ആനുകൂല്യങ്ങൾ മടങ്ങി വരുന്ന പ്രവാസികൾക്ക് നൽകാനാവില്ല; അതിഥി തൊഴിലാളികൾക്കായി സുപ്രീംകോടതി നിർദേശിച്ച ആനുകൂല്യങ്ങൾ മടങ്ങി വരുന്ന പ്രവാസികൾക്ക് നൽകാനാവില്ലെന്ന് സംസ്ഥാന സർക്കാർ
നാട്ടിലേക്ക് മടങ്ങിയെത്തുന്ന പ്രവാസികളെ അതിഥി തൊഴിലാളികളായി കണക്കാക്കി ആനുകൂല്യങ്ങൾ നൽകാനാവില്ലെന്ന് സംസ്ഥാന സർക്കാർ വെളിപ്പെടുത്തികൊണ്ട് രംഗത്ത് എത്തുകയുണ്ടായി. അതിഥി തൊഴിലാളികൾക്കായി സുപ്രീംകോടതി നിർദേശിച്ച ആനുകൂല്യങ്ങൾ മടങ്ങി വരുന്ന പ്രവാസികൾക്ക് നൽകാനാവില്ലെന്നും സംസ്ഥാന സർക്കാർ ഇതിനോടകം തന്നെ അറിയി.
നോർക്ക പ്രിൻസിപ്പൽ സെക്രട്ടറിയാണ് ഇക്കാര്യം വ്യക്തമാക്കി ഉത്തരവിറക്കിയത് എന്നാണ് ലഭ്യമാകുന്ന വിവരം. എന്നാൽ പ്രവാസികളെ അതിഥി തൊഴിലാളികളായി കണക്കാക്കി ആനുകൂല്യങ്ങൾ നൽകാനുള്ള സാധ്യത പരിശോധിക്കണമെന്ന് കേരള ഹൈക്കോടതിയാണ് സംസ്ഥാനസർക്കാരിനോട് ആവശ്യപ്പെട്ടത്. ഈ നിർദേശത്തിന് മറുപടിയായാണ് സംസ്ഥാന സർക്കാർ പ്രവാസികൾക്ക് ആനുകൂല്യം നിഷേധിച്ചു കൊണ്ട് ഉത്തരവിറക്കിയിരിക്കുന്നത് എന്നാണ് ലഭ്യമാകുന്ന വിവരം.
https://www.facebook.com/Malayalivartha