Widgets Magazine
29
Jun / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഡല്‍ഹി, ജമ്മു കശ്മീര്‍ ഉള്‍പ്പെടെ ഉത്തരേന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ ശക്തമായ ഭൂചലനം..റിക്ടര്‍ സ്‌കെയിലില്‍ 6.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം..


അച്ഛനും അന്ധയായ അമ്മയും രണ്ട് മക്കളും ആത്മഹത്യ ചെയ്തു..ജീവിക്കാൻ ഒരു വകയില്ലാതെ ഒരു കുടുംബം മുഴുവനായും ആത്മഹത്യ ചെയ്തു..നടുക്കത്തോടെ കേരളം..


അന്തരിച്ച നടനും സംവിധായകനുമായ ഭാ​ഗ്യരാജിന്റെ അന്ത്യാഭിലാഷം നിറവേറ്റി കുടുംബം... .


കേരള കാർഷിക സർവകലാശാലയിൽ കൃഷിമന്ത്രി നൽകിയ പേര് തള്ളി ഗവർണർ നടത്തിയ വി സി നിയമനം അന്തിമം..വി സി യെ നിയമിക്കാനുള്ള അധികാരം ഇനി ഗവർണർക്കൊണെന്ന ഭേദഗതി യു ജി സി പാസാക്കികഴിഞ്ഞു..


ആറ്റുകാലിൽ യുവതി ജീവനൊടുക്കിയ സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ..മരണമല്ല, മറിച്ച് വഞ്ചനയുടെയും ക്രൂരമായ ഭര്‍ത്തൃപീഡനത്തിന്റെയും നാളുകൾ..മർദനമേറ്റതിന്റെ 13 മുറിപ്പാടുകൾ ആരതിയുടെ ശരീരത്തിൽ..

മടങ്ങി വരവിലെ മാർഗനിര്‍ദേശങ്ങൾ ; വിവിധ രാജ്യങ്ങളിൽ കൊവിഡിനെ തുടർന്ന് കുടുങ്ങിയ മലയാളികളെ തിരിച്ചെത്തിക്കുന്നതുമായി ബന്ധപ്പെട്ട ഉപാധികളെ കുറിച്ചുള്ള സർക്കാർ ഉത്തരവ് പുറപ്പെടുവിച്ചു

24 JUNE 2020 09:30 PM IST
മലയാളി വാര്‍ത്ത

വിവിധ രാജ്യങ്ങളിൽ കൊവിഡിനെ തുടർന്ന് കുടുങ്ങിയ മലയാളികളെ തിരിച്ചെത്തിക്കുന്നതുമായി ബന്ധപ്പെട്ട ഉപാധികളെ കുറിച്ചുള്ള സർക്കാർ ഉത്തരവ് പുറപ്പെടുവിച്ചു. വിവിധ രാജ്യങ്ങളിൽ, അതതിടങ്ങളിലെ നിബന്ധനകൾ കൂടി പരിഗണിച്ചാണ് ഉത്തരവ് പുറപ്പെടുവിച്ചത്.

രാവിലെ മന്ത്രിസഭാ യോഗത്തിലെടുത്ത തീരുമാനങ്ങളിലുണ്ടായ ആശയകുഴപ്പം ഉത്തരവ് പുറത്തിറങ്ങിയതോടെ ഒഴിവായി. എപ്പോൾ മുതലാണ് ഉപാധികൾ നടപ്പിലാക്കുക എന്നതായിരുന്നു ഇതിലെ പ്രധാന സംശയം. അതിനാണ് ഉത്തരവോടെ വ്യക്തത വന്നിരിക്കുന്നത്. പ്രവാസികളുടെ മടക്കവുമായി ബന്ധപ്പെട്ട ഉപാധികൾ നാളെ മുതൽ തന്നെ നടപ്പിലാക്കണം. ഇതിന്റെ ഭാഗമായി സൗദി അറേബ്യയിൽ നിന്ന് മടങ്ങുന്നവർക്ക് പിപിഇ കിറ്റ് നിർബന്ധമാണ്.

വിദേശത്തുനിന്നു വരുന്ന പ്രവാസികൾ നടത്തേണ്ട കോവിഡ് പരിശോധന, പാലിക്കേണ്ട സുരക്ഷാ സംവിധാനങ്ങൾ തുടങ്ങിയവ സംബന്ധിച്ചു സംസ്ഥാന സർക്കാർ മാർഗ നിർദേശങ്ങൾ പുറത്തിറക്കി. നിർദേശങ്ങൾ നാളെ മുതൽ നടപ്പിൽവരും. ടെസ്റ്റ് സൗകര്യമുള്ള രാജ്യങ്ങളിൽനിന്ന് വരുന്നവർ ടെസ്റ്റ് നടത്തുന്നതിന് ആത്മാർഥമായി ശ്രമിക്കണമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ടെസ്റ്റ് സർട്ടിഫിക്കറ്റ് കൈയ്യിൽ കരുതണം. യാത്രാ സമയത്തിന് 72 മണിക്കൂർ മുൻപ് ടെസ്റ്റ് നടത്തണം.

ടെസ്റ്റിന്റെ സാധുത 72 മണിക്കൂറായിരിക്കണം. എല്ലാ യാത്രക്കാരും കോവിഡ് 19 ജാഗ്രതാ സൈറ്റിൽ റജിസ്റ്റർ ചെയ്യണം. എത്തിച്ചേരുന്ന വിമാനത്താവളത്തിൽ സംസ്ഥാന ആരോഗ്യ വിഭാഗത്തിന്റെ പ്രോട്ടോക്കോൾ അനുസരിച്ചുള്ള സ്ക്രീനിങ്ങിന് വിധേയരാകണം. രോഗലക്ഷണങ്ങളുള്ളവരെ മാറ്റിനിർത്തി കൂടുതല്‍ പരിശോധനയ്ക്കായി ആശുപത്രിയിലേക്കു മാറ്റും. വിദേശത്ത് ടെസ്റ്റിന് വിധേയരാകാത്ത യാത്രക്കാർ രോഗലക്ഷണമില്ലെങ്കിൽകൂടി ഇവിടെയെത്തുമ്പോൾ വിമാനത്താവളത്തിൽ റാപ്പിഡ് ആന്റി ബോഡി ടെസ്റ്റ് നടത്തണം. പോസിറ്റീവാകുന്നവർ ആർടി പിസിആർ, ജീൻ എക്സ്പ്രസ്, ട്രൂനാറ്റ് ടെസ്റ്റിന് വിധേയമാകണം. ടെസ്റ്റ് റിസൾട്ട് എന്തായാലും എല്ലാ യാത്രക്കാരും 14 ദിവസം നിർബന്ധിത ക്വാറന്റീനിൽ പോകണം.
എല്ലാ രാജ്യങ്ങളിൽനിന്നുള്ളവരും എൻ 95 മാസ്ക്, ഫെയ്സ് ഷീൽഡ്. കൈയ്യുറ എന്നിവ ധരിക്കണം. കൈകൾ അണുവിമുക്തമാക്കാൻ സാനിറ്റൈസർ ഉപയോഗിക്കണം.
∙ സൗദി അറേബ്യ– പിപിഇ കിറ്റ് ധരിച്ചിരിക്കണം. എൻ 95 മാസ്കും ഫേസ് ഷീൽ‍ഡും കയ്യുറയും മാത്രം ധരിച്ചാൽ പോര.

∙ കുവൈത്ത്– ടെസ്റ്റ് ചെയ്യാതെ ആരെങ്കിലും വരുന്നുണ്ടെങ്കില്‍ അവരും പിപിഇ കിറ്റ് ധരിക്കണം. വിമാനത്താവളത്തിൽ എത്തിയാൽ ടെസ്റ്റിന് വിധേയരാകണം.

∙ ഖത്തർ– ഇഹ്തെറാസ് എന്ന മൊബൈൽ ആപിൽ ഗ്രീൻ സ്റ്റാറ്റസ് ഉള്ളവരാകണം. ഇവിടെയെത്തുമ്പോൾ കോവിഡ് ടെസ്റ്റിന് വിധേയരാകണം.
∙ യുഎഇ– കോവിഡ് ടെസ്റ്റ് സർട്ടിഫിക്കറ്റ് വേണം, രാജ്യത്തിന് പുറത്തേക്ക് വിമാനമാർഗം പോകുന്ന എല്ലാവരെയും യുഎഇ ആന്റിബോഡി ടെസ്റ്റിന് വിധേയമാക്കുന്നുണ്ട്.
∙ ഒമാൻ, ബഹ്റൈൻ– എൻ 95, ഫെയ്സ് ഷീൽഡ്, കയ്യുറ എന്നിവ നിർബന്ധമായും ധരിക്കണം. സാനിറ്റൈസർ കരുതണം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്ക് സാധ്യത  (2 hours ago)

തിരുവനന്തപുരത്ത് നിന്നും കാണാതായ യുവതിയെ കണ്ടെത്തി  (2 hours ago)

കൂട്ടുകാര്‍ക്ക് മെസേജ് അയച്ച് 18കാരന്‍ തൂങ്ങിമരിച്ചു  (3 hours ago)

കേരളാ ഹൗസിൽ തീയിട്ട് പിണറായി..!വിജയനെ തൊട്ടതും സതീശൻ ചോദിക്കാൻ ഇറങ്ങി IAS അശ്വതി ശ്രീനിവാസൻ നിർത്തി പൊരിച്ചു  (3 hours ago)

തമിഴ്‌നാട് സര്‍ക്കാരിന്റെ ഡല്‍ഹി പ്രതിനിധി നിയമനത്തില്‍ തര്‍ക്കം തുടരുന്നു  (3 hours ago)

ലോകത്തിലെ ഏറ്റവും സന്തോഷമുള്ള രാജ്യത്ത് മലയാളികൾക്ക് അവസരം ഫിൻലാൻഡ് Work Visa, ചെലവ് PR-എങ്ങനെ എടുക്കാം ...? വീഡിയോ skip ചെയ്യാതെ കാണൂ  (3 hours ago)

സൗദിയില്‍ അരാംകോയുടെ ഹെലികോപ്റ്റര്‍ തകര്‍ന്ന് 14 മരണം  (3 hours ago)

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്: ഗീന കുമാരിയെ ജില്ല പബ്ലിക് പ്രോസികൂട്ടര്‍ സ്ഥാനത്ത് നിന്നും നീക്കി  (3 hours ago)

ജൂതന്റെ കാഞ്ഞ ബുദ്ധി USനെ യുദ്ധത്തിലേക്കിറക്കി ! IRGCയുടെ 10 കോട്ടകളില്‍ തീയിട്ട് അമേരിക്കന്‍ പട  (3 hours ago)

റെയിൽവേയിൽ 119 സെക്ഷൻ കൺട്രോളർ ഒഴിവുകൾ; ബിരുദധാരികൾക്ക് അവസരം  (4 hours ago)

പിണറായിയുടെ ചെവികുറ്റി കലക്കി സ്റ്റാലിൻ..! ചതിച്ച് വിജയനെ വലിച്ച് കീറി സ്റ്റാലിൻ  (4 hours ago)

കേരളാ ഹൗസിൽ തീയിട്ട് പിണറായി..!വിജയനെ തൊട്ടതും സതീശൻ ചോദിക്കാൻ ഇറങ്ങി IAS അശ്വതി ശ്രീനിവാസൻ നിർത്തി പൊരിച്ചു  (4 hours ago)

'ദേ.. എന്റെ സാരി ഒന്നു ശരിക്കിയിടുമോ? : 'അതിമനോഹരം' സെക്കന്റെ ലുക്ക് എത്തി  (4 hours ago)

Operation-Toofan വേരറുക്കാൻ തൂഫാൻ ...  (8 hours ago)

Delhi Earthquake പ്രഭവകേന്ദ്രം അഫ്ഗാനിസ്ഥാന്‍  (8 hours ago)

Malayali Vartha Recommends