Widgets Magazine
29
Jun / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഡല്‍ഹി, ജമ്മു കശ്മീര്‍ ഉള്‍പ്പെടെ ഉത്തരേന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ ശക്തമായ ഭൂചലനം..റിക്ടര്‍ സ്‌കെയിലില്‍ 6.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം..


അച്ഛനും അന്ധയായ അമ്മയും രണ്ട് മക്കളും ആത്മഹത്യ ചെയ്തു..ജീവിക്കാൻ ഒരു വകയില്ലാതെ ഒരു കുടുംബം മുഴുവനായും ആത്മഹത്യ ചെയ്തു..നടുക്കത്തോടെ കേരളം..


അന്തരിച്ച നടനും സംവിധായകനുമായ ഭാ​ഗ്യരാജിന്റെ അന്ത്യാഭിലാഷം നിറവേറ്റി കുടുംബം... .


കേരള കാർഷിക സർവകലാശാലയിൽ കൃഷിമന്ത്രി നൽകിയ പേര് തള്ളി ഗവർണർ നടത്തിയ വി സി നിയമനം അന്തിമം..വി സി യെ നിയമിക്കാനുള്ള അധികാരം ഇനി ഗവർണർക്കൊണെന്ന ഭേദഗതി യു ജി സി പാസാക്കികഴിഞ്ഞു..


ആറ്റുകാലിൽ യുവതി ജീവനൊടുക്കിയ സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ..മരണമല്ല, മറിച്ച് വഞ്ചനയുടെയും ക്രൂരമായ ഭര്‍ത്തൃപീഡനത്തിന്റെയും നാളുകൾ..മർദനമേറ്റതിന്റെ 13 മുറിപ്പാടുകൾ ആരതിയുടെ ശരീരത്തിൽ..

ദുബായിലേക്ക് തിരികെ വരാനായി പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കി; തിങ്കളാഴ്ച മുതല്‍ പ്രവാസികള്‍ക്ക് മടങ്ങി വരാം

23 JUNE 2020 01:29 PM IST
മലയാളി വാര്‍ത്ത

കൊറോണ വ്യാപനത്തിന് മുൻപായി വിവിധ രാജ്യങ്ങളില്‍ കുടുങ്ങിയ പ്രവാസികള്‍ക്ക് ദുബായിലേക്ക് തിരികെ വരാനായി പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കി ദുബായ് അധികൃതർ. ഇതേതുടർന്ന് തിങ്കളാഴ്ച മുതല്‍ പ്രവാസികള്‍ക്ക് മടങ്ങി വരാന്‍ ദുബായ് സുപ്രീം കമ്മിറ്റി ഓഫ് ക്രൈസിസ് ആന്റ് ഡിസാസ്റ്റര്‍ മാനേജ്മെന്റ് അനുമതി നല്‍കിയിരുന്നു. അതോടൊപ്പം തന്നെ ടിക്കറ്റ് ബുക്ക് ചെയ്യുന്നതിന് മുമ്പ് പ്രവാസികള്‍ ജനറല്‍ ഡയറക്ടറേറ്റ് ഓഫ് റെസിഡന്‍സി ആന്റ് ഫോറിനേഴ്‍സ് അഫയേഴ്സില്‍ നിന്ന് അനുമതി വാങ്ങണം എന്നതായിരുന്നു. ഇതോടൊപ്പം അപേക്ഷ അംഗീകരിക്കപ്പെട്ടാല്‍ പ്രവാസികള്‍ക്ക് മടങ്ങാനുള്ള അനുമതി ലഭിക്കുന്നതായിരിക്കും. എന്നാൽ അനുമതി ലഭിക്കാത്തവര്‍ക്ക് പിന്നീട് ശ്രമിക്കാം.

അതോടൊപ്പം തന്നെ അംഗീകാരം ലഭിച്ചവര്‍ക്ക് വിമാനങ്ങളില്‍ ടിക്കറ്റ് ബുക്ക് ചെയ്യാവുന്നതാണ്. ജനറല്‍ ഡയറക്ടറേറ്റ് ഓഫ് റെസിഡന്‍സി ആന്റ് ഫോറിനേഴ്‍സ് അഫയേഴ്സില്‍ സമര്‍പ്പിച്ച അപേക്ഷയുടെ നമ്പറും ടിക്കറ്റ് ബുക്ക് ചെയ്യുമ്പോൾ തന്നെ നല്‍കണം. അനുമതി അറിയിച്ചുകൊണ്ട് ലഭിക്കുന്ന ഇ-മെയില്‍ സന്ദേശത്തിന്റെ പ്രിന്റ് എടുത്ത് കൈയില്‍ സൂക്ഷിക്കണമെന്ന് എമിറേറ്റ്സ് അധികൃതർ അറിയിക്കുകയുണ്ടായി.

ഇതേതുടർന്ന് എല്ലാ യാത്രക്കാരും ഹെല്‍ത്ത് ഡിക്ലറേഷന്‍, ക്വാറന്റീന്‍ ഡിക്ലറേഷന്‍ എന്നിവ നല്‍കണം. ശേഷം ഇവ രണ്ടും പ്രിന്റ് എടുത്ത് പൂരിപ്പിച്ച് കൈയില്‍ കരുതുകയും ദുബായിലെത്തിയ ശേഷം ഹെല്‍ത്ത് അതോരിറ്റി ജീവനക്കാര്‍ക്ക് നല്‍കുകയും വേണം. ആയതിനാൽ തന്നെ സര്‍വീസ് നടത്തുന്ന വിമാനക്കമ്പനികളുടെ വെബ്സൈറ്റില്‍ നിന്ന് നേരിട്ട് ടിക്കറ്റുകള്‍ എടുക്കണം എന്നതാണ്. കൊവിഡ് ബാധിക്കുന്ന പക്ഷം പരിശോധനയ്ക്കും ചികിത്സയ്ക്കുമുള്ള ചിലവ് സ്വയം വഹിക്കാമെന്നുള്ള സത്യവാങ്മൂലവും നല്‍കണം എന്നതാണ്.

യാത്രയ്ക്കായി പുറപ്പെടുന്നതിന് മുമ്പ് പി.സി.ആര്‍ ടെസ്റ്റ് ചെയ്യേണ്ടതില്ല എന്നതാണ്. എന്നാല്‍ ദുബായിലെത്തിയ ശേഷം വിമാനത്താവളത്തില്‍ വെച്ച് തന്നെ ടെസ്റ്റ് ചെയ്യുന്നതായിരിക്കും. റിസള്‍ട്ട് വരുന്നത് വരെ വീടുകളില്‍ തന്നെ കഴിയേണ്ടതാണ്. കൊവിഡ് പോസ്റ്റീവാണെങ്കില്‍ 14 ദിവസം ക്വാറന്റീനില്‍ കഴിയേണ്ടതാണ്. മാസ്ക് ധരിക്കല്‍, രണ്ട് മീറ്റര്‍ സാമൂഹിക അകലം പാലിക്കല്‍, ഇടയ്ക്കിടയ്ക്ക് കൈകള്‍ കഴുകല്‍ എന്നിങ്ങനെയുള്ള പൊതു സുരക്ഷാ മാര്‍ഗ നിര്‍ദേശങ്ങള്‍ കർശനമായി പാലിക്കണം.


രാജ്യത്തേക്ക് പ്രവേശിക്കുന്നവർക്ക് കോവിഡിന്റെ പശ്ചാത്തലത്തിൽ ദുബായ് സർക്കാർ ചില വ്യവസ്ഥകളും നിശ്ചയിച്ചിട്ടുണ്ട്. വരുന്ന രാജ്യങ്ങളിൽനിന്നുള്ള ഏറ്റവും അടുത്ത തീയതിയിലുള്ള കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് കൈയിൽ കരുതണമെന്നതാണ് പ്രധാന വ്യവസ്ഥ. അല്ലെങ്കിൽ വിമാനത്താവളത്തിലെ പി.സി.ആർ. പരിശോധനയ്ക്ക് അവർ വിധേയരാവേണ്ടി വരും.

ദുബായ് താമസ കുടിയേറ്റ വകുപ്പിന്റെ (ജനറൽ ഡയറക്ടറേറ്റ് ഓഫ് റസിഡൻസി ആൻഡ് ഫോറിൻ അഫയേഴ്‌സ്) വെബ്‌സൈറ്റിൽ നേരത്തേ പേര് രജിസ്റ്റർ ചെയ്തവർക്കാണ് തിരിച്ചുവരാനുള്ള അവസരം. വകുപ്പുമായി കൂടിയാലോചിച്ച് അംഗീകാരം ലഭിക്കുന്ന മുറയ്ക്ക് വിമാനക്കമ്പനികൾ ടിക്കറ്റ് നൽകും. കോവിഡ് ലക്ഷണങ്ങളില്ലെന്ന് സാക്ഷ്യപ്പെടുത്തുന്ന ഹെൽത്ത് ഡിക്ലറേഷൻ ഫോറവും കരുതേണ്ടതുണ്ട്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്ക് സാധ്യത  (2 hours ago)

തിരുവനന്തപുരത്ത് നിന്നും കാണാതായ യുവതിയെ കണ്ടെത്തി  (2 hours ago)

കൂട്ടുകാര്‍ക്ക് മെസേജ് അയച്ച് 18കാരന്‍ തൂങ്ങിമരിച്ചു  (3 hours ago)

കേരളാ ഹൗസിൽ തീയിട്ട് പിണറായി..!വിജയനെ തൊട്ടതും സതീശൻ ചോദിക്കാൻ ഇറങ്ങി IAS അശ്വതി ശ്രീനിവാസൻ നിർത്തി പൊരിച്ചു  (3 hours ago)

തമിഴ്‌നാട് സര്‍ക്കാരിന്റെ ഡല്‍ഹി പ്രതിനിധി നിയമനത്തില്‍ തര്‍ക്കം തുടരുന്നു  (3 hours ago)

ലോകത്തിലെ ഏറ്റവും സന്തോഷമുള്ള രാജ്യത്ത് മലയാളികൾക്ക് അവസരം ഫിൻലാൻഡ് Work Visa, ചെലവ് PR-എങ്ങനെ എടുക്കാം ...? വീഡിയോ skip ചെയ്യാതെ കാണൂ  (3 hours ago)

സൗദിയില്‍ അരാംകോയുടെ ഹെലികോപ്റ്റര്‍ തകര്‍ന്ന് 14 മരണം  (3 hours ago)

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്: ഗീന കുമാരിയെ ജില്ല പബ്ലിക് പ്രോസികൂട്ടര്‍ സ്ഥാനത്ത് നിന്നും നീക്കി  (3 hours ago)

ജൂതന്റെ കാഞ്ഞ ബുദ്ധി USനെ യുദ്ധത്തിലേക്കിറക്കി ! IRGCയുടെ 10 കോട്ടകളില്‍ തീയിട്ട് അമേരിക്കന്‍ പട  (3 hours ago)

റെയിൽവേയിൽ 119 സെക്ഷൻ കൺട്രോളർ ഒഴിവുകൾ; ബിരുദധാരികൾക്ക് അവസരം  (4 hours ago)

പിണറായിയുടെ ചെവികുറ്റി കലക്കി സ്റ്റാലിൻ..! ചതിച്ച് വിജയനെ വലിച്ച് കീറി സ്റ്റാലിൻ  (4 hours ago)

കേരളാ ഹൗസിൽ തീയിട്ട് പിണറായി..!വിജയനെ തൊട്ടതും സതീശൻ ചോദിക്കാൻ ഇറങ്ങി IAS അശ്വതി ശ്രീനിവാസൻ നിർത്തി പൊരിച്ചു  (4 hours ago)

'ദേ.. എന്റെ സാരി ഒന്നു ശരിക്കിയിടുമോ? : 'അതിമനോഹരം' സെക്കന്റെ ലുക്ക് എത്തി  (4 hours ago)

Operation-Toofan വേരറുക്കാൻ തൂഫാൻ ...  (8 hours ago)

Delhi Earthquake പ്രഭവകേന്ദ്രം അഫ്ഗാനിസ്ഥാന്‍  (8 hours ago)

Malayali Vartha Recommends