Widgets Magazine
28
Mar / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ഒമാനിൽ കോവിഡ് 19 ബാധിച്ച് രണ്ട് മലയാളികൾ മരിച്ചു; പത്തനംതിട്ട, പാലക്കാട് സ്വദേശികളാണ് മരിച്ചത്

25 JUNE 2020 05:05 PM IST
മലയാളി വാര്‍ത്ത

സാമൂഹ്യവ്യാപനം സ്ഥിരീകരിച്ച ഒമാനിൽ ഇന്നലെ കോവിഡ് 19 ബാധിച്ച് രണ്ട് മലയാളികൾ കൂടി മരിച്ചു. പത്തനംതിട്ട കോഴഞ്ചേരി പാറോലില്‍ മാത്യൂ ഫിലിപ്പ് എന്ന സണ്ണി (70), പാലക്കാട് തിരുവല്ലാമല പഴമ്പാലക്കോട് തോട്ടത്തില്‍ വീട്ടില്‍ ശശിധരന്‍ (58) എന്നിവരാണ് കൊറോണ ബാധ മൂലം മരിച്ചത്. ഇതോടെ ഒമാനിൽ കോവിഡ് ബാധിച്ച് മരിച്ച മലയാളികളുടെ എണ്ണം 11 ആയി ഉയരുകയുണ്ടായി.

ബുധനാഴ്ച രാത്രി പത്ത് മണിയോടെയാണ് മാത്യൂ ഫിലിപ്പ് രോഗം മൂർച്ഛിച്ചതിനെ തുടർന്ന് മരിച്ചത്. കോവിഡ് ലക്ഷണങ്ങളെ തുടര്‍ന്ന് ഈ മാസം രണ്ട് മുതല്‍ റൂവിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയായിരുന്നു. രോഗം ഗുരുതരമായതിനെ തുടര്‍ന്ന് 17ാം തിയതി റോയല്‍ ആശുപത്രിയിലേക്ക് വിദഗ്ധ ചികിത്സയ്ക്കായി മാറ്റുകയായിരുന്നു. ദിവസങ്ങളായി ഇവിടെ തീവ്ര പരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരുന്നു ഇദ്ദേഹം.

കഴിഞ്ഞ 46 വര്‍ഷമായി ഒമാനില്‍ പ്രവാസിയായ മാത്യൂ ഫിലിപ്പ് ഹൈപ്പര്‍മാര്‍ക്കറ്റ് നടത്തിവരികയായിരുന്നു. ഒമാൻ മാർത്തോമ്മാ ചർച്ച് ഇടവകാംഗമാണ് ഇദ്ദേഹം. ഭാര്യ ബീന, മക്കൾ സീബു, സീന, സിൻസി. നടപടിക്രമങ്ങൾ പൂർത്തിയാക്കി മൃതദേഹം ഒമാനിൽത്തന്നെ കോവിഡ് പ്രോട്ടോകോൾ പ്രകാരം സംസ്കരിക്കും.

അതോടൊപ്പം തന്നെ ശശിധരനും ബുധനാഴ്ച രാത്രി റോയല്‍ ആശുപത്രിയില്‍ വെച്ചാണ് മരിച്ചത്. കോവിഡ് ബാധയെ തുടര്‍ന്ന് ഈ മാസം എട്ടിന് അല്‍ നഹ്ദ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്ന ശശിധരനെ രോഗം മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് റോയല്‍ ആശുപത്രിയിലേക്ക് ഇദ്ദേഹത്തെ മാറ്റുകയായിരുന്നു. 15 ദിവസമായി ഇവിടെ തീവ്രപരിചരണ വിഭാഗത്തില്‍ കഴിയുകയായിരുന്നു. റൂവി ഹമരിയയില്‍ തയ്യല്‍ ജോലിക്കാരന്‍ ആയിരുന്നു ഇദ്ദേഹം. നേരത്തെ സൗദിയില്‍ പ്രവാസിയായിരുന്ന ശശിധരന്‍ ഒരു വര്‍ഷം മുമ്പാണ് ഒമാനില്‍ തിരികെ എത്തിയത്.ഭാര്യ: പങ്കജ ദേവി, മക്കള്‍: ശില്‍പ, അഖില്‍, അജിത്ത്. മരുമക്കള്‍: മിജീഷ്, ബിനുഷ എന്നിവരാണ്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വൈറലാകാന്‍ നട്ടപാതിരായ്ക്ക് സെമിത്തേരിയില്‍ റീല്‍സ് ചിത്രീകരിച്ച യുവാക്കള്‍ക്കെതിരെ കേസ്  (50 minutes ago)

പ്രണയം എതിര്‍ത്ത അച്ഛനെ കൊലപ്പെടുത്തിയ സംഭവത്തില്‍ മകളും ഭര്‍ത്താവും പിടിയില്‍  (59 minutes ago)

പത്തനംതിട്ടയില്‍ ഇരട്ട കുട്ടികള്‍ക്ക് നേരെ തെരുവുനായ ആക്രമണം  (1 hour ago)

എടയാറില്‍ ഇതര സംസ്ഥാന തൊഴിലാളി വെന്തുമരിച്ച സംഭവത്തില്‍ നഷ്ടപരിഹാരം 15 ലക്ഷമാക്കി  (1 hour ago)

ഭാര്യയുടെയും ബന്ധുക്കളുടെയും പീഡനത്തില്‍ മനംനൊന്ത് യുവാവ് ജീവനൊടുക്കി  (1 hour ago)

15 വയസ്സുകാരിക്കെതിരെ ലൈംഗികാതിക്രമം നടത്തിയ 63കാരന്‍ പിടിയില്‍  (1 hour ago)

ഗോപാലകൃഷ്ണന്റെ പ്രസ്താവനയില്‍ എന്തു നടപടിയാണ് സ്വീകരിച്ചതെന്ന് ഹൈക്കോടതി  (1 hour ago)

വീട്ടുമുറ്റത്തു നിര്‍ത്തിയിട്ടിരുന്ന സ്‌കൂള്‍ വാന്‍ കത്തിനശിച്ചു  (2 hours ago)

ചികിത്സ തേടി എത്തിയ രോഗിയും കൂടെ വന്നവരും ഡോക്ടറെ ആക്രമിച്ച് ഭീഷണിപ്പെടുത്തി  (2 hours ago)

സോജില പാസിലെ ഹിമപാതത്തില്‍ 6 മരണം  (3 hours ago)

മുഖ്യമന്ത്രി പിണറായി വിജയനെതിരെ വീണ്ടും ജി സുധാകരന്‍  (3 hours ago)

പശ്ചിമേഷ്യന്‍ സംഘര്‍ഷം; രാജ്യം ഒറ്റക്കെട്ടായി മുന്നോട്ടു പോകണമെന്ന് പ്രധാനമന്ത്രി  (4 hours ago)

തമിഴ്‌നാട്ടില്‍ വിജയ്‌യുടെ പ്രചാരണത്തിന് അനുമതിയില്ല  (4 hours ago)

വയനാട്ടില്‍ ബിജെപി പഞ്ചായത്തംഗത്തിന് വെട്ടേറ്റു  (4 hours ago)

ജന്മദിനാശംസകള്‍ മായക്കുട്ടി...വിസ്മയയ്ക്ക് പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് മോഹന്‍ലാല്‍  (6 hours ago)

Malayali Vartha Recommends