Widgets Magazine
22
Sep / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇന്ന് നൂറാം ​ദിനം... കെഎസ്ആർടിസി ഓർഡിനറി ബസുകളിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര അനുവദിച്ച് സംസ്ഥാന സർക്കാർ നടപ്പിലാക്കിയ പ്രിയദർശിനി യാത്രാ പദ്ധതി ഇന്ന് നൂറ് ദിവസം പൂർത്തിയാകുന്നു


ഇനി അസമയത്ത് ഗുരുവായൂരിൽ അലഞ്ഞുതിരിഞ്ഞാൽ പോലീസിന്റെ പിടിവീഴും....ക്ഷേത്രനഗരിയെ കുറ്റവിമുക്തമാക്കൽ ലക്ഷ്യം


സംസ്ഥാനത്ത് മഴ തുടരും.... നാളെ മുതൽ വെള്ളിയാഴ്ചവരെ ശക്തമാകും.... നാളെ മൂന്ന് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു..


കലിഫോർണിയയിലെ ഇരട്ടക്കൊലപാതകം; അഞ്ജനയുടെയും ആനിന്റെയും ഭൗതികദേഹങ്ങൾ വീട്ടിലെത്തിച്ചു; വൻ ജനക്കൂട്ടത്തെ സാക്ഷിനിർത്തി നെഞ്ചുപൊട്ടുന്ന ദൃശ്യങ്ങൾ...


ഓപ്പറേഷൻ തൂഫാൻ ഭൂട്ടാനിലും..വിവരങ്ങള്‍ ആരാഞ്ഞ് ഭൂട്ടാന്‍ ആഭ്യന്തരമന്ത്രി.. അടിയന്തര ലഹരിവിരുദ്ധ ദൗത്യത്തിൽ താൽപ്പര്യം പ്രകടിപ്പിച്ച് ഭൂട്ടാൻ സർക്കാരും..

ഇറാന്‍ സൈന്യം വിദേശികളെ നദിയില്‍ 'മുക്കി കൊന്നുവെന്ന് ആരോപണം ; അഫ്ഗാനിൽ നിന്നുള്ള കുടിയേറ്റത്തൊഴിലാളികളെയാണ് മുക്കി കൊന്നുവെന്ന ആരോപണം ഉയരുന്നത്

04 MAY 2020 12:20 PM IST
മലയാളി വാര്‍ത്ത

അഫ്ഗാനില്‍ നിന്നും ഇറാനിലേക്ക് കടക്കാന്‍ ശ്രമിച്ച വിദേശികളെ ഇറാന്‍ സൈന്യം നദിയില്‍ മുക്കി കൊന്നുവെന്ന് റിപ്പോര്‍ട്ട്. ഹിറാത്ത് പ്രവിശ്യയില്‍ നിന്ന് നിയമവിരുദ്ധമായി ഇറാനിലേക്ക് കടക്കാന്‍ ശ്രമിച്ചവര്‍ക്കെതിരെയാണ് സൈന്യം ക്രൂരത കാണിച്ചതെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു . ഇതു സംബന്ധിച്ച് അഫ്ഗാന്‍ വിദേശകാര്യ മന്ത്രാലയം അന്വേഷണം തുടങ്ങിയിട്ടുണ്ട് ..

നിരവധി കുടിയേറ്റ തൊഴിലാളികള്‍ അഫ്ഗാനില്‍ നിന്ന് ഇറാനിലേക്ക് നിയമവിരുദ്ധമായി കടന്ന് ജോലി ചെയ്തുവരുന്നുണ്ട്. ഇത്തരത്തില്‍ അതിര്‍ത്തി കടന്ന് വന്നവരെയാണ് സൈന്യം നദിയിലേക്ക് തള്ളിയിട്ടതെന്നാണ് റിപ്പോര്‍ട്ടുകൾ പറയുന്നത്.. എന്നാല്‍ ഇറാന്‍ ഭരണകൂടം ഈ ആരോപണം തള്ളിക്കളയുകയും ചെയ്തു.

.ഇറാനില്‍ ഒട്ടേറെ അഫ്ഗാനികള്‍ ജോലി ചെയ്യുന്നുണ്ട്. ഇറാന്‍-അഫ്ഗാന്‍ അതിര്‍ത്തി പ്രവിശ്യകളിലാണ് ഇവര്‍ കൂടുതല്‍ ഉള്ളത്.. നിര്‍മാണ തൊഴിലിലും കച്ചവടങ്ങളിലുമാണ് ഇത്തരത്തില്‍ എത്തുന്നവര്‍ വ്യാപൃതരായിട്ടുള്ളത്. പക്ഷേ, ഇറാനില്‍ കൊറോണ വ്യാപിച്ചപ്പോള്‍ മിക്ക അഫ്ഗാനികളും തിരിച്ച് നാട്ടിലേക്ക് പോയിരുന്നു .
ഇപ്പോള്‍ ഇറാനില്‍ കൊറോണ ഭീതി ഒഴിഞ്ഞുവരികയാണ്. ഈ സാഹചര്യത്തിലാണ് അഫ്ഗാനില്‍ നിന്നുള്ള കുടിയേറ്റ തൊഴിലാളികള്‍ വീണ്ടും ഇറാനിലേക്ക് നിയമവിരുദ്ധമായി കടക്കാന്‍ ശ്രമിച്ചത്. ആയിരത്തോളം പേരാണ് ഇത്തരത്തില്‍ ഹിറാത്ത് പ്രവിശ്യയില്‍ നിന്ന് ഇറാനിലേക്ക് കടന്നതിന്നു പറയപ്പെടുന്നു .
കുടിയേറ്റക്കാരെ ഇറാന്‍ സൈന്യം രാജ്യത്തേക്ക് പ്രവേശിക്കാന്‍ അനുവദിച്ചില്ല. ഇവരെ വിരട്ടിയോടിക്കുകയായിരുന്നു. പലരും ഹരിറുദ് നദിയില്‍ വീണു. ഏഴ് പേര്‍ മരിച്ചു. 30ലധികം പേരെ കാണാതായി. കുറേ പേര്‍ തിരിച്ച് അഫ്ഗാനില്‍ മടങ്ങിയെത്തി. ഇവര്‍ നല്‍കിയ വിവരങ്ങളാണ് മാധ്യമങ്ങള്‍ വാര്‍ത്തയാക്കിയതും ലോക ശ്രദ്ധയിലേക്ക് അത് എത്തിയതും
രക്ഷപ്പെട്ട് എത്തിയവരുമായി അഫ്ഗാന്‍ മനുഷ്യാവകാശ കമ്മീഷന്‍ കൂടിക്കാഴ്ച നടത്തി. എന്താണ് സംഭവിച്ചതെന്ന് ചോദിച്ചറിഞ്ഞു. ഇറാന്‍ സൈന്യം തങ്ങളെ ക്രൂരമായി മര്‍ദ്ദിക്കുകയും നദിയിലേക്ക് തള്ളിയിടുകയുമായിരുന്നുവെന്ന് രക്ഷപ്പെട്ടെത്തിയവര്‍ ആരോപിക്കുന്നു. ഇതോടെയാണ് ഇറാന്‍ സൈന്യം മുക്കി കൊന്നുവെന്ന വാര്‍ത്ത പ്രചരിച്ചത്.
സംഭവത്തെ കുറിച്ച് വിദേശകാര്യ മന്ത്രാലയം അന്വേഷണം തുടങ്ങിയതായി അഫ്ഗാന്‍ ഭരണകൂടം അറിയിച്ചു. അതേസമയം, ഹിറാത്തിലെ ഇറാന്‍ കോണ്‍സുലേറ്റ് സംഭവം നിഷേധിക്കുകയും ചെയ്തു . അഫ്ഗാന്‍ പൗരന്മാരെ അതിര്‍ത്തിയില്‍ നിന്ന് അറസ്റ്റ് ചെയ്തിട്ടില്ലെന്ന് കോണ്‍സുലേറ്റ് അറിയിച്ചു.

അതേസമയം, ഇറാന്‍ വിദേശകാര്യ മന്ത്രാലയം സംഭവം പൂര്‍ണമായും നിഷേധിച്ചിട്ടുമില്ല . അഫ്ഗാന്‍ മണ്ണിലാണ് ആരോപിക്കപ്പെട്ട സംഭവം നടന്നതെന്ന് വിദേശകാര്യ മന്ത്രാലയം പറയുന്നു. ഇറാന്‍ അതിര്‍ത്തിയില്‍ സംഘര്‍ഷമോ മറ്റു പ്രശ്‌നങ്ങളോ ഉണ്ടായിട്ടില്ലെന്നാണ് അതിര്‍ത്തിയില്‍ പട്രോളിങ് നടത്തുന്ന സുരക്ഷാ ജീവനക്കാര്‍ അറിയിച്ചതെന്നും വിദേശകാര്യ മന്ത്രാലയം അറിയിച്ചു.

30 ലക്ഷത്തോളം അഫ്ഗാന്‍ അഭയാര്‍ഥികള്‍ ഇറാനില്‍ താമസിക്കുന്നുണ്ട്. ഭൂരിഭാഗം പേര്‍ക്കും കൃത്യമായ രേഖകളില്ല. കൂലി വേല ചെയ്താണ് ഇവര്‍ ഇറാനില്‍ താസമിക്കുന്നത്. കൊറോണ രോഗം വ്യാപിച്ചതിനെ തുടര്‍ന്ന് ആയിരങ്ങള്‍ അഫ്ഗാനിലേക്ക് മടങ്ങി. ഇറാന്‍ നിയന്ത്രണങ്ങള്‍ നീക്കിയെന്നറിഞ്ഞാണ് ഇവര്‍ വീണ്ടും ഇറാനിലേക്ക് തിരിച്ചെത്താന്‍ ശ്രമിച്ചത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പാലപ്പിള്ളി ജനവാസ മേഖലയിൽ തുടർച്ചയായി നാലാം ദിവസവും പുലിയിറങ്ങി പശുവിനെ കൊലപ്പെടുത്തി... പ്രതിഷേധത്തോടെ നാട്ടുകാർ  (4 minutes ago)

തമിഴ്നാട്ടിലെ സ്കൂൾ കുട്ടികൾക്കായുള്ള സൗജന്യ പ്രഭാതഭക്ഷണ പദ്ധതി ഉദ്ഘാടനം ചെയ്ത് മുഖ്യമന്ത്രി സി. ജോസഫ് വിജയ്  (14 minutes ago)

കെഎസ്ആർടി എംപ്ലോയീസ് അസോസിയേഷൻ ഇന്ന് തലസ്ഥാനത്ത് പൊതുഗതാഗത സംരക്ഷണ റാലി നടത്തും... വൈകിട്ട് നാലിന് തിരുവനന്തപുരത്ത് ഓവർബ്രിഡ്ജ് ജങ്ഷനിൽനിന്ന്‌ ആരംഭിച്ച് ഇ കെ നായനാർ പാർക്കിൽ സമാപിക്കും, പൊതുയോഗം പ്രതി  (24 minutes ago)

പ്രതീക്ഷയോടെ കളിക്കളത്തിലേക്ക്.... ഏഷ്യൻ ഗെയിംസ് വനിതാ ടി20 ക്രിക്കറ്റ് സ്വർണ മെഡൽ പോരാട്ടം...ശ്രീലങ്കക്കെതിരെ ടോസ് നേടിയ ഇന്ത്യൻ വനിതാ ടീം ബാറ്റിംഗ് തെരഞ്ഞെടുത്തു  (43 minutes ago)

സംസ്ഥാനത്ത് സ്വർണവിലയിൽ വർദ്ധനവ്...  (55 minutes ago)

കേരള ടീച്ചർ എലിജിബിലിറ്റി ടെസ്റ്റിന് ഇപ്പോൾ അപേക്ഷിക്കാം....  (1 hour ago)

ആന്റോ ജാമ്യം തേടി ഇന്ന് ഹൈക്കോടതിയിൽ;മദ്യം പിടിച്ചെടുത്ത വയനാട് വാഴവറ്റയിലെ വീട് തന്റെ പേരിലുള്ളതല്ലെന്നാണ് ആന്റോ അഗസ്റ്റിന്റെ വാദം... ഇത് മറികടക്കാനുള്ള രേഖകൾ എക്സൈസ് കോടതിയിൽ സമർപ്പിക്കും        (1 hour ago)

ബാഡ്മിന്റണിൽ വനിതാ വിഭാഗം ക്വാർട്ടർ ഫൈനലിൽ ജപ്പാനെതിരായ പോരാട്ടത്തിൽ ഇന്ത്യയുടെ പ്രധാന താരം പി.വി. സിന്ധുവിന് തോൽവി  (2 hours ago)

ചൊക്രമുടിയിൽ നീലക്കുറിഞ്ഞി കാണാനെത്തുന്നവരുടെ തിരക്കേറുന്നു....  (2 hours ago)

സതീശൻ കാത്തിരുന്ന ദിവസം വീണയുടെ ജാതകത്തിലെ ജയിൽവാസം അച്ചട്ടാകുന്നു..!! ഇന്ന് ആ തീരുമാനം, ഉടൻ ട്വിസ്റ്റ്.  (2 hours ago)

‘ഗിഗോൺ ’വിശ്രമകേന്ദ്രം ... സംസ്ഥാനത്ത് ഗിഗ് മേഖലയിൽ ജോലി ചെയ്യുന്നവരുടെ ക്ഷേമവും തൊഴിൽ സാഹചര്യങ്ങളും മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി ‘ഗിഗോൺ’ എന്നപേരിൽ സർക്കാർ വിശ്രമകേന്ദ്രങ്ങൾ ഒരുക്കുന്നു  (2 hours ago)

തിരുവനന്തപുരത്ത് രാത്രി മുതൽ കൊടും മഴ..! അടുത്ത 3 മണിക്കൂറിൽ എല്ലാം മാറിമറിയും..ALERT  (2 hours ago)

സതീശന് അനുസരണയില്ലത്രേ! പിണറായിക്ക് വലിയ സങ്കടം... സംഭവത്തിൽ ഒരു ഗുട്ടൻസുണ്ട് അത് പിണറായിക്കറിയാം  (2 hours ago)

വനിതാ ക്രിക്കറ്റിലെ ഏഷ്യന്‍ ഗെയിംസ്.... സ്വര്‍ണം നിലനിര്‍ത്താന്‍ ഹര്‍മന്‍പ്രീത് കൗറും സംഘവും ഇന്നിറങ്ങും  (2 hours ago)

ഐക്യരാഷ്ട്ര സംഘടന (യു.എൻ) ജനറൽ അസംബ്ലിയുടെ 81 -ാം സെഷനിൽ പങ്കെടുക്കാൻ യു.എസിലെ ന്യൂയോർക്കിലേക്ക് ഒഴുകിയെത്തി ലോകനേതാക്കൾ....  (3 hours ago)

Malayali Vartha Recommends