Widgets Magazine
29
Jun / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കേതന്‍ അഗര്‍വാള്‍ കൊല്ലപ്പെട്ട കേസ്..സിയയും കാമുകന്‍ ചേതനും ചേർന്ന് ഉല്ലാസയാത്ര നടത്തി..ഒന്നിച്ച് ചിലവഴിച്ച ദിവസങ്ങളിലാണ് കേതനെ കൊലപ്പെടുത്താനുള്ള ആദ്യഘട്ട ഗൂഢാലോചനകള്‍ നടന്നത്..


അയോധ്യയിലെ രാമക്ഷേത്രത്തിലെ വഴിപാടുകൾ മോഷണം പോയ സംഭവം..ഹർജിയിൽ അടിയന്തരമായി വാദം കേൾക്കാൻ വിസമ്മതിച്ച് സുപ്രീംകോടതി..എന്താണ് തിടുക്കം? എന്ന് കോടതി ചോദിച്ചു..


ആഴം കുറഞ്ഞ നീന്തല്‍ക്കുളത്തിലേക്ക് ഡൈവ് ചെയ്ത 25കാരന്‍ തലയിടിച്ച് മരിച്ചു..സംഭവത്തിന്റെ ദൃശ്യങ്ങളാണ് സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നത്..


പ്രതിപക്ഷനേതാവ് പിണറായി വിജയന്റെ വിമാനയാത്ര മുടങ്ങിയ സംഭവം..കേരള ഹൗസിലെ പ്രോട്ടോക്കോൾ ഓഫിസർ ശ്രീകുമാറിന് സസ്പെൻഷൻ..പ്രോട്ടോക്കോൾ വിഭാഗത്തിന്റെ ഏകോപനമില്ലായ്മ..


ഡോ. ടി.ഗീനാകുമാരിയെ സ്ഥാനത്തുനിന്ന് സർക്കാർ നീക്കി..അഡ്വ. സന്തോഷ് കുമാര്‍ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍..ഇനി കോടതികളിൽ തീപാറുന്ന പോരാട്ടം..ഒരു 'നിയമപ്പുലി' തന്നെ..

മാറ്റിനിർത്തപ്പെടേണ്ടവരല്ല പ്രവാസികൾ; ചേർത്തുപിടിക്കേണ്ടവരാണ്;സാമൂഹിക അകലം മാനസിക അകാലമാകാതിരിക്കണം; കോവിഡ് ശിഥിലമാക്കിയത് കുടുംബ ബന്ധങ്ങളുമോ?

23 JUNE 2020 07:20 AM IST
മലയാളി വാര്‍ത്ത

പ്രവാസികൾ അനുഭവിക്കുന്ന പ്രതിസന്ധികളെ കുറിച്ച് നാം ചർച്ച ചെയ്യാൻ തുടങ്ങിയിട്ട് നാളുകളേറെയായി.പ്രവാസികളുടെ മടങ്ങി വരവാണ് നമ്മുടെ മുഖ്യ ചർച്ചാ വിഷയം . എന്നാൽ കോവിഡ് പടർത്തിയ ഭയം സമൂഹത്തിൽ ആഴ്ന്നിറങ്ങുമ്പോൾ ചേർത്തുപിടിക്കേണ്ട കുടുംബാംഗങ്ങൾ പോലുമകറ്റി നിർത്തുന്ന ആ മാനസികാവസ്ഥ അല്പം അസഹനീയമാണ്. കോവിഡ് പിടിക്കുമെന്നു ഭയത്താൽ പെറ്റമ്മയോടും,അച്ചനോടും ഭർത്താവിനോടുമൊക്കെ വീട്ടിലേക്കു വരരുത് എന്ന് പറയുന്നവരായി മാറിക്കഴിഞ്ഞു പല കുടുംബങ്ങളും.അതെ കോവിഡ് ഇല്ലാതാക്കിയത് നമ്മുടെ ജീവിത സാഹചര്യം മാത്രമല്ല ,കുടുംബ ബന്ധങ്ങൾക്കിടയിലുള്ള ആഴവും പരപ്പും കൂടിയാണ്

കോവിഡിനെ തുടർന്ന് പണി കുറഞ്ഞതിനൊപ്പം രോഗഭീതിയും കാരണമാണ് ഒമാനിൽ ബാത്തിന മേഖലയിൽ ജോലി ചെയ്തിരുന്ന കണ്ണൂർ സ്വദേശി നാട്ടിലേക്ക് മടങ്ങാൻ തീരുമാനിച്ചത്. എംബസിയിൽ രജിസ്റ്റർ ചെയ്തിട്ടും മറുപടിയൊന്നും ലഭിക്കാതിരുന്നതിനെ തുടർന്നാണ് സന്നദ്ധ സംഘടന പ്രവർത്തകരുമായി ബന്ധപ്പെട്ടത്. കഴിഞ്ഞ ദിവസം മസ്കത്തിൽ നിന്ന് പുറപ്പെട്ട ചാർേട്ടഡ് വിമാനത്തിൽ ഇദ്ദേഹത്തിന് സീറ്റ് നൽകാമെന്ന് സംഘടനാ പ്രവർത്തകർ ഉറപ്പുനൽകി. ഇൗ സന്തോഷവർത്തമാനം അറിയിക്കാൻ വീട്ടിലേക്ക് വിളിച്ചപ്പോഴാണ് ചങ്കുതകർക്കുന്ന ആ വർത്തമാനം 14 വയസ്സുകാരനായ മകന്‍റെ വായിൽനിന്ന് കേട്ടത്, ‘കോവിഡുള്ള അച്ഛൻ വീട്ടിലേക്ക് തിരിച്ചുവന്നാൽ ഞാൻ ആത്മഹത്യ ചെയ്യും’. ഏറെ നാളത്തെ കാത്തിരിപ്പിനുശേഷം പിറന്ന, ഒാമനിച്ച് വളർത്തിയ മക​െൻറ പ്രതികരണത്തെ കുറിച്ച് മസ്കത്ത് വിമാനത്താവളത്തിൽ സംസാരിക്കുേമ്പാൾ അദ്ദേഹത്തി​െൻറ കണ്ണു നിറഞ്ഞിരുന്നു. ഒടുവിൽ തറവാട് വീട്ടിലേക്ക് പൊയ്ക്കൊള്ളാം വീട്ടിലേക്ക് വരുന്നില്ലെന്നുപറഞ്ഞ് മകനെ ആശ്വസിപ്പിച്ചശേഷമാണ് ആ അച്ഛൻ വിമാനം കയറിയത്.

പെൺമക്കൾ നാട്ടിലേക്കു വരേണ്ടതില്ല എന്നുപറഞ്ഞതിനെ തുടർന്ന് നിസ്സഹായയായി മകനോടൊപ്പം താമസസ്ഥലത്തേക്ക് മടങ്ങിയ ഉമ്മയെയും മസ്കത്ത് വിമാനത്താവളത്തിൽ കണ്ടു. ഏതാനും മാസം മുമ്പാണ് മകനോടൊപ്പം താമസിക്കാൻ ഉമ്മ ഒമാനിലെത്തിയത്. ഒമാനിലെ ജീവിതം പറ്റാത്തതിനെ തുടർന്നാണ് നാട്ടിലേക്ക് മടങ്ങാൻ ആഗ്രഹം പ്രകടിപ്പിച്ചത്. കോവിഡ് പടർന്നത് കണക്കിലെടുത്ത് മാതാവിനെ നാട്ടിലയക്കുന്നതാണ് നല്ലതെന്ന് മകനും തോന്നി. തുടർന്ന് സഹോദരിമാരെ വിളിച്ച് സംസാരിച്ചെങ്കിലും കോവിഡ് പകരുമെന്നും ഉമ്മയെ ഇങ്ങോട് അയക്കേെണ്ടന്നുമാണ് പറഞ്ഞത്.

ഇതേ തുടർന്ന് മകൻ വീടിനടുത്തുള്ളവരും ഒമാനിൽ കുടുങ്ങികിടക്കുന്ന മറ്റൊരു കുടുംബത്തിലെ ഉമ്മയെയും മകനെയും കണ്ടെത്തി അവർക്കുള്ള ടിക്കറ്റ് സ്പോൺസർ ചെയ്ത് മൂവരെയും ചാർേട്ടഡ് വിമാനത്തിൽ നാട്ടിലയക്കാൻ ശ്രമം നടത്തി.

വീടില്ലാത്ത ഇവർക്ക് വാടക വീട് എടുക്കാൻ വേണ്ട പണവും നൽകി. ഇവരുടെ വീട്ടിൽ ഉമ്മയെ ക്വാറൈൻറൻ സമയത്ത് താമസിപ്പിക്കാനായിരുന്നു പദ്ധതി. മൂന്ന് ടിക്കറ്റുകളും സ്റ്റാൻറ്ബൈ ആയിരുന്നു. എമിഗ്രേഷനിലെ പ്രശ്നം മൂലം ടിക്കറ്റ് ഉറപ്പായ ഒരാളുടെ യാത്ര മുടങ്ങി. ഇതേ തുടർന്ന് ഇൗ ഉമ്മക്ക് അവസരം നൽകാമെന്ന് പറഞ്ഞപ്പോഴാണ് ഇൗ സങ്കടകഥ പുറത്തറിയുന്നത്. തുടർന്ന് സന്നദ്ധ സംഘടനയുടെ പ്രവർത്തകർ നാട്ടിലേക്ക് വിളിച്ച് പെൺമക്കളുമായി സംസാരിച്ചെങ്കിലും പ്രയോജനമുണ്ടായില്ല. തുടർന്ന് അടുത്ത ഏതെങ്കിലും വിമാനത്തിൽ നാട്ടിലേക്ക് മടങ്ങാമെന്ന പ്രതീക്ഷയിൽ ഇവർ തിരികെ പോയി.

കോവിഡ് വാഹികൾ, മരണ വ്യാപാരികൾ എന്നിങ്ങനെ വിശേഷണങ്ങളുമായി പ്രവാസികൾ നാട്ടുകാരുടെ കണ്ണിൽ വെറുക്കപ്പെട്ട സമൂഹമായി മാറിയെന്നതി​െൻറ ഉദാഹരണങ്ങൾ സാമൂഹിക മാധ്യമങ്ങളിലൂടെ ധാരാളമായി നാം അറിയുന്നുണ്ട്. എല്ലാ സ്ഥലങ്ങളിലുമില്ലെങ്കിലും നാട്ടിൽ തിരിച്ചെത്തിയവരെ സ്വന്തം വീട്ടിൽ കയറ്റാതെ തടയുന്ന നാട്ടുകാരുടെയും മറ്റും വീഡിയോകളും ധാരാളമായി കണ്ടു. എന്നാൽ പ്രവാസികളോടുള്ള ഭീതിയും വെറുപ്പും സ്വന്തം വീടുകളിലുള്ള പ്രിയപ്പെട്ടവരിലേക്ക് പോലും പകർന്നുവെന്ന ഭീതിജനകമായ സത്യത്തിന് ഉദാഹരണങ്ങളാണ് ഇൗ രണ്ട് സംഭവങ്ങളും.

രോഗബാധിതരിൽ വിദേശത്ത് നിന്നെത്തിയവർ, അന്യ സംസ്ഥാനങ്ങളിൽ നിന്നെത്തിയവർ തുടങ്ങിയ സർക്കാർ തലത്തിൽ തന്നെയുള്ള തരംതിരിക്കലുകൾ ഇതിന് വഴിയൊരുക്കുന്നതായി സാമൂഹിക പ്രവർത്തകർ പറയുന്നു. സാമൂഹിക മാധ്യമങ്ങളിലെ പോർവിളിയും ഭീതിയും വെറുപ്പും പടരുന്നതിന് ആക്കം കൂട്ടുന്നു. സർക്കാർ ഇടപെട്ട് ഇത് അവസാനിപ്പിക്കാത്ത പക്ഷം പരസ്യമായ ആക്രമങ്ങളിലേക്കും കൈയേറ്റങ്ങളിലേക്കും ഇത് വഴി തെളിക്കുമെന്ന ആശങ്കയുമുണ്ട്.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മഹാരാഷ്ട്രയില്‍നിന്ന് പിടികൂടിയ പോക്‌സോ കേസ് പ്രതി രക്ഷപ്പെട്ടു  (23 minutes ago)

പ്രവാസികൾക്ക് വൻ ആശ്വാസം! യുഎഇയിൽ പെട്രോൾ-ഡീസൽ വില കുത്തനെ കുറയും  (31 minutes ago)

കോച്ചിങിനെത്തിയ വിദ്യാര്‍ത്ഥിനികളെ പീഡിപ്പിച്ച കേസ്: ക്രിക്കറ്റ് കോച്ചിന്റെ നാലാമത്തെ കേസില്‍ പ്രതിക്ക് ഇരുപത്തി എട്ടു വര്‍ഷം കഠിന തടവും അന്‍പത്തി നാലായിരം രൂപ പിഴയും  (38 minutes ago)

IRGC തലവന്മാരുടെ ടണലുകള്‍ക്ക് മുകളില്‍ ഇരച്ച് US വിാമനങ്ങള്‍ ! ആണവ കേന്ദ്രങ്ങളെല്ലാം കത്തി അറബന്മാര്‍ക്ക് മുന്നില്‍ ഇറാന്‍  (40 minutes ago)

കേരളാ ഹൗസിൽ ഭൂകമ്പം വിജയനെ തൊട്ടവനെ രാത്രിക്ക് രാത്രി പറപ്പിച്ചു..! തോറ്റാലും വിജയൻറെ പവർ ഇങ്ങനെ  (49 minutes ago)

ഇത് ഒരുത്തന്റെയും പ്രതികാരമല്ല..! ഞാൻ എന്റെ ഇഷ്ടത്തിന് ഇറങ്ങിയത് കലിപ്പിൽ ഗീന കുമാരി...! ED നേരിട്ടിറങ്ങി ഗീനയെ വെട്ടി  (54 minutes ago)

നീയൊക്കെ വരുത്തി വച്ച വിന..സഭയിൽ പിണറായിയെ ചുരുട്ടി എറിഞ്ഞ് മന്ത്രി...! ഇത് കേട്ടിട്ട് പോയാൽ മതി  (58 minutes ago)

റഹീമിനെ തൂക്ക് ശിവകുട്ടിയെ പിടി തല അറിയാൻ ED ..ദേ ഇവന്മാരെ എടുത്ത് അകത്തിട് EDയെ തൊട്ടവന്മാരെ കോടതി പറപ്പിച്ചു..അറസ്റ്റ് ഉടൻ  (1 hour ago)

ഒമാനില്‍ കെട്ടിടത്തില്‍ നിന്ന് വീണ് മലയാളി ബാലിക മരിച്ചു  (4 hours ago)

ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് പി.എസ്.പ്രശാന്ത് പ്രതി  (4 hours ago)

കൊലപാതകത്തിന് മുൻപ് 'രഹസ്യ ഫോൺ കോൾ'  (5 hours ago)

സ്ത്രീ സുരക്ഷാ പദ്ധതി ഒരു തയാറെടുപ്പും ഇല്ലാതെ പ്രഖ്യാപിച്ചത്; ആരോപണവുമായി മുഖ്യമന്ത്രി വി ഡി സതീശൻ  (6 hours ago)

Ram Temple donation theft അടിയന്തര വാദം കേൾക്കാൻ വിസമ്മതിച്ച് കോടതി  (6 hours ago)

വിസ്മയ മോഹൻലാൽ നായികയാകുന്ന ചിത്രം തുടക്കത്തിന്റെ പോസ്റ്റർ പുറത്ത്; ചിത്രം ആകാംക്ഷയോടെ കാത്തിരുന്നു പ്രേഷകർ  (6 hours ago)

'വരവ്' ജൂലൈ പതിനാറിന് വരും; ഷാജി കൈലാസ് ചിത്രത്തിൽ അർജ്ജുൻ അശോക് നായകൻ  (6 hours ago)

Malayali Vartha Recommends