍ക്ക് താങ്ങാവുന്ന ബാധ്യതയെ വരൂ. ജോലിസാധ്യതയും ലോകത്തെ പ്രധാന നഗരവുമെന്ന പ്രത്യേകതയുമുള്ള ലണ്ടന്‍ വീടുവിപണിയില്‍ വളര്‍ച്ചയിലെത്താന്‍ അതുപകരിക്കും.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വിമാനം തകർന്നുവീണു, തീപിടുത്തം  (9 minutes ago)

എസ്‌ഐആര്‍...സര്‍വകക്ഷിയോഗം ഇന്നു നടക്കും.  (9 minutes ago)

പ്രതിമാസം 1 ലിറ്റർ വെളിച്ചെണ്ണ ലഭിച്ചിരുന്നത് 2 ലിറ്ററാക്കി  (19 minutes ago)

കത്ത് വൈകിയത് നേട്ടമായി  (27 minutes ago)

പാൽവിലയിൽ ചെറിയ വർദ്ധന വരുത്തുന്നത് പരിഗണനയിലുണ്ടെന്ന് മന്ത്രി  (34 minutes ago)

നെട്ടോട്ടം ഓടി ഐഎസ്‌ഐ  (42 minutes ago)

ഗോപിചന്ദ് പരമാനന്ദ് ഹിന്ദുജ അന്തരിച്ചു...  (49 minutes ago)

പാസഞ്ചർ ട്രെയിൻ ഗുഡ്സ് ട്രെയിനുമായി കൂട്ടിയിടിച്ചുണ്ടായ  (1 hour ago)

മുൻ ദേവസ്വം കമ്മീഷണർ എൻ വാസു പ്രതിപ്പട്ടികയിൽ...  (1 hour ago)

ഐസിസി വനിതാ ടീമിനെ പ്രധാനമന്ത്രി നാളെ കാണും  (8 hours ago)

യുഎഇയിലെ കാറപകടത്തില്‍ 29 കാരന് ദാരുണാന്ത്യം  (9 hours ago)

പാല്‍ വില കൂട്ടുന്നത് തിരഞ്ഞെടുപ്പിന് ശേഷം പരിഗണിക്കുമെന്ന് മന്ത്രി ജെ. ചിഞ്ചുറാണി  (11 hours ago)

ഛത്തീസ്ഗഡില്‍ ട്രെയിനുകള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ആറ് പേര്‍ മരിച്ചു  (11 hours ago)

ശബരിമല പൂജകള്‍ നാളെ മുതല്‍ ഓണ്‍ലൈനായി ബുക്ക് ചെയ്യാം  (12 hours ago)

ക്ലാസ് സമയത്ത് കുട്ടികളെ കൊണ്ട് കാല്‍ മസാജ് ചെയ്യിച്ച അധ്യാപികയ്ക്ക് സസ്‌പെന്‍ഷന്‍  (12 hours ago)

Malayali Vartha Recommends