ഖത്തറിലെ കോവിഡ് ആപ്പിന് പിന്നിൽ മലയാളി... കൊല്ലം സ്വദേശിയായ ഐ.ടി എഞ്ചിനീയര്‍ ആല്‍ബി ജോയി നേതൃത്വം നല്കുന്ന സംഘമാണ് ഖത്തറിന് വേണ്ടി ഈ ആപ്ലിക്കേഷന്‍ വികസിപ്പിച്ചെടുത്തത്
കോവിഡ് പ്രതിരോധത്തിനും മുന്‍കരുതലിനുമായി ഖത്തര്‍ ആവിഷ്കരിച്ച സ്മാര്‍ട്ട് ഫോണ്‍ ആപ്ലിക്കേഷനായ ഇഹ്തിറാസ് ... നിലവില്‍ ഖത്തര്‍ ഐഡി ഉള്ളവര്‍ക്ക് മാത്രമാണ് ആപ്പ് ഡൌണ്‍ലോഡ് ചെയ്യാന്‍ കഴിഞ്ഞിരുന്നത്.
പുറത്തിറങ്ങുന്നവര്‍ക്കെല്ലാം ഇഹ്തിറാസ് ആപ്പ് നിര്‍ബന്ധമാണെന്ന നിയമം വരികയും ആപ്പില്‍ കോവിഡ് നെഗറ്റീവ്(പച്ച ബാര്‍കോഡ്) കാണിക്കുന്നവരെ മാത്രമേ പ്രവേശനാനുമതിയുള്ളൂവെന്ന് രാജ്യത്തെ ഹൈപ്പര്‍മാര്‍ക്കറ്റുകളും ബാങ്കുകളും മറ്റ് സ്ഥാപനങ്ങളും തീരുമാനമെടുക്കുകയും ചെയ്തതോടെ സന്ദര്‍ശക വിസയിലുള്ളവര്‍ പ്രതിസന്ധിയിലായിരുന്നു. ഈ സാഹചര്യത്തിലാണ് ആപ്പ് വിപുലീകരിച്ചത്. ഇപ്പോള്‍ മലയാളികള്‍ക്ക് വിമാനം കയറാനും വേണം ഈ ആപ്പ്
ഈ ആപ്പിന് പിന്നിൽ പ്രവർത്തിച്ചത് ഒരു മലയാളിയാണ് . കൊല്ലം സ്വദേശിയായ ഐ.ടി എഞ്ചിനീയര്‍ ആല്‍ബി ജോയി നേതൃത്വം നല്കുന്ന സംഘമാണ് ഖത്തറിന് വേണ്ടി ഈ ആപ്ലിക്കേഷന്‍ വികസിപ്പിച്ചെടുത്തത്.
ആരോഗ്യമന്ത്രാലയത്തിന്റെ ഡാറ്റാബേസുമായി ബന്ധിപ്പിച്ച് മൊബൈലിലെ ജി.പി.എസ് ബ്ലൂടൂത്ത് എന്നിവയുടെ സഹായത്തോടെയാണ് ആപ്പിന്റെ പ്രവര്‍ത്തനം. ടെസ്റ്റ് വഴി കോവിഡ് പോസിറ്റീവാകുന്നവരുടെ ആപ്ലിക്കേഷനില്‍ ചുവന്ന ക്യൂആര്‍ കോഡാണ് കാണിക്കുക. രോഗമില്ലാത്ത നെഗറ്റീവുകാരുടെ കോഡ് പച്ചയും സംശയമുള്ളവരുടെത് ഗ്രേയും ക്വാറന്റൈനിലുള്ളവരുടെത് മഞ്ഞയും.
ഇതില്‍ പച്ചകോഡുകാരെ മാത്രമേ ഇനി വിമാനത്തില്‍ കയറ്റൂവെന്നാണ് മുഖ്യമന്ത്രിയുടെ ഉത്തരവ്. ആപ്പിനനുസരിച്ചുള്ള ജീവിതക്രമം കര്‍ശശനമായി പാലിക്കുന്ന പക്ഷം ചുരുങ്ങിയ കാലം കൊണ്ട് തന്നെ ഖത്തറില്‍ നിന്നും കോവിഡ് അപ്രത്യക്ഷമാകുമെന്ന് ആല്‍ബി ജോയ് പറയുന്നു.
https://www.facebook.com/Malayalivartha