വൃക്ക സംബന്ധമായ അസുഖത്തെ തുടർന്ന് പ്രവാസിയായ മലയാളി യുവാവ് മരിച്ചു; മലപ്പുറം കോട്ടയ്ക്കൽ എടരിക്കോട് കുറുകത്താണി സ്വദേശി മച്ചിൻഞ്ചേരി അബ്ദുൽ മനാഫാണ് മരിച്ചത്
വൃക്ക സംബന്ധമായ അസുഖത്തെ തുടർന്ന് പ്രവാസിയായ മലയാളി യുവാവ് ജിദ്ദയിൽ മരിച്ചു. മലപ്പുറം കോട്ടയ്ക്കൽ എടരിക്കോട് കുറുകത്താണി സ്വദേശി മച്ചിൻഞ്ചേരി അബ്ദുൽ മനാഫാണ് മരിച്ചത്. വയസ്സ് 29. എന്നാൽ അസുഖം മൂർച്ഛിച്ചതിനെത്തുടർന്ന് ഞായറാഴ്ച രാവിലെ ജിദ്ദ കിങ് ഫഹദ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ഇതേതുടർന്ന് അവിടെ വച്ച് തികളാഴ്ച പുലർച്ചെയാണ് മരിച്ചത്.
അതേസമയം അഞ്ച് വർഷമായി പ്രവാസിയായ ഇദ്ദേഹത്തിന് വാഹനത്തിൽ പച്ചക്കറി വിൽപ്പനയായിരുന്നു ജോലി. പിതാവ്: മുഹമ്മദ് കുട്ടി, മാതാവ്: സുഹറ. കിങ് ഫഹദ് ആശുപത്രി മോർച്ചറിയിലുള്ള മൃതദേഹം ജിദ്ദയിൽ ഖബറടക്കുമെന്നാണ് ലഭ്യമാകുന്ന വിവരം . നടപടിക്രമങ്ങൾ പൂർത്തിയാക്കാൻ ജിദ്ദ കെഎംസിസി വെൽഫയർ വിങ്ങിന്റെ നേതൃത്വത്തിൽ ജലീൽ ഒഴുകൂർ, മുഹമ്മദുകുട്ടി പാണ്ടിക്കാട്, അഷ്റഫ് ചുക്കൻ എന്നിവർ രംഗത്ത് തന്നെയുണ്ട്.
https://www.facebook.com/Malayalivartha