Widgets Magazine
16
Nov / 2025
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പത്മകുമാർ ഉണ്ണികൃഷ്ണൻ പോറ്റി വഴി അനധികൃത സമ്പാദ്യങ്ങൾ ഉണ്ടാക്കി..? പോറ്റി പത്മകുമാറിൻ്റെ ബിനാമിയായി പ്രവർത്തിച്ചുവെന്ന് സാക്ഷ്യപ്പെടുത്തുന്ന തെളിവുകൾ കണ്ടെത്തി എസ്.ഐ.ടി...


ശബരിമല കേന്ദ്രീകരിച്ച് ചില അവതാരങ്ങൾ ഉണ്ട്: ഒരു അവതാരങ്ങളെയും പ്രോത്സാഹിപ്പിച്ചിട്ടില്ല... വഴിപ്പെട്ട് പ്രവർത്തിച്ചിട്ടില്ല: സംതൃപ്തിയോടെയാണ് പടിയിറങ്ങിയതെന്ന് മുന്‍ പ്രസിഡന്റ് പി എസ്‌ പ്രശാന്ത്: തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ പ്രസിഡന്റായി കെ ജയകുമാർ ചുമതലയേറ്റു...


യുവതിയെ ചവിട്ടിത്തള്ളിയിട്ട കേസിൽ പ്രതിയുമായി കോട്ടയത്ത് തെളിവെടുപ്പ്..സുരേഷ്‌കുമാറിനെയാണ് തെളിവെടുപ്പിനായി കോട്ടയം റെയില്‍വേ സ്‌റ്റേഷനില്‍ എത്തിച്ചത്..


ചന്ദ്രയാൻ-3പേടകം സ്വമേധയാ ചന്ദ്രന്റെ ഭ്രമണ വലയത്തിൽ തിരിച്ചെത്തി...ഇതറിഞ്ഞതോടെ വല്ലാത്ത അമ്പരപ്പിലാണ് ശാസ്ത്രലോകം.. നാസ അടക്കം ലോകത്തെ ഒരു ബഹിരാകാശ ശക്തിക്കും ഇങ്ങനെ ഒരു അനുഭവം ഉണ്ടായിട്ടില്ല..


കേരളവും തമിഴ്‌നാടും ബംഗാളും അടുത്ത വര്‍ഷം തിരഞ്ഞെടുപ്പിലേക്ക് പോകും..ഇനി തങ്ങള്‍ പിടിച്ചെടുക്കുക ബംഗാളാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി..ബിജെപിയുടെ അടുത്ത ലക്ഷ്യം ബംഗാള്‍..

രാജകുടുംബ ശ്മശാന പരിസരത്ത് പ്രാർത്ഥനയുമായി തങ്ങളുടെ പ്രിയ ഭരണാധികാരിക്കായി ഒമാൻ ജനത; ഓമനേ നവയുഗത്തിലേക്ക് നയിച്ച ഖാബൂസിനായി

14 JANUARY 2020 12:48 PM IST
മലയാളി വാര്‍ത്ത

ഒമാൻ ജനതയ്ക്ക് ഒരിക്കലും മറക്കാനാകാത്ത ഓമനേ നവോദ്ധാനത്തിൻറെ പാതയിൽ നയിച്ച ഒരേയൊരു തലവൻ വിടപറഞ്ഞിട്ട് അഞ്ചുദിവസം പിന്നിടുമ്പോഴും സുൽത്താൻ ഖാബൂസ് ബിൻ സൈദ് ബിൻ തൈമൂർ അൽ സൈദ് അന്ത്യ വിശ്രമം കൊള്ളുന്ന രാജകുടുംബ ശ്മശാനത്തിന്റെ മതിൽ കെട്ടിനപ്പുറം പ്രാര്‍ത്ഥനയോടെ കണ്ണുനീർ പൊഴിക്കുന്ന ജനതയെയാണ് ഒമാനിലിപ്പോള്‍ കാണാനാവുന്നത് തന്നെ. എന്തെന്നാൽ മനസിലെ ദുഃഖം രേഖപ്പെടുത്താനെത്തുന്നവരില്‍ ഭൂരിഭാഗവും രാജ്യത്തിന്റെ സമ്പന്നതയിലേക്കുള്ള വളർച്ചയുടെ സമയത്ത് ജനിച്ചവരാണ് എന്നതാണ്.

ഇതേതുടർന്ന് ഒമാൻ എന്ന രാജ്യത്തെ ക്ഷേമത്തിലേക്ക് നയിച്ച മഹദ് വ്യക്തിയുടെ വിയോഗം താങ്ങാവുന്നതിലധികം മനോവേദനയാണ് ഒമാൻ ജനതക്കും ഒപ്പം രാജ്യത്ത് താമസിച്ചു വരുന്ന വിദേശികൾക്കും നൽകിയിരിക്കുന്നത് എന്നതിന് ഉത്തമ ഉദാഹരണം തന്നെയാണ് ഇവിടെയുള്ള ഓരോ ജനതയും കാട്ടിത്തരുന്നത്. അതോടൊപ്പം തന്നെ കാലയവനികയിലേക്കുള്ളിലേക്ക് മാറ്റപ്പെട്ട ആ രാഷ്ട്രപിതാവ് തന്റെ പ്രിയപ്പെട്ട പ്രജകള്‍ക്ക് നല്‍കിയ അവസാനത്തെ സ്നേഹസന്ദേശം ഇങ്ങനെയായിരുന്നു...

"പ്രിയപ്പെട്ട എന്റെ ദേശവാസികളെ...
എന്റെ കർമ്മങ്ങളിതാ അവസാനിച്ചു കഴിഞ്ഞു, നിങ്ങളാണെന്റെ പ്രതീക്ഷയും പ്രത്യാശയും. ധർമ്മങ്ങൾ എനിക്ക് ആശ്വാസം നൽകും, നിങ്ങളുടെ പ്രാർത്ഥനകൾ അള്ളാഹുവിങ്കൽ എന്നെ ഉയർത്തും.

ഞാൻ ഖബറിലാകുമ്പോഴും നിങ്ങളുടെ ഓർമ്മകളും പ്രാർത്ഥനകളും എനിക്ക് നിങ്ങൾ നിഷേധിക്കരുത്. എന്നെ നിങ്ങൾ വിസ്മരിക്കരുത്. നിങ്ങളിൽ നിന്നുള്ള എല്ലാ കാര്യങ്ങളും എനിക്ക് വന്ന് ചേർന്ന് കൊണ്ടിരിക്കും " .

എന്ന്,
നിങ്ങളുടെ പ്രിയപ്പെട്ട ഖാബൂസ്."

തങ്ങളുടെ നീതിമാനായ ഭരണാധികാരിയെ കാത്തിരിക്കുന്ന ഹിസാബില്ലാത്ത സ്വർഗ്ഗത്തിന്റെ പരിമളം കൂടുതൽ കൂടുതൽ ലഭിക്കട്ടെ എന്ന പ്രാർത്ഥയോടുകൂടിയാണ് ഒമാൻ ജനത രാവിലെ മുതൽ വളരെ വൈകിയും ഗാലയിലുള്ള രാജകുടുംബ ശ്മശാന പരിസരത്ത് വന്നു പോകുന്നത് തന്നെ.

അതേസമയം വെള്ളിയാഴ്ച രാത്രിയോടെയാണ് സുല്‍ത്താന്‍ ഖാബൂസ് ബിന്‍ സെയ്ദ് അന്തരിച്ചത്. ഇതേതുടർന്ന് ശനിയാഴ്ച മസ്‍കത്തിലെ ഗാലയില്‍ വന്‍ ജനാവലിയുടെ സാന്നിദ്ധ്യത്തിലാണ് മൃതദേഹം അടക്കം ചെയ്തത്. തങ്ങളുടെ പ്രിയ ഭരണാധികാരിയുടെ മരണത്തിൽ രാജ്യത്ത് 40 ദിവസത്തെ ദുഃഖാചരണം പ്രഖ്യാപിച്ചിട്ടുണ്ട്. ഞായറാഴ്ച മുതല്‍ മൂന്ന് ദിവസത്തേക്ക് രാജ്യത്തെ പൊതു-സ്വകാര്യ മേഖലകള്‍ക്ക് അവധിയും പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. നാളെ മുതൽ സർക്കാർ സ്വകാര്യ സ്ഥാപനങ്ങൾ തുറന്നു പ്രവർത്തിക്കുന്നതായിരിക്കും എന്നാണ് അധികൃതർ വ്യക്തമാക്കിയിരിക്കുന്നത്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സ്‌കൂളിലെത്താന്‍ വൈകിയതിന് കഠിന ശിക്ഷ: 12 കാരിയായ ആറാം ക്ലാസ്സുകാരിക്ക് ദാരുണാന്ത്യം  (6 hours ago)

വിമാനം ലാന്‍ഡ് ചെയ്തതിനിടയില്‍ റണ്‍വേയില്‍ വിഹരിക്കുന്ന ആളെ കണ്ട് ഞെട്ടി അധികൃതര്‍  (6 hours ago)

വട്ടിയൂര്‍ക്കാവില്‍ ഗര്‍ഭിണിയായ ദളിത് യുവതിയുടെ വീട് കയറി ആക്രമണം  (6 hours ago)

പാലത്തായി പീഡനക്കേസ് പ്രതി കെ പത്മരാജനെ ജോലിയില്‍ നിന്ന് പുറത്താക്കി  (7 hours ago)

മാനസിക വെല്ലുവിളി നേരിടുന്ന 21കാരിയെ പീഡിപ്പിച്ച കേസില്‍ യുവാവ് പിടിയില്‍  (7 hours ago)

പാലത്തായി പീഡനക്കേസിലെ പ്രതി കെ പത്മരാജന് മരണംവരെ ജീവപര്യന്തം : വിധി സന്തോഷമുണ്ടാക്കുന്നതെന്ന് കെ കെ ഷൈലജ ടീച്ചര്‍  (9 hours ago)

ട്രെയിനില്‍ നിന്ന് യുവതിയെ തള്ളിയിട്ട സംഭവം; കാര്യങ്ങള്‍ വിശദീകരിച്ച് കുറ്റം സമ്മതിച്ച് പ്രതി  (9 hours ago)

ഡബിൾ മോഹൻ, സാൻ്റെൽ മോഹൻ, ചിന്ന വീരപ്പൻ വിലായത്ത് ബുദ്ധയിലെ പ്രഥി രാജ് സുകുമാരൻ്റെ കഥാപാത്രങ്ങൾ; വിലായത്ത് ബുദ്ധ ഒഫീഷ്യൽ ട്രയിലർ എത്തി!!  (9 hours ago)

43 കാരിയുടെ കണ്ണില്‍ നിന്ന് ജീവനോടെ പുറത്തെടുത്തത് 10 സെന്റിമീറ്റര്‍ നീളത്തിലുള്ള വിര  (9 hours ago)

കാസര്‍ഗോഡ് പ്ലസ് ടു വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച കേസില്‍ അമ്മയുടെ സുഹൃത്ത് അറസ്റ്റില്‍  (11 hours ago)

ലോക പ്രമേഹദിനം: ഗവ. സൈബർ പാർക്കിൽ ബോധവൽക്കരണ പരിപാടി സംഘടിപ്പിച്ചു...  (11 hours ago)

തമിഴ്‌നാട്ടിലെ ക്രിമിനല്‍ കേസ് പ്രതികള്‍ വര്‍ക്കലയില്‍ അറസ്റ്റില്‍  (11 hours ago)

പത്മകുമാർ ഉണ്ണികൃഷ്ണൻ പോറ്റി വഴി അനധികൃത സമ്പാദ്യങ്ങൾ ഉണ്ടാക്കി..? പോറ്റി പത്മകുമാറിൻ്റെ ബിനാമിയായി പ്രവർത്തിച്ചുവെന്ന് സാക്ഷ്യപ്പെടുത്തുന്ന തെളിവുകൾ കണ്ടെത്തി എസ്.ഐ.ടി...  (11 hours ago)

പ്രതി മദ്യപിച്ച ബാറിലും തെളിവെടുപ്പ്  (12 hours ago)

പതിനേഴുകാരിയെ പീഡിപ്പിച്ച കേസില്‍ 22കാരന്‍ പിടിയില്‍  (12 hours ago)

Malayali Vartha Recommends