Widgets Magazine
15
Dec / 2025
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇനിയാണ് യഥാര്‍ത്ഥ കളി... പ്രധാനമന്ത്രി നരേന്ദ്ര മോദി തിരുവനന്തപുരത്തേക്ക്; ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറെ നേരിട്ട് വിളിച്ച് അഭിനന്ദിച്ചു


കെടിയു- ഡിജിറ്റൽ വിസി നിയമന തർക്കം ശക്തമായി തുടരുന്നതിനിടെ ലോക് ഭവനിലെത്തി ഗവർണറെ കണ്ട് മുഖ്യമന്ത്രി...


രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയെ നാളെ ചോദ്യം ചെയ്യാൻ വിളിപ്പിക്കില്ല: അപ്പീലിലെ വിധി വന്നതിന് ശേഷം തുടർ നടപടികൾ; നാളെ മുൻ‌കൂർ ജാമ്യം തള്ളിയാൽ ഉടൻ കസ്റ്റഡിയിലെടുക്കാൻ നീക്കം...


പൊലീസ് വാഹനം തകർത്തതടക്കം ചുമത്തി, പാനൂരിലെ വടിവാൾ ആക്രമണത്തിൽ അമ്പതോളം സിപിഎം പ്രവർത്തകർക്കെതിരെ കേസ്: സിപിഎമ്മിന്റെ അറിയപ്പെടുന്ന ഗുണ്ടകളാണ് സംഘര്‍ഷം ഉണ്ടാക്കിയതെന്ന് ഡിസിസി പ്രസിഡന്റ്...


അധികാരം തലക്ക് പിടിച്ച പെരുമാറ്റമാണ് സിപിഐഎം നേതാക്കൾക്ക്; രാഹുൽ വിഷയം വാർത്ത ആയി ! ജനങ്ങളെ അത് സ്വാധീനിച്ചു.. തുടർ ഭരണ പ്രചരണം യുഡിഎഫിന് ഗുണം ചെയ്തു: പിണറായിയ്ക്ക് നേരെ ആഞ്ഞടിച്ച് ഷാഫി പറമ്പിൽ...

ലേബർ ക്യാമ്പുകളിൽ കഷ്ടപ്പെടുന്ന പ്രവാസികൾക്കായി കരുതലിന്റെകരം; സഹായം ആവശ്യമുള്ളവർക്കായി അഹോരാത്രം പ്രയത്നിച്ച് സാമൂഹ്യസംഘടനകൾ; കൂടുതൽ വിവരങ്ങൾ

07 APRIL 2020 10:36 AM IST
മലയാളി വാര്‍ത്ത

ഇത്തിരിക്കുഞ്ഞൻ ആണെങ്കിലും ലോകത്തിനെ തന്നെ പ്രകമ്പനംകൊള്ളിച്ച കൊറോണ വൈറസ് നിരവധിപേരുടെ ജീവനാണ് കവർന്നെടുത്തത്. വൈറസ് ഭീതിമൂലം ലോകം ലോക്ക് ഡൗണിലേക്ക് കടന്നിരിക്കുകയാണ്. പലരും പരസ്പരം സഹായിച്ചും കരുതൽ കാട്ടിയും മാതൃകയാവുകയാണ്. എന്നാൽ ഗൾഫ് രാഷ്ട്രങ്ങളിൽ ഒറ്റനിമിഷം ഏവരുടെയും ശ്രദ്ധ തിരിഞ്ഞത് ദുബായിലെ ദെയ്‌റ നയിഫ് എന്ന പ്രദേശത്ത് തന്നെയാണ്. ദുബായ് എമിറേറ്റ് മുഴുവനും കടുത്ത നിയന്ത്രണത്തിലേക്ക് എത്തിപ്പെട്ട നയിഫിൽ ഒത്തിരിയേറെപ്പേർ കഷ്ടപ്പെടുകയാണ്...

ദെയ്റ നയ്ഫിലെയും മറ്റിടങ്ങളിലെയും ഭക്ഷണത്തിനു പ്രയാസപ്പെടുന്നവരെയും കോവിഡ് ഭീതിയിൽ വലയുന്നവരെയും സഹായിക്കാൻ അഹോരാത്രം പ്രയത്നിച്ച് സാമൂഹിക പ്രവർത്തകരും സംഘടനകളും രംഗത്ത് തന്നെയുണ്ട്. കൂടാതെ, സമ്പർക്കവിലക്കിൽ കഴിയുന്നവരടക്കം മാനസികവിഷമം അനുഭവിക്കുന്നവർക്ക് കൗൺസലിങ്ങിനും സംവിധാനം ഏർപ്പെടുത്തിയിരിക്കുകയാണ്. ഇൻകാസിന്റെ വിവിധ കമ്മിറ്റികൾ, ഒാവർസീസ് ഇന്ത്യൻ കള്‍ചറൽ കോൺഗ്രസ്, ഷാർജ ഇന്ത്യൻ അസോസിയേഷൻ, കെഎംസിസി കമ്മിറ്റികൾ, പ്രവാസി ഇന്ത്യ, െഎസിഎഫ്, ശക്തി, സേവനം തുടങ്ങിയ സംഘടനകൾ സജീവമായി പ്രവർത്തിച്ചുപോരുകയാണ്. വിവിധ മലയാളി റസ്റ്ററന്റുകളും പേരുപോലും വെളിപ്പെടുത്താനാഗ്രഹിക്കാത്ത വ്യക്തികളും സംഭാവന ചെയ്യുന്നുണ്ട്. അതോടൊപ്പം തന്നെ ചില വീട്ടമ്മമാർ വീട്ടിൽ ഭക്ഷണം തയാറാക്കി കൊടുക്കുന്നുമുണ്ട്.

അതോടൊപ്പം തന്നെ കോവിഡിനെ തുടർന്ന് വിഷാദമനുഭവിക്കുന്നവർക്കു കൗൺസലിങ് നൽകാൻ ദുബായ് കണ്ണൂർ ജില്ലാ കെഎംസിസി കമ്മിറ്റി പ്രത്യേക ഗ്രൂപ്പു രൂപീകരിക്കുകയുണ്ടായി. ഡോക്ടർമാർ, മനഃശാസ്ത്ര വിദഗ്ധർ, സന്നദ്ധ പ്രവർത്തകർ, കൗൺസലിങ് രംഗത്തെ പ്രഫഷണലുകൾ എന്നിവരുൾപ്പെടുന്നതാണ് സംഘം. കോവിഡ് –19 ബാധിച്ചവർ, ആശ്രിതർ, കൂടെ താമസിക്കുന്നവർ, മാനസിക സമ്മർദമോ കടുത്ത ഏകാന്തതയോ ബാധിച്ചവർ തുടങ്ങിയവർക്കെല്ലാം കൗൺസലിങ് ടീമിനെ ഏതു നേരത്തും വിളിക്കാംവുന്നതാണ്.

യുഎഇയിലുള്ള ആർക്കും ഈ സൗകര്യം ഉപയോഗിക്കാവുന്നതുമാണ്. മാനസികമായി പ്രേശ്നങ്ങൾ അനുഭവിക്കുന്നവർ ബന്ധപ്പെടേണ്ട നമ്പർ എന്നത്: +971 55 305 1143/ +971 55 928 9617/+971 55 9007923/+971 52 745 6194/+971 55 700 9575. മരുന്നുകൾക്കായുള്ള ഹെല്പ് ലൈൻ -0523431595(വിനീത) ,0543911211(നിമിഷ), 0589172968(ഷമീന), 0524328697(സുബി). ഭക്ഷണം ആവശ്യമായുള്ളവർ ബന്ധപ്പെടേണ്ട മൊബൈൽ നമ്പർ: 055 129 6012(നാദിർ കാപ്പാട്), 055 102 5611(മുനീർ കുമ്പള).

കടുത്ത നിയന്ത്രണങ്ങൾ നിലനിൽക്കുന്ന ദുബായിൽ ഒത്തിരിയേറെ പ്രവാസികൾ ദുരിതമനുഭവിക്കുന്നവരാണ്. ഒരുനേരത്തെ ഭക്ഷണത്തിനുപോലും വകയില്ലാതെ കഷ്ടപ്പെടുന്ന പ്രവാസികൾ ഓർക്കുക ഇത്തരത്തിലുള്ള സംഘടനകൾ എല്ലാം തന്നെ നിങ്ങളുടെ കരുതലിനായി പ്രവർത്തിച്ചുപോരുകയാണ്. അടിയതിനാൽ തന്നെ കൂടുതൽ സേവനങ്ങൾ ഈ ഘട്ടത്തിൽ ഉറപ്പായും ലഭ്യമാകുക.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ക്രിസ്മസ് അവധിക്കുശേഷം പരിഗണിക്കാനായി കോടതി ഹർജി മാറ്റി....  (7 minutes ago)

രാഹുലിന് പൂങ്കുഴലിയുടെ മുന്നറിയിപ്പ്...!പത്തനംതിട്ട വിട്ടുപോകരുത്ത്...!കാവലിരിക്കുന്ന SIT-ക്ക് രാഹുലിന്റെ വക കട്ടൻ  (24 minutes ago)

വ്യാപാരിയെ കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തി..  (43 minutes ago)

ബസ് പൂർണമായും കത്തി നശിച്ചു  (50 minutes ago)

ദിലീപ് സന്നിധാനത്ത്.  (1 hour ago)

അപൂർവ ‘ഡബിൾ’ നേടുന്ന ആദ്യ ഇന്ത്യൻ താരം  (1 hour ago)

ഡോളറിനെതിരെ രൂപയുടെ മുല്യത്തിൽ  (1 hour ago)

ഇന്ത്യന്‍ മാജിക്ക് സ്പിന്നര്‍ വരുണ്‍ ചക്രവര്‍ത്തി....  (1 hour ago)

പവന് 600 രൂപയുടെ വർദ്ധനവ്  (2 hours ago)

സർവീസിനിടെ ബസ് വഴിയിൽ നിർത്തി ഇറങ്ങി പോയ  (2 hours ago)

NOT AN INCH BACK..! ഉവ്വ.. പോണേ ഇറങ്ങി ,ആര്യയ്ക്ക് 916 തെറിവിളി..! കൊമ്പ് വെട്ടി ഗായത്രി, പടക്കംപൊട്ടിച്ച് യദു..!  (2 hours ago)

അർധവാർഷിക (ക്രിസ്‌മസ്‌) പരീക്ഷക്ക്‌ തിങ്കളാഴ്‌ച തുടക്കം...  (3 hours ago)

സാമൂഹ്യ സുരക്ഷാ പെൻഷൻ വിതരണം  (3 hours ago)

ഇനിയാണ് യഥാര്‍ത്ഥ കളി... പ്രധാനമന്ത്രി നരേന്ദ്ര മോദി തിരുവനന്തപുരത്തേക്ക്; ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറെ നേരിട്ട് വിളിച്ച് അഭിനന്ദിച്ചു  (3 hours ago)

നോവലിസ്റ്റും നാടകകൃത്തുമായ എം. രാഘവൻ അന്തരിച്ചു  (3 hours ago)

Malayali Vartha Recommends