Widgets Magazine 

27
Sep / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ഏ​ഷ്യ​ൻ ഗെ​യിം​സ് അ​ത്‍ല​റ്റി​ക്സ്... പു​രു​ഷ ഷോ​ട്പു​ട്ടി​ൽ ത​ജീ​ന്ദ​പാ​ൽ സി​ങ് ടൂ​റി​ന് വെ​ള്ളി , വ​നി​ത 400 മീ​റ്റ​ർ ഓ​ട്ടത്തിൽ ഇ​ന്ത്യ​യു​ടെ പ്രാ​ചി ചൗ​ധ​രിക്ക് വെ​ങ്ക​ലം


ഇന്ന് ബാങ്കുകൾ പ്രവർത്തിക്കും.... ഉപഭോക്താക്കളുടെ ബുദ്ധിമുട്ടുകൾ ലക്ഷൂകരിക്കുന്നതിനായി ഇന്ന് ബാങ്കുകൾക്ക് പ്രവൃത്തിദിനമാക്കി കേന്ദ്ര ധനമന്ത്രാലയം ഉത്തരവിറക്കി


കേരളത്തിൽ ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത... സംസ്ഥാനത്തെ എല്ലാ തീരദേശ ജില്ലകളിലും ദേശീയ സമുദ്ര വിവര വിശകലന കേന്ദ്രം പ്രഖ്യാപിച്ച റെഡ് അലർട്ട് നിലനിൽക്കുന്നു, തീരപ്രദേശങ്ങളിൽ ശക്തമായ തിരമാലയ്ക്കും കള്ളക്കടൽ പ്രതിഭാസത്തിനും സാധ്യത


ഒരു ദിവസത്തെ സംസ്ഥാന സന്ദർശനത്തിനായി ഉപരാഷ്ട്രപതി സി.പി.രാധാകൃഷ്ണൻ ഇന്ന് കേരളത്തിലെത്തും...


മെത്തയിൽ പണം നിരത്തി അഹങ്കാരം കാണിച്ച ഇൻസ്റ്റാ റാണിക്ക് ഒടുവിൽ കള്ളൻ കൊടുത്തത് എട്ടിന്റെ പണി; 118 പവൻ സ്വർണ്ണാഭരണങ്ങളും വജ്രശേഖരവും മോഷണം പോയ്...

കൈത്താങ്ങായി 'സ്കെയിൽ 2 ദുബായ്'; സംരംഭകർക്ക് വൻ അവസരങ്ങൾ ; ഇന്ത്യക്കാർക്കും അവസരങ്ങൾ

29 JUNE 2020 11:38 AM IST
മലയാളി വാര്‍ത്ത

കോവിഡ് പ്രവാസികൾക്ക് നൽകിയത് വലിയ വെല്ലുവിളികളാണ്. ജീവനും ജീവിതവും കയ്യിൽ പിടിച്ച് നാട്ടിലേക്കു മടങ്ങേണ്ട അവസ്ഥയിലാണ് പലരും,. കോവിഡ് അതിന്റെ താണ്ഡവത്തിനു കുറച്ചെങ്കിലും അറുതിവരുത്തുമ്പോൾ അതിജീവനത്തിനുള്ള തയ്യാറെടുപ്പിലാണ് ദുബായ്

കോവിഡ് പ്രതിസന്ധിയിൽ വെല്ലുവിളികൾ നേരിടുന്ന സ്റ്റാർട്ടപ്പുകൾക്കും ചെറുകിട-ഇടത്തരം സംരംഭങ്ങൾക്കും അവസരങ്ങളൊരുക്കാൻ ദുബായ് എക്സ്പോയുടെ നേതൃത്വത്തിൽ 'സ്കെയിൽ 2 ദുബായ്' പദ്ധതി. സാമ്പത്തിക സഹായം, വിദഗ്ധരുടെ മാർഗനിർദേശങ്ങൾ, രാജ്യാന്തര വിപണിയിൽ ഇടനിലക്കാരില്ലാതെ കടന്നു ചെല്ലാനുള്ള സാഹചര്യം എന്നിങ്ങനെ ഒട്ടേറെ ആനുകൂല്യങ്ങൾ ലഭിക്കും.

സ്കെയിൽ 2 ദുബായ് പദ്ധതിയിലൂടെ യുഎഇയുടെ സമ്പദ്ഘടന വൈവിധ്യവൽകരിക്കാനും തൊഴിവസരങ്ങൾ സൃഷ്ടിക്കാനും പ്രതിഭകളെ ആകർഷിക്കാനും കഴിയുമെന്ന് ധനമന്ത്രാലയം ചീഫ് ഇന്നവേഷൻ ഓഫിസർ ഫാത്തിമ യൂസഫ് അൽ നഖ്ബി, എക്സ്പോ ദുബായ് ചീഫ് പവിലിയൻസ് ആൻഡ് എക്സിബിഷൻസ് ഓഫിസർ മർജാൻ ഫരായ്ദൂനി എന്നിവർ പറഞ്ഞു. ലോകത്തെ ഏതു കമ്പനിക്കും ഉൽപന്നങ്ങൾ പരിചയപ്പെടുത്താനും വിപണന സാധ്യതകൾ ഉപയോഗപ്പെടുത്താനും എക്സ്പോ സംഘാടകർ ദുബായ് അവസരമൊരുക്കും.
ഇതിനായി തുടങ്ങിയ ഓൺലൈൻ മാർക്കറ്റ് പ്ലേസ് (ഒഎംപി) വഴി രാജ്യാന്തര വിതരണ ശൃഖലയിലേക്കു പ്രവേശിക്കാം. അടുത്തവർഷം ഒക്ടോബർ ഒന്നു മുതൽ 2021 മാർച്ച് 31 വരെയാണ് ദുബായ് എക്സ്പോ. ഈ വർഷം ഒക്ടോബർ 20 മുതൽ അടുത്തവർഷം ഏപ്രിൽ 10 വരെ നടത്താനിരുന്ന മേള കോവിഡ് പശ്ചാത്തലത്തിലാണു മാറ്റിവച്ചത്. എക്സ്പോയിൽ റജിസ്റ്റർ ചെയ്തതിൽ പകുതിയും ചെറുകിട-ഇടത്തരം സംരംഭങ്ങളാണ്. ഇതുവരെ 460 കോടി ദിർഹത്തിന്റെ സഹായം ഈ സംരംഭങ്ങൾക്കു നൽകി. എക്സ്പോയുടെ 56% കരാർ നൽകിയതും ചെറുകിട-ഇടത്തരം സംരംഭങ്ങൾക്കാണ്.

സംരംഭകർക്ക് വൻ അവസരങ്ങളാണ് ദുബായ് ഒരുക്കിയതെന്ന് ഐബിഎംസി സിഇഒയും എംഡിയുമായ പി.കെ.സജിത് കുമാർ. താൽപര്യമുള്ളവർക്ക് എല്ലാ സൗകര്യങ്ങളും സർക്കാർ ഒരുക്കും. ആശയങ്ങളും ആസൂത്രണ മികവുമുള്ള തുടക്കക്കാർക്ക് 3 തലങ്ങളിലാണ് സഹായം ലഭിക്കുക.

∙ ഇൻക്യുബേറ്റർ ഘട്ടമാണ് ആദ്യത്തേത്. വിവിധ സംരംഭങ്ങൾ, തുടങ്ങേണ്ടവിധം, സാധ്യതകൾ തുടങ്ങിയ വിവരങ്ങൾ ലഭ്യമാകും. നേരിട്ടോ ഓൺലൈനിലോ ഇതിൽ ചേരാം. ഏതാനും മണിക്കൂറുകൾ നീളുന്ന പരിപാടിയാണിത്. ഇതിനു startupzone.ae പോലുള്ള പോർട്ടലുകൾ ഉപയോഗപ്പെടുത്താം.

∙ ആക്സിലറേറ്റർ ഘട്ടമാണ് രണ്ടാമത്തേത്. താൽപര്യം തോന്നുന്ന സംരംഭത്തെക്കുറിച്ച് കൂടുതൽ പഠിക്കാൻ കഴിയുന്ന 2 മുതൽ 6 മാസം വരെ നീളുന്ന പദ്ധതിയാണിത്. അതത് മേഖലകളിലെ വിദഗ്ധർ ക്ലാസ് എടുക്കും. വായ്പയും സീഡ് ഫണ്ട് പോലുള്ള നിക്ഷേപങ്ങളിൽ നിന്നുള്ള സഹായവും മറ്റും ലഭ്യമാകാൻ സൗകര്യമൊരുക്കും. ഉൽപന്നം വിപണനം ചെയ്യുന്നതടക്കമുള്ള കാര്യങ്ങളിലും സഹായം ലഭിക്കും.

∙ അടുത്തത് ബിസിനസ് സ്റ്റാർട്ടപ്പ്. കമ്പനി തുടങ്ങാനുള്ള നടപടിക്രമങ്ങൾ, അടിസ്ഥാന സൗകര്യ വികസനം, മേഖലാ-രാജ്യാന്തര തലത്തിൽ ഇടപാടുകൾ നടത്താനുള്ള സൗകര്യം എന്നിവ ഉറപ്പാക്കും. വീസ കിട്ടുന്നതടക്കമുള്ള എല്ലാ സഹായവും അതിവേഗം ലഭ്യമാകും. ചേംബർ ഓഫ് കൊമേഴ്സ്, ഫ്രീസോൺ എന്നിവയ്ക്കു പുറമേ സ്വകാര്യ മേഖലയുടെയും പങ്കാളിത്തം തേടാം. സംരംഭങ്ങൾ തുടങ്ങാനാഗ്രഹിക്കുന്ന വിദ്യാർഥികൾ, പുതിയ മേഖലകൾ കണ്ടെത്താൻ ആഗ്രഹിക്കുന്ന സംരംഭകർ എന്നിവർക്കു പുറമേ നിലവിൽ തോഴിൽപരമായ വെല്ലുവിളി നേരിടുന്നവർക്ക് സംരംഭങ്ങൾ തുടങ്ങാനും അവസരം ലഭിക്കും.

എക്സ്പോയിൽ സജീവ സാന്നിധ്യമറിയിക്കാൻ ഒരുങ്ങുന്ന ഇന്ത്യൻ സ്റ്റാർട്ടപ്പുകൾക്കും ചെറുകിട- ഇടത്തരം സംരംഭകർക്കും ഇതിൽ അവസരം ലഭിക്കും. സ്റ്റാർട്ടപ്പ് രംഗത്തെ സഹകരണത്തിലൂടെ മധ്യപൂർവദേശത്തും ആഫ്രിക്കൻ മേഖലയിലും വൻ മുന്നേറ്റം നടത്താൻ ഇന്ത്യയും യുഎഇയും ധാരണയായിട്ടുണ്ട്. ഭാവിയിലെ സ്മാർട് പദ്ധതികൾക്കു രൂപം നൽകാൻ ഇന്ത്യയടക്കമുള്ള രാജ്യങ്ങളിലെ 9 സ്റ്റാർട്ടപ്പുകളുമായി ദുബായ് സഹകരിക്കുന്നുണ്ട്. ദുബായ് പൊലീസ്, ആർടിഎ, ടെലികോം കമ്പനിയായ ഇത്തിസലാത്ത് എന്നിവയുമായാണ് പ്രധാന സഹകരണം. നിർമിതബുദ്ധി, വാർത്താവിനിമയം, ഗതാഗതം, ഉപഭോക്തൃ സേവനം, ഡിജിറ്റൈസേഷൻ തുടങ്ങിയ മേഖലകളിലെ ഭാവി പദ്ധതികൾക്കാണു ദുബായ് ഫ്യൂച്ചർ ഫൗണ്ടേഷൻ രൂപം നൽകുക.

ദുബായ് എസ്എംഇ, മുഹമ്മദ് ബിൻ റാഷിദ് ഇന്നവേഷൻ ഫണ്ട് (എംബിആർഐഎഫ്) എന്നിവയുടെ സഹകരണത്തോടെ എക്സ്പോ 2020 ദുബായ് തുടക്കമിടുന്ന പദ്ധതിയിലേക്കു തിരഞ്ഞെടുക്കപ്പെടുന്ന സംരംഭകർക്ക് 2 വർഷത്തേക്കു സൗജന്യ ഓഫിസ് സൗകര്യമൊരുക്കും. വിപുലമായ ഡിജിറ്റൽ ശൃംഖലയുടെ ഭാഗമാകാനും ലോകത്തിലെ ഏറ്റവും തന്ത്രപ്രധാന മേഖലയിൽ ഇടം ലഭിക്കാനും അവസരം ലഭിക്കും. പ്രവർത്തനം തുടങ്ങാനുള്ള സഹായം, വീസ ഇളവുകൾ, വിവിധ സേവനങ്ങൾക്ക് സബ്സിഡി എന്നിവയാണ് മറ്റ് ആനുകൂല്യങ്ങൾ. വിവരങ്ങൾക്ക് www.district2020.ae. എന്ന വെബ്സൈറ്റ് സന്ദർശിക്കുക തിരഞ്ഞെടുക്കപ്പെടുന്ന സ്ഥാപനങ്ങളുടെ പട്ടിക എക്സ്പോ വേദിയിൽ പ്രഖ്യാപിക്കും. എക്സ്പോയ്ക്ക് ശേഷവും മേഖല വമ്പൻ അവസരങ്ങളുടെ വേദിയായി തുടരും. മറ്റ് എക്സ്പോകളിൽ നിന്നു വ്യത്യസ്തമായി സ്ഥിരം നിർമിതികളാണ് ഇവിടെയുണ്ടാകുക.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മീൻ പിടിക്കുന്നതിനിടെ മോട്ടോർ തറയിലെ പറക്കുഴിക്കുള്ളിൽപെട്ട മത്സ്യത്തൊഴിലാളി പ്രൊപ്പല്ലറിൽ കുടുങ്ങി മുറിവേറ്റ്‌ മരിച്ചു....  (12 minutes ago)

  വാക്കു തർക്കത്തിനൊടുവിൽ... മലമ്പുഴയിൽ യുവാവ് രണ്ടാനച്ഛനെ കുത്തികൊലപ്പെടുത്തി, പ്രതിയ്ക്കായി അന്വേഷണം ഊർജ്ജിതമാക്കി  (30 minutes ago)

താരത്തിന്റെ ചരിത്രനേട്ടത്തിൽ അതിയായ സന്തോഷവും അഭിമാനവും... ഏഷ്യൻ ഗെയിംസ് ഷൂട്ടിങ്ങിൽ ഇരട്ട മെഡലുകൾ നേടി രാജ്യത്തിന്റെ അഭിമാനമായി മാറിയ കോഴിക്കോട് സ്വദേശിനി വിദർശ കെ. വിനോദിന്റെ വീട് സന്ദർശിച്ച് വയനാട  (1 hour ago)

ദീപാവലി മഹോത്സവത്തോടനുബന്ധിച്ച് യാത്രക്കാരുടെ തിരക്ക് നിയന്ത്രിക്കുന്നതിനായി പ്രത്യേക ഉത്സവകാല ട്രെയിനുകൾ പ്രഖ്യാപിച്ച് ഇന്ത്യൻ റെയിൽവേ  (1 hour ago)

  നിസ്വാര്‍ത്ഥ സേവനത്തെ ആഗോള പ്രസ്ഥാനമാക്കി മാറ്റിയ വ്യക്തിയാണ് മാതാ അമൃതാനന്ദമയി ദേവിയെന്ന് അമിത് ഷാ... അമൃതപുരിയില്‍ മാതാ അമൃതാനന്ദമയി ദേവിയുടെ 73-ാം ജന്മദിനാഘോഷങ്ങളുടെ ഭാഗമായുള്ള വിശ്വസേവ ദിനാഘോഷങ  (1 hour ago)

ഏ​ഷ്യ​ൻ ഗെ​യിം​സ് അ​ത്‍ല​റ്റി​ക്സ്... പു​രു​ഷ ഷോ​ട്പു​ട്ടി​ൽ ത​ജീ​ന്ദ​പാ​ൽ സി​ങ് ടൂ​റി​ന് വെ​ള്ളി , വ​നി​ത 400 മീ​റ്റ​ർ ഓ​ട്ടത്തിൽ ഇ​ന്ത്യ​യു​ടെ പ്രാ​ചി ചൗ​ധ​രിക്ക് വെ​ങ്ക​ലം  (1 hour ago)

മസ്‌തിഷ്ക മരണത്തെ തുടർന്ന് അവയവദാനം ... ആറുപേർക്ക് പുതുജീവിതമേകി റിട്ട. റവന്യൂ ഉദ്യോഗസ്ഥൻ രാധാകൃഷ്ണൻ പോറ്റി.....  (1 hour ago)

സെപ്റ്റംബർ 27 മുതൽ അതിവിശിഷ്ട യോഗങ്ങൾ; സാമ്പത്തിക നേട്ടവും തൊഴിൽ വിജയവും വരുന്ന രാശികൾ!  (1 hour ago)

ഇന്ന് ബാങ്കുകൾ പ്രവർത്തിക്കും.... ഉപഭോക്താക്കളുടെ ബുദ്ധിമുട്ടുകൾ ലക്ഷൂകരിക്കുന്നതിനായി ഇന്ന് ബാങ്കുകൾക്ക് പ്രവൃത്തിദിനമാക്കി കേന്ദ്ര ധനമന്ത്രാലയം ഉത്തരവിറക്കി  (1 hour ago)

ധനവിനിയോഗത്തിൽ അതീവ ജാഗ്രത പാലിക്കേണ്ട രാശികൾ ഏതൊക്കെ? ഇന്നത്തെ രാശിചിന്ത  (1 hour ago)

കേരളത്തിൽ ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത... സംസ്ഥാനത്തെ എല്ലാ തീരദേശ ജില്ലകളിലും ദേശീയ സമുദ്ര വിവര വിശകലന കേന്ദ്രം പ്രഖ്യാപിച്ച റെഡ് അലർട്ട് നിലനിൽക്കുന്നു, തീരപ്രദേശങ്ങളിൽ ശക്തമായ തിരമാലയ  (1 hour ago)

ഇന്ത്യ- വെസ്റ്റ് ഇൻഡീസ് ഏകദിന ക്രിക്കറ്റ് മത്സരം... രാവിലെ 8 മണി മുതൽ സ്റ്റേഡിയം പരിസരത്ത് കർശന പരിശോധന.... കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ ഇന്ന് നടക്കുന്ന ഇന്ത്യ- വെസ്റ്റ് ഇൻഡീസ് ഏകദിന ക്രിക്കറ്  (3 hours ago)

ഒരു ദിവസത്തെ സംസ്ഥാന സന്ദർശനത്തിനായി ഉപരാഷ്ട്രപതി സി.പി.രാധാകൃഷ്ണൻ ഇന്ന് കേരളത്തിലെത്തും..  (3 hours ago)

വിദ്യാര്‍ത്ഥിനിയെ ഹോംസ്‌റ്റേയിലെ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ സുഹൃത്ത് അറസ്റ്റില്‍  (11 hours ago)

എച്ചിൽ കയ്യിൽ 9-ാം ക്ലാസുകാരന്റെ കരണക്കുറ്റി അടിച്ച് തകർത്ത് പിയൂൺ,കാരണം കേട്ട് ഞെട്ടി സ്കൂൾ വളഞ്ഞ് പിള്ളേർ  (11 hours ago)

Malayali Vartha Recommends