Widgets Magazine
14
May / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പട നയിച്ചവൻ നാട് ഭരിക്കും... കേരളത്തിന്റെ 13-ാമത് മുഖ്യമന്ത്രിയായി വി.ഡി.സതീശൻ....


ഞങ്ങൾക്ക് വി ഡി സതീശൻ മതി മുഖ്യമന്ത്രിയായി; പൊട്ടിത്തെറിച്ച് ജനങ്ങൾ


കെസിക്ക് സാധ്യതയേറി... തെരഞ്ഞെടുപ്പ് ഫലം വന്നിട്ട് 10 ദിവസം കഴിഞ്ഞിട്ടും ഭരണത്തിലേറാന്‍ കഴിയാത്തതില്‍ പരക്കെ പ്രതിഷേധം, നീണ്ടാല്‍ ഗവര്‍ണര്‍ ഇടപെടും, പ്രഖ്യാപനം ഇന്ന്; ശനിയാഴ്ച്ചയോ തിങ്കളാഴ്ചയോ സത്യപ്രതിജ്ഞ


ചർച്ചകൾക്കൊടുവിൽ കോൺ​ഗ്രസ് മുഖ്യമന്ത്രി പ്രഖ്യാപനം ഇന്നുണ്ടാകും.... ഇന്ന് ചേരുന്ന കോൺഗ്രസ് നിയമസഭാകക്ഷി യോഗത്തിൽ സംസ്ഥാന മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാനാണ് ഹൈക്കമാൻഡ് തീരുമാനം, എല്ലാ എംഎൽ‌എമാരോടും രാവിലെ തന്നെ തിരുവനന്തപുരത്ത് എത്താൻ കെപിസിസി നിർദേശം നൽകി


സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട മഴയ്ക്കും.. മണിക്കൂറിൽ 40-50 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത.. മേയ് 14 മുതൽ 16 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത..

വന്ദേഭാരത് മിഷന്റെ നാലാം ഘട്ട വിമാന സർവീസുകൾ ഇങ്ങനെ; നാലാം ഘട്ട വിമാന സർവീസുകളിൽ നിന്ന് ഖത്തർ, കുവൈത്ത് എന്നീ രാജ്യങ്ങളെ ഒഴിവാക്കിയാതായി റിപ്പോർട്ട്

28 JUNE 2020 09:15 PM IST
മലയാളി വാര്‍ത്ത

വന്ദേഭാരത് മിഷന്റെ നാലാം ഘട്ട വിമാന സർവീസുകളിൽ നിന്ന് ഖത്തർ, കുവൈത്ത് എന്നീ രാജ്യങ്ങളെ ഒഴിവാക്കിയാതായി റിപ്പോർട്ട്. ജൂലൈ ഒന്നു മുതൽ 14 വരെ തീയതികളിലേക്കായി കേന്ദ്ര വിദേശകാര്യ മന്ത്രാലയം വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ച എയർ ഇന്ത്യ എക്സ്പ്രസിന്റെ പുതിയ പട്ടികയിയിൽ ജിസിസിയിൽ നിന്ന് യുഎഇ, ഒമാൻ, ബഹ്റൈൻ എന്നീ രാജ്യങ്ങൾ മാത്രമാണ് ഉൾപ്പെട്ടിരിക്കുന്നത് എന്നത് മറ്റുള്ള പ്രവാസികളെ ഏറെ വേദനിപ്പിക്കുന്നു. നാട്ടിലേക്കു പോകാനായി ഖത്തർ, കുവൈത്ത് രാജ്യങ്ങളിൽ റജിസ്റ്റർ ചെയ്ത് കാത്തിരിക്കുന്ന ആയിരകണക്കിന് സാധാരണക്കാർക്ക് സർക്കാരിന്റെ തീരുമാനം തിരിച്ചടിയായിരുന്നു.

അതേസമയം എയർ ഇന്ത്യ ഇന്നലെ രാത്രി വൈകി പുറത്തുവിട്ട പട്ടിക അനുസരിച്ച് സൗദിയിൽനിന്ന് കേരളത്തിലേക്ക് 11 വിമാനങ്ങൾ ഉൾപ്പെടുത്തിയിട്ടുണ്ട്. എന്നാൽ കുവൈത്തിൽ മാത്രം 82,000ത്തിലേറെ പേരും ഖത്തറിൽ 45000 പേരുമാണ് നാട്ടിലേക്കു മടങ്ങാനായി ഇന്ത്യൻ എംബസിയിൽ റജിസ്റ്റർ ചെയ്തു നാട്ടിലെത്താനായി കാത്തിരിക്കുന്നത്. വന്ദേഭാരത്, ചാർട്ടേ‍ഡ് വിമാനങ്ങളിലായി ഇവിടങ്ങളിൽ നിന്ന് ഏതാണ്ട് കാൽഭാഗം പേർ മാത്രമേ നാട്ടിലേക്കു എത്തിയിട്ടുള്ളു. ശേഷിച്ച മുക്കാൽ ഭാഗത്തോളം പേർ നാട്ടിലേക്കുള്ള അവസരത്തിനായി കാത്തിരിക്കുമ്പോഴാണ് സാധാരണക്കാർക്ക് ആശ്രയിക്കാവുന്ന വന്ദേഭാരത് വിമാനങ്ങൾ ഈ സെക്ടറിൽനിന്നും പിൻവലിച്ചത് എന്ന വാർത്തകൾ വരുന്നത്. ഇതുമൂലം കൂടിയ തുക നൽകി ഇതര വിമാനങ്ങളിൽ സീറ്റു തരപ്പെടുത്തേണ്ട അവസ്ഥയാണ് ഉള്ളത്.

മറ്റുള്ളവരെ അപേക്ഷിച്ച് ഖത്തറിൽ നിന്ന് കേരള സെക്ടറുകളിലേക്ക് വന്ദേഭാരത് ടിക്കറ്റിന് 750 റിയാലായിരുന്നു. ഒപ്പം ചാർട്ടേഡ് വിമാനങ്ങളിൽ 900 മുതൽ 1500 റിയാൽ വരെയാണ് ഈടാക്കി വരുന്നത്. 150 മുതൽ 650 റിയാൽ വരെ അധികമാണ്. അതോടൊപ്പം തന്നെ കുവൈത്തിൽ വന്ദേഭാരത് ടിക്കറ്റ് 80–85 ദിനാറിന് കിട്ടിയിരുന്നു. ഇത് ചാർട്ടേ‍ഡ് വിമാനങ്ങളിൽ എത്തുമ്പോഴേക്കും 110–130 ദിനാർ വരെയാണ് ഈടാക്കുന്നത്. അതായത് 30–50 ദിനാർ അധികം നൽകേണ്ടിവരുന്നു. കൊറോണ വൈറസ് മൂലം ജോലി നഷ്ടപ്പെട്ടും വീസാ കാലാവധി കഴിഞ്ഞും അടിയന്തര ചികിത്സയ്ക്കും പ്രസവത്തിനുമായി നാട്ടിലേക്കുള്ള യാത്രയ്ക്കായി കാത്തിരിക്കുന്ന ഒട്ടേറെ പേരുണ്ട് ഈ രാജ്യങ്ങളിൽ. ആയതിനാൽ തന്നെ വന്ദേഭാരത് മിഷൻ വിമാന സർവീസ് ഈ രാജ്യങ്ങളിൽ പുനസ്ഥാപിക്കണമെന്നാണ് സാധാരണ പ്രവാസികളുടെ ആവശ്യം എന്നത് അധികൃതർ കേൾക്കേണ്ടതാണ്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കേരളത്തിന്‍റെ മുഖ്യമന്ത്രിയായി വി.ഡി സതീശനെ പ്രഖ്യാപിച്ചതിൽ താൻ പൂര്‍ണ സന്തോഷവാനെന്ന് കെ.സി വേണുഗോപാൽ  (3 minutes ago)

പട നയിച്ചവൻ നാട് ഭരിക്കും... കേരളത്തിന്റെ 13-ാമത് മുഖ്യമന്ത്രിയായി വി.ഡി.സതീശൻ....  (27 minutes ago)

കേരള മുഖ്യമന്ത്രി VDS..! തലസ്ഥാനത്ത് വന്നിറങ്ങി VD..! ജനം തീരുമാനിച്ചു AICC വഴങ്ങി പൊട്ടിക്കരഞ്ഞ് K C വേണുഗോപാൽ  (32 minutes ago)

മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന ഒമ്പത് വയസുകാരന് അമീബിക് മസ്‌തിഷ്‌ക ജ്വരം സ്ഥിരീകരിച്ചു...  (43 minutes ago)

രാജപുരത്ത് കൃഷിയിടത്തിലെത്തിയ അധ്യാപകൻ പെരുന്തേനീച്ചയുടെ കുത്തേറ്റ് മരിച്ചു...  (1 hour ago)

എന്തു സംഭവിച്ചാലും മാറ്റമൊന്നുമില്ല.... നാളെ ഗുരുവായൂർ ക്ഷേത്ര ദർശനത്തിന് പോകുമെന്ന് കെ മുരളീധരൻ  (1 hour ago)

ഞങ്ങൾക്ക് വി ഡി സതീശൻ മതി മുഖ്യമന്ത്രിയായി; പൊട്ടിത്തെറിച്ച് ജനങ്ങൾ  (1 hour ago)

മുഖ്യമന്ത്രി തീരുമാനവുമായി ചാർട്ടേഡ് വിമാനം തിരുവനന്തപുരത്തെത്തും  (1 hour ago)

സ്വര്‍ണ വിലയില്‍ വർദ്ധനവ്.... പവന് 240 രൂപയുടെ വർദ്ധനവ്  (2 hours ago)

  മുഖ്യമന്ത്രി പ്രഖ്യാപനം ഇന്ന് നടക്കാനിരിക്കെ കെ.സി. വേണുഗോപാൽ എം.പിയെ വസതിയിലേക്ക് കൂടിക്കാഴ്ചക്ക് വിളിപ്പിച്ച് രാഹുൽ​ഗാന്ധി  (2 hours ago)

കെസിക്ക് സാധ്യതയേറി... തെരഞ്ഞെടുപ്പ് ഫലം വന്നിട്ട് 10 ദിവസം കഴിഞ്ഞിട്ടും ഭരണത്തിലേറാന്‍ കഴിയാത്തതില്‍ പരക്കെ പ്രതിഷേധം, നീണ്ടാല്‍ ഗവര്‍ണര്‍ ഇടപെടും, പ്രഖ്യാപനം ഇന്ന്; ശനിയാഴ്ച്ചയോ തിങ്കളാഴ്ചയോ സത്യപ്ര  (3 hours ago)

  തിരുവിതാംകൂർ ദേവസ്വം ബോർഡിന് കീഴിലെ മുഴുവൻ ക്ഷേത്രങ്ങളും ഓഫീസുകളും കമ്പ്യൂട്ടർവൽക്കരിക്കാൻ കിറ്റ്ഫ്രയും ബോർഡും തമ്മിൽ ധാരണ പത്രത്തിൽ ഒപ്പിട്ടു.. .  (3 hours ago)

ഇന്ധന ചെലവ് കുറയ്ക്കൽ.... പ്രധാനമന്ത്രി നരേന്ദ്രമോദി ഡൽഹിയിലെ വീഥികളിൽ സഞ്ചരിച്ചപ്പോൾ, അകമ്പടി സേവിച്ചത് ഒരു വാഹനം മാത്രം...  (4 hours ago)

രാജ്യത്ത് പെട്രോൾ, ഡീസൽ വില ഉയർന്നേക്കുമെന്ന് റിസർവ് ബാങ്ക് ഗവർണർ സഞ്ജയ് മൽഹോത്ര...  (4 hours ago)

ഉത്തർപ്രദേശിലെ അഞ്ച് ജില്ലകളിൽ ശക്തമായ കൊടുങ്കാറ്റും മഴയും....  (4 hours ago)

Malayali Vartha Recommends