Widgets Magazine
29
Jun / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കേതന്‍ അഗര്‍വാള്‍ കൊല്ലപ്പെട്ട കേസ്..സിയയും കാമുകന്‍ ചേതനും ചേർന്ന് ഉല്ലാസയാത്ര നടത്തി..ഒന്നിച്ച് ചിലവഴിച്ച ദിവസങ്ങളിലാണ് കേതനെ കൊലപ്പെടുത്താനുള്ള ആദ്യഘട്ട ഗൂഢാലോചനകള്‍ നടന്നത്..


അയോധ്യയിലെ രാമക്ഷേത്രത്തിലെ വഴിപാടുകൾ മോഷണം പോയ സംഭവം..ഹർജിയിൽ അടിയന്തരമായി വാദം കേൾക്കാൻ വിസമ്മതിച്ച് സുപ്രീംകോടതി..എന്താണ് തിടുക്കം? എന്ന് കോടതി ചോദിച്ചു..


ആഴം കുറഞ്ഞ നീന്തല്‍ക്കുളത്തിലേക്ക് ഡൈവ് ചെയ്ത 25കാരന്‍ തലയിടിച്ച് മരിച്ചു..സംഭവത്തിന്റെ ദൃശ്യങ്ങളാണ് സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നത്..


പ്രതിപക്ഷനേതാവ് പിണറായി വിജയന്റെ വിമാനയാത്ര മുടങ്ങിയ സംഭവം..കേരള ഹൗസിലെ പ്രോട്ടോക്കോൾ ഓഫിസർ ശ്രീകുമാറിന് സസ്പെൻഷൻ..പ്രോട്ടോക്കോൾ വിഭാഗത്തിന്റെ ഏകോപനമില്ലായ്മ..


ഡോ. ടി.ഗീനാകുമാരിയെ സ്ഥാനത്തുനിന്ന് സർക്കാർ നീക്കി..അഡ്വ. സന്തോഷ് കുമാര്‍ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍..ഇനി കോടതികളിൽ തീപാറുന്ന പോരാട്ടം..ഒരു 'നിയമപ്പുലി' തന്നെ..

പ്രവാസികളുടെ ആശങ്കകൾക്ക് അറുതിയില്ല ; ചാർട്ടേർഡ്‌ വിമാനങ്ങളിലെ യാത്രക്കാർക്ക് ഇനി കേന്ദ്ര സർക്കാർ അനുമതി വേണം

23 JUNE 2020 07:39 AM IST
മലയാളി വാര്‍ത്ത

കോവിഡിനെത്തുടർന്ന് പ്രവാസികളെ നാട്ടിലെത്തിക്കുക എന്ന ദൗത്യം തുടരുകയാണെങ്കിലും പ്രവാസികളുടെ ആശങ്കകൾക്കു യാതൊരു അറുതിയുമില്ല. 

ചാർട്ടേർഡ് വിമാനങ്ങൾക്ക് കേന്ദ്രസർക്കാർ ഏർപ്പെടുത്തിയ പുതിയ നിബന്ധനകളിൽ ആശങ്കയിലായി പ്രവാസികൾ. പുതിയ ഉത്തരവ് പ്രകാരം ചാർട്ടേർഡ് വിമാനങ്ങൾ ഏർപ്പെടുത്തുന്ന സംഘടനകളോ, സ്ഥാപനങ്ങളോ സംസ്ഥാന സർക്കാരിനെയാണ് അനുമതിക്കായി ആദ്യം സമീപിക്കേണ്ടത്. ക്വാറന്റീൻ ഉൾപ്പെടെയുള്ള സൗകര്യങ്ങൾ പരിഗണിച്ച് സംസ്ഥാനങ്ങൾക്ക് ഇക്കാര്യത്തിൽ തീരുമാനമെടുക്കാം. സംസ്ഥാന സർക്കാരിന്റെ അനുമതിക്കുശേഷമാണ് വിദേശകാര്യമന്ത്രാലയത്തെ സമീപിക്കേണ്ടത്. സംസ്ഥാന അനുമതി ലഭിച്ച ചാർട്ടേർഡ് വിമാനത്തിന് ബന്ധപ്പെട്ട രാജ്യങ്ങളുടെ ക്ലിയറൻസ് കിട്ടാൻ എംബസികളെയും കോൺസുലേറ്റുകളെയും സമീപിക്കാം. യാത്രക്കാരുടെ പൂർണവിവരങ്ങൾ സംസ്ഥാനങ്ങൾക്കും നയതന്ത്ര കാര്യാലയങ്ങൾക്കും മുൻകൂട്ടി കൈമാറണം. യാത്രക്കാരുടെ പേരുകളിൽ മാറ്റങ്ങൾ വരുത്താൻ പാടില്ല. വിമാനത്താവളത്തിലെ കോവിഡ് പരിശോധനയിൽ പരാജയപ്പെടുന്നവർക്ക് പകരം യാത്രക്കാരെ അനുവദിക്കില്ലെന്നും പുതിയ നിബന്ധനകളിലുണ്ട്.

ഇതുവരെ ചാർട്ടേർഡ് വിമാന അനുമതിക്കായി കോൺസുലേറ്റിനെയോ എംബസിയെയോ നേരിട്ട് സമീപിച്ചാൽ മതിയായിരുന്നു. അതിനുശേഷം കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിന്റെ അനുമതി വാങ്ങുന്ന രീതിയാണ് നിലവിലുള്ളത്. യാത്രക്കാരുടെ വിശദാംശങ്ങൾ സമർപ്പിച്ചാൽ മൂന്ന് ദിവസത്തിനുള്ളിൽ അനുമതി ലഭിക്കുമായിരുന്നു. ഇത് ഉപയോഗപ്പെടുത്തിയാണ് കെ.എം.സി.സി. അടക്കമുള്ള സംഘടനകൾ ഗൾഫിൽനിന്നും ചാർട്ടേർഡ് വിമാനങ്ങൾ ബുക്ക് ചെയ്തിരുന്നത്. എന്നാൽ അനുമതിക്കായുള്ള പെർഫോമ ഷീറ്റിൽ സംഘടനയുടെയോ സ്ഥാപനങ്ങളുടെയോ പേരുണ്ടാകാറില്ല. അതുകൊണ്ടുതന്നെ ആര് ചാർട്ടർ ചെയ്യുന്നെന്നതിനെ സംബന്ധിച്ച് സർക്കാരുകൾക്ക് കൃത്യമായ ധാരണയില്ലായിരുന്നു.

തീരുമാനം എപ്പോൾ മുതൽ പ്രാബല്യത്തിൽ വരുമെന്ന് ഇതുവരെ വ്യക്തമാക്കിയിട്ടില്ല. ചാർട്ടേർഡ് വിമാനങ്ങൾക്കായി അപേക്ഷ സ്വീകരിക്കുന്നത് ഗൾഫ് രാജ്യങ്ങളിലെ ഇന്ത്യൻ എംബസികൾ ഇതോടെ നിർത്തിവെക്കുമെന്നാണ് സൂചന. നാട്ടിലേക്ക് മടങ്ങാൻ തയ്യാറെടുക്കുന്ന പ്രവാസികൾക്ക് പുതിയ വ്യവസ്ഥകൾ കനത്ത തിരിച്ചടിയാകുമെന്നാണ് വിലയിരുത്തൽ. ജൂൺ 25 മുതൽ കോവിഡ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കുന്നതോടെ സ്ഥിതി കൂടുതൽ സങ്കീർണമാകും.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മഹാരാഷ്ട്രയില്‍നിന്ന് പിടികൂടിയ പോക്‌സോ കേസ് പ്രതി രക്ഷപ്പെട്ടു  (23 minutes ago)

പ്രവാസികൾക്ക് വൻ ആശ്വാസം! യുഎഇയിൽ പെട്രോൾ-ഡീസൽ വില കുത്തനെ കുറയും  (31 minutes ago)

കോച്ചിങിനെത്തിയ വിദ്യാര്‍ത്ഥിനികളെ പീഡിപ്പിച്ച കേസ്: ക്രിക്കറ്റ് കോച്ചിന്റെ നാലാമത്തെ കേസില്‍ പ്രതിക്ക് ഇരുപത്തി എട്ടു വര്‍ഷം കഠിന തടവും അന്‍പത്തി നാലായിരം രൂപ പിഴയും  (38 minutes ago)

IRGC തലവന്മാരുടെ ടണലുകള്‍ക്ക് മുകളില്‍ ഇരച്ച് US വിാമനങ്ങള്‍ ! ആണവ കേന്ദ്രങ്ങളെല്ലാം കത്തി അറബന്മാര്‍ക്ക് മുന്നില്‍ ഇറാന്‍  (40 minutes ago)

കേരളാ ഹൗസിൽ ഭൂകമ്പം വിജയനെ തൊട്ടവനെ രാത്രിക്ക് രാത്രി പറപ്പിച്ചു..! തോറ്റാലും വിജയൻറെ പവർ ഇങ്ങനെ  (49 minutes ago)

ഇത് ഒരുത്തന്റെയും പ്രതികാരമല്ല..! ഞാൻ എന്റെ ഇഷ്ടത്തിന് ഇറങ്ങിയത് കലിപ്പിൽ ഗീന കുമാരി...! ED നേരിട്ടിറങ്ങി ഗീനയെ വെട്ടി  (54 minutes ago)

നീയൊക്കെ വരുത്തി വച്ച വിന..സഭയിൽ പിണറായിയെ ചുരുട്ടി എറിഞ്ഞ് മന്ത്രി...! ഇത് കേട്ടിട്ട് പോയാൽ മതി  (58 minutes ago)

റഹീമിനെ തൂക്ക് ശിവകുട്ടിയെ പിടി തല അറിയാൻ ED ..ദേ ഇവന്മാരെ എടുത്ത് അകത്തിട് EDയെ തൊട്ടവന്മാരെ കോടതി പറപ്പിച്ചു..അറസ്റ്റ് ഉടൻ  (1 hour ago)

ഒമാനില്‍ കെട്ടിടത്തില്‍ നിന്ന് വീണ് മലയാളി ബാലിക മരിച്ചു  (4 hours ago)

ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് പി.എസ്.പ്രശാന്ത് പ്രതി  (4 hours ago)

കൊലപാതകത്തിന് മുൻപ് 'രഹസ്യ ഫോൺ കോൾ'  (5 hours ago)

സ്ത്രീ സുരക്ഷാ പദ്ധതി ഒരു തയാറെടുപ്പും ഇല്ലാതെ പ്രഖ്യാപിച്ചത്; ആരോപണവുമായി മുഖ്യമന്ത്രി വി ഡി സതീശൻ  (6 hours ago)

Ram Temple donation theft അടിയന്തര വാദം കേൾക്കാൻ വിസമ്മതിച്ച് കോടതി  (6 hours ago)

വിസ്മയ മോഹൻലാൽ നായികയാകുന്ന ചിത്രം തുടക്കത്തിന്റെ പോസ്റ്റർ പുറത്ത്; ചിത്രം ആകാംക്ഷയോടെ കാത്തിരുന്നു പ്രേഷകർ  (6 hours ago)

'വരവ്' ജൂലൈ പതിനാറിന് വരും; ഷാജി കൈലാസ് ചിത്രത്തിൽ അർജ്ജുൻ അശോക് നായകൻ  (6 hours ago)

Malayali Vartha Recommends