Widgets Magazine
01
Jul / 2025
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

രഞ്‌ജിനിയുടെ വാദം പൊളിയുന്നു, വീഡിയോയില്‍ ക്യൂ തെറ്റിച്ചത്‌ രഞ്‌ജിനി തന്നെയെന്ന്‌ പോലീസ്‌, ഷട്ടപ്പിനെതിരെ പ്രവാസികള്‍

25 MAY 2013 04:20 AM IST
മലയാളി വാര്‍ത്ത.

പ്രവാസി മലയാളികളുടെ ഇടയില്‍ ഏറെ ശ്രദ്ധ നേടിയ വിഷയമാണ്‌ കഴിഞ്ഞയാഴ്‌ച നെടുമ്പാശേരി വിമാനത്താവളത്തില്‍ വച്ചുണ്ടായ സംഭവം. സുരേഷ്‌ ഗോപിയുടെ നേതൃത്വത്തിലുള്ള അമേരിക്കന്‍ സ്റ്റേജ്‌ ഷോയും കഴിഞ്ഞ്‌ നെടുമ്പാശേരി വിമാനത്താവളത്തില്‍ വന്നിറങ്ങുകയായിരുന്നു രഞ്‌ജിനി ഹരിദാസ്‌. ഒപ്പം പ്രശസ്‌ത താരങ്ങളായ സുരാജ്‌ വെഞ്ഞാറമൂട്‌, മുക്ത, അരുണ്‍ ഗോപി, ആശാ ശരത്‌ എന്നിവരുമുണ്ടായിരുന്നു. അമേരിക്കയില്‍ നിന്നും വന്ന യാത്രക്കാരെല്ലാവരും ക്ലിയറന്‍സിനായി ക്യൂവില്‍ നിന്നു. എന്നാല്‍ പെട്ടന്നു വന്ന രഞ്‌ജിനി ക്യൂ തെറ്റിച്ച്‌ മുമ്പില്‍ വന്നു നിന്നു. ഇത്‌ ചോദ്യം ചെയ്യുകയായിരുന്നു അമേരിക്കന്‍ മലയാളിയായ ബിനോയി. എന്നാല്‍ രഞ്‌ജിനി ബിനോയിയോട്‌ ഷട്ടപ്പ്‌ എന്നു പറഞ്ഞ്‌ ആക്രോശിക്കുകയായിരുന്നു. തുടര്‍ന്ന്‌ ഇരുവരും തമ്മില്‍ വഴക്കുണ്ടാവുകയും ചെയ്‌തു. ഇതിനിടയ്‌ക്ക്‌ ബിനോയ്‌ രഞ്‌ജിനിയെ തേവടിശ്ശി എന്നു വിളിച്ചതായി കാണിച്ച്‌ രഞ്‌ജിനി പരാതിയും നല്‍കി. ബിനോയിയും ഭാര്യയും രഞ്‌ജിനി തങ്ങളെ ചീത്ത വിളിച്ചതായി കാണിച്ച്‌ പരാതിയും കൊടുത്തു.

അതോടെ പോലീസ്‌ അന്വേഷണവുമാരംഭിച്ചു. സിസിടിവി ദൃശ്യങ്ങള്‍ ഇതോടെ പോലീസ്‌ പരിശോധിച്ചു. വീഡിയോ ദൃശ്യങ്ങളില്‍ ബിനോയ്‌ പറഞ്ഞതാണ്‌ ശരിയെന്നാണ്‌ പോലീസിന്‌ മനസിലാക്കാന്‍ കഴിഞ്ഞത്‌. രഞ്‌ജിനിമാത്രം മറ്റുതാരങ്ങളെ മറികടന്ന്‌ മുന്നോട്ട്‌ വന്ന്‌ ക്യൂ തെറ്റിച്ചു നില്‍ക്കുകയായിരുന്നു. ഇതാണ്‌ പൊന്‍കുന്നം സ്വദേശിയായ ബിനോയ്‌ ചോദ്യം ചെയ്‌തത്‌. തുടര്‍ന്നള്ള വഴക്കിനിടെ രഞ്‌ജിനി ബിനോയിയെ തൊടുന്നതും ദൃശ്യത്തില്‍ കാണാം.


കേസില്‍ രഞ്‌ജിനിക്കും ബിനോയിക്കുമെതിരെ ഉടന്‍ കുറ്റപത്രം സമര്‍പ്പിക്കും. ഇരുവരുടേയും മൊഴിയും പോലീസ്‌ രേഖപ്പെടുത്തിയിരുന്നു.
ബിനോയിക്കെതിരെ രഞ്‌ജിനി ഷട്ടപ്പ്‌ പറഞ്ഞത്‌ ഏറെ വിവാദമായിരുന്നു. പ്രവാസി മലയാളികള്‍ ഒന്നാകെ രഞ്‌ജിനിക്കെതിരെ തിരിയുന്ന കാഴ്‌ചയാണ്‌ കണ്ടത്‌. ഈ പ്രശ്‌നം നിയമസഭയില്‍ ഉന്നയിക്കുമെന്നാണ്‌ തോമസ്‌ ചാണ്ടി എംഎല്‍എ പറയുന്നത്‌. എന്നാല്‍ രഞ്‌ജിനിക്ക്‌ വേണ്ടി സംസാരിക്കാന്‍ സിനിമാലോകത്തു നിന്നാരും എത്തിയതുമില്ല.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വിലക്കുറവ് ഇന്നു മുതല്‍ പ്രാബല്യത്തില്‍...  (8 minutes ago)

മൈക്രോ ആല്‍ഗെ പരീക്ഷണത്തിലാണ് ശുഭാംശു ശ്രദ്ധകേന്ദ്രീകരിച്ചത്..  (44 minutes ago)

അപകടത്തില്‍ രണ്ടുമരണം...അഞ്ചു പേര്‍ക്ക് പരുക്ക്  (1 hour ago)

അച്ഛനും അമ്മയും ഇല്ല നരുവാമ്മൂട്ടിലെ വീട്ടിൽ നിന്ന് നിലവിളിയും തീയും 20 വയസുകാരിയെ തീയിട്ട് കൊന്നു..?!  (1 hour ago)

ജനങ്ങള്‍ക്ക് സൈബര്‍ സുരക്ഷ ശക്തമാക്കും.  (1 hour ago)

ഇന്ത്യ ഉയര്‍ത്തിയ 290 റണ്‍സ് ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍...  (1 hour ago)

പ്രധാനമന്ത്രി അഞ്ചു രാജ്യങ്ങള്‍ സന്ദര്‍ശിക്കും...  (1 hour ago)

മെഡിക്കല്‍ ബോര്‍ഡ് ഇന്ന് രാവിലെ യോഗം ചേരും...  (2 hours ago)

22 സാക്ഷികളെ വിസ്തരിക്കുകയും 14 രേഖകളും 4 തൊണ്ടിമുതലുകളും കോടതി തെളിവില്‍ സ്വീകരിക്കുകയും ചെയ്തു  (2 hours ago)

റവാഡ ചന്ദ്രശേഖര്‍ പൊലീസ് മേധാവിയുടെ ബാറ്റണ്‍ സ്വീകരിച്ച് ചുമതല ഏറ്റെടുത്തു  (2 hours ago)

സങ്കടക്കാഴ്ചയായി... കെട്ടിടത്തിന് മുകളില്‍ നിന്ന് വീണ് മലയാളിക്ക് ദാരുണാന്ത്യം  (2 hours ago)

അതിശക്തമായ മഴയും കാറ്റും വീശിയടിച്ചു.... ലാന്‍ഡ് ചെയ്യുന്നതിനിടെ വിമാനം.....  (2 hours ago)

ദമ്പതിമാര്‍ സഞ്ചരിച്ച സ്‌കൂട്ടറില്‍ ബസ്സിടിച്ച്....  (3 hours ago)

വീട്ടമ്മയ്ക്കു ദാരുണാന്ത്യം...  (3 hours ago)

യുഎസിന്റെ നീക്കം സിറിയയെ സമാധാനത്തിന്റെ പാതയിലേക്ക് നയിക്കുമെന്ന്  (3 hours ago)

Malayali Vartha Recommends