Widgets Magazine 

27
Sep / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ഏ​ഷ്യ​ൻ ഗെ​യിം​സ് അ​ത്‍ല​റ്റി​ക്സ്... പു​രു​ഷ ഷോ​ട്പു​ട്ടി​ൽ ത​ജീ​ന്ദ​പാ​ൽ സി​ങ് ടൂ​റി​ന് വെ​ള്ളി , വ​നി​ത 400 മീ​റ്റ​ർ ഓ​ട്ടത്തിൽ ഇ​ന്ത്യ​യു​ടെ പ്രാ​ചി ചൗ​ധ​രിക്ക് വെ​ങ്ക​ലം


ഇന്ന് ബാങ്കുകൾ പ്രവർത്തിക്കും.... ഉപഭോക്താക്കളുടെ ബുദ്ധിമുട്ടുകൾ ലക്ഷൂകരിക്കുന്നതിനായി ഇന്ന് ബാങ്കുകൾക്ക് പ്രവൃത്തിദിനമാക്കി കേന്ദ്ര ധനമന്ത്രാലയം ഉത്തരവിറക്കി


കേരളത്തിൽ ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത... സംസ്ഥാനത്തെ എല്ലാ തീരദേശ ജില്ലകളിലും ദേശീയ സമുദ്ര വിവര വിശകലന കേന്ദ്രം പ്രഖ്യാപിച്ച റെഡ് അലർട്ട് നിലനിൽക്കുന്നു, തീരപ്രദേശങ്ങളിൽ ശക്തമായ തിരമാലയ്ക്കും കള്ളക്കടൽ പ്രതിഭാസത്തിനും സാധ്യത


ഒരു ദിവസത്തെ സംസ്ഥാന സന്ദർശനത്തിനായി ഉപരാഷ്ട്രപതി സി.പി.രാധാകൃഷ്ണൻ ഇന്ന് കേരളത്തിലെത്തും...


മെത്തയിൽ പണം നിരത്തി അഹങ്കാരം കാണിച്ച ഇൻസ്റ്റാ റാണിക്ക് ഒടുവിൽ കള്ളൻ കൊടുത്തത് എട്ടിന്റെ പണി; 118 പവൻ സ്വർണ്ണാഭരണങ്ങളും വജ്രശേഖരവും മോഷണം പോയ്...

ഇ​ന്ത്യ​യി​ലെ വി​മാ​ന വി​ല​ക്ക്​: പ്ര​വാ​സി​ക​ളു​ടെ മ​ട​ങ്ങി​വ​ര​വ്​ മു​ട​ക്കും; യു.​എ.​ഇ റ​സി​ഡ​ൻ​സ് വി​സ​യു​ള്ള പ്ര​വാ​സി​ക​ളു​ടെ മ​ട​ങ്ങി​വ​ര​വ്​ വൈകാൻ സാധ്യത

29 JUNE 2020 02:24 PM IST
മലയാളി വാര്‍ത്ത

കോവിഡിന്റെ പശ്ചാത്തലത്തിൽ ഇന്ത്യയിലേക്കുള്ള വിമാന സർവ്വീസുകൾക്കെല്ലാം അനുമതി റദ്ദ് ചെയ്തിരുന്നു കേന്ദ്ര സർക്കാർ.എന്നാൽ പിന്നീട് ഭാഗികമായെങ്കിലും പ്രവാസികളെ തിരികെ എത്തിക്കാനുള്ള മിഷൻ മാത്രം പുനരാരംഭിച്ചു.

എന്നാൽ ഇപ്പോൾ ഇ​ന്ത്യ​ൻ സ​ർ​ക്കാ​ർ അ​ന്താ​രാ​ഷ്​​ട്ര വി​മാ​ന സ​ർ​വി​സു​ക​ളു​ടെ വി​ല​ക്ക് ജൂ​ലൈ 15 വ​രെ നീ​ട്ടി​യ​തോ​ടെ നാ​ട്ടി​ൽ കു​ടു​ങ്ങി​യ യു.​എ.​ഇ റ​സി​ഡ​ൻ​സ് വി​സ​യു​ള്ള പ്ര​വാ​സി​ക​ളു​ടെ മ​ട​ങ്ങി​വ​ര​വ്​ വൈ​കും. റ​സി​ഡ​ൻ​സ് വി​സ​യു​ള്ള​വ​ർ​ക്ക് യു.​എ.​ഇ തി​രി​കെ വ​രാ​ൻ അ​നു​മ​തി ന​ൽ​കു​ക​യും പ​ല രാ​ജ്യ​ങ്ങ​ളി​ൽ​നി​ന്നും ആ​ളു​ക​ൾ എ​ത്തു​ക​യും ചെ​യ്ത അ​വ​സ​ര​ത്തി​ലാ​ണ് ഇ​ന്ത്യ​യി​ൽ നി​ന്നു​ള്ള​വ​രു​ടെ മ​ട​ങ്ങി​വ​ര​വ് നീ​ളു​ന്ന​ത്. മാ​താ​പി​താ​ക്ക​ൾ നാ​ട്ടി​ലാ​യ​തി​നെ തു​ട​ർ​ന്ന്​ യു.​എ.​ഇ​യി​ൽ ത​നി​ച്ചാ​യ മ​ക്ക​ളും സ​മ​യ​ത്തി​ന്​ തി​രി​ച്ചെ​ത്തി​യി​ല്ലെ​ങ്കി​ൽ ജോ​ലി ന​ഷ്​​ട​പ്പെ​ടു​മെ​ന്ന ഭ​യ​ത്താ​ൽ ക​ഴി​യു​ന്ന​വ​രു​മാ​ണ്​ ഇ​തോ​ടെ പ്ര​തി​സ​ന്ധി​യി​ലാ​യ​ത്. സ്വ​ന്ത​മാ​യി ബി​സി​ന​സ്‌ ന​ട​ത്തു​ന്ന​വ​ർ​ക്ക്​ നാ​ട്ടി​ലി​രു​ന്ന്​ ഇ​ത്​ നി​യ​ന്ത്രി​ക്കാ​ൻ ക​ഴി​യാ​തെ വ​രു​ന്നു​ണ്ട്. ഇ​വ​രും യു.​എ.​ഇ​യി​ൽ എ​ത്താ​മെ​ന്ന പ്ര​തീ​ക്ഷ​യി​ലാ​യി​രു​ന്നു.

കോ​വി​ഡി​നെ അ​തി​ജീ​വി​ച്ച് അ​തി​വേ​ഗം സാ​ധാ​ര​ണ നി​ല​യി​ലേ​ക്ക് എ​ത്തു​ന്ന യു.​എ.​ഇ​യി​ൽ ഓ​ഫി​സു​ക​ളും വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ളും സാ​ധാ​ര​ണ നി​ല​യി​ൽ പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ച്ച​തോ​ടെ ഇ​നി​യും തി​രി​ച്ചെ​ത്തി ജോ​ലി​യി​ൽ പ്ര​വേ​ശി​ച്ചി​ല്ലെ​ങ്കി​ൽ ജോ​ലി ത​ന്നെ ന​ഷ്​​ട​പ്പെ​ടു​മോ എ​ന്ന് ഭ​യ​പ്പെ​ടു​ന്ന​വ​രും നി​ര​വ​ധി പേ​രു​ണ്ട്. ആ​വ​ശ്യ​ത്തി​ന് ജോ​ലി​ക്കാ​ർ ഇ​ല്ലാ​തെ വ​ന്നാ​ൽ വേ​റെ ജോ​ലി​ക്കാ​രെ വെ​ക്കേ​ണ്ട അ​വ​സ്ഥ​യി​ലാ​ണ്​ സ്​​ഥാ​പ​ന ഉ​ട​മ​ക​ൾ. സ്വ​ന്ത​മാ​യി ബി​സി​ന​സ് ന​ട​ത്തു​ന്ന ചി​ല​ർ അ​വ​ധി​ക്കു പോ​യി നാ​ട്ടി​ൽ കു​ടു​ങ്ങി​യ​തി​നാ​ൽ അ​വ​രു​ടെ ബി​സി​ന​സ്‌ ത​ന്നെ അ​വ​താ​ള​ത്തി​ലാ​യ സം​ഭ​വ​ങ്ങ​ളു​മു​ണ്ട്. അ​ൽ​ഐ​നി​ൽ വ​ർ​ഷ​ങ്ങ​ളാ​യി സ്വ​ന്ത​മാ​യി ഓ​ട്ടോ​മൊ​ബൈ​ൽ വ​ർ​ക്ക്‌​ഷോ​പ്പ് ന​ട​ത്തു​ന്ന സ​ന്തോ​ഷ് മാ​ർ​ച്ച്‌ ആ​ദ്യ​ത്തി​ൽ ഭാ​ര്യ പ്രി​യ​യു​മൊ​ത്ത് നാ​ട്ടി​ൽ പോ​യ​താ​ണ്.

മാ​ർ​ച്ച്‌ 19 മു​ത​ൽ യു.​എ.​ഇ വി​മാ​ന സ​ർ​വി​സു​ക​ൾ​ക്ക് വി​ല​ക്കേ​ർ​പ്പെ​ടു​ത്തു​ന്നു എ​ന്ന​റി​ഞ്ഞ​പ്പോ​ൾ മാ​ർ​ച്ച്‌ 18 ന് ​ത​ന്നെ ടി​ക്ക​റ്റ്‌ ഏ​ർ​പ്പാ​ടാ​ക്കി 19 നു​ള്ള കോ​ഴി​ക്കോ​ട്- അ​ൽ​ഐ​ൻ എ​യ​ർ​ഇ​ന്ത്യ എ​ക്സ്പ്ര​സി​ന് ഇ​വി​ടെ എ​ത്തി​യെ​ങ്കി​ലും യു.​എ.​ഇ നി​ശ്ച​യി​ച്ച സ​മ​യ​പ​രി​ധി ക​ഴി​ഞ്ഞ​തി​നാ​ൽ ഇ​വി​ടെ ഇ​റ​ങ്ങാ​ൻ ക​ഴി​യാ​തെ അ​തേ വി​മാ​ന​ത്തി​ൽ തി​രി​ച്ചു പോ​കു​ക​യാ​യി​രു​ന്നു. ഷോ​പ്പി​ലെ ജോ​ലി​ക്കാ​ർ​ക്ക് ശ​മ്പ​ളം കൊ​ടു​ക്കാ​നും വാ​ട​ക ന​ൽ​കാ​നു​മെ​ല്ലാം ഏ​റെ പ്ര​യാ​സ​പ്പെ​ടു​ക​യാ​ണ്. ഏ​ക മ​ക​ൻ അ​ൽ​ഐ​നി​ൽ ത​നി​ച്ചാ​ണ് ക​ഴി​യു​ന്ന​തും. ഇ​തു​പോ​ലെ പ്ര​യാ​സ​ങ്ങ​ൾ അ​നു​ഭ​വി​ക്കു​ന്ന നി​ര​വ​ധി പേ​രു​ണ്ട്. ക​ഴി​ഞ്ഞ ആ​ഴ്ച കേ​ര​ള മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ യു.​എ.​ഇ​യി​ലേ​ക്ക് തി​രി​ച്ചു പോ​കാ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന​വ​ർ​ക്ക് വി​മാ​ന സ​ർ​വി​സ് ആ​രം​ഭി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട്​ കേ​ന്ദ്ര​ത്തി​ന്​ ക​ത്ത്​ ന​ൽ​കി​യി​രു​ന്നു. കേ​ന്ദ്ര​ത്തി​ൽ നി​ന്ന് അ​നു​കൂ​ല നീ​ക്കം ഉ​ണ്ടാ​കു​മെ​ന്ന പ്ര​തീ​ക്ഷ​യി​ലാ​ണ് നാ​ട്ടി​ൽ കു​ടു​ങ്ങി​യ​വ​ർ.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മീൻ പിടിക്കുന്നതിനിടെ മോട്ടോർ തറയിലെ പറക്കുഴിക്കുള്ളിൽപെട്ട മത്സ്യത്തൊഴിലാളി പ്രൊപ്പല്ലറിൽ കുടുങ്ങി മുറിവേറ്റ്‌ മരിച്ചു....  (12 minutes ago)

  വാക്കു തർക്കത്തിനൊടുവിൽ... മലമ്പുഴയിൽ യുവാവ് രണ്ടാനച്ഛനെ കുത്തികൊലപ്പെടുത്തി, പ്രതിയ്ക്കായി അന്വേഷണം ഊർജ്ജിതമാക്കി  (30 minutes ago)

താരത്തിന്റെ ചരിത്രനേട്ടത്തിൽ അതിയായ സന്തോഷവും അഭിമാനവും... ഏഷ്യൻ ഗെയിംസ് ഷൂട്ടിങ്ങിൽ ഇരട്ട മെഡലുകൾ നേടി രാജ്യത്തിന്റെ അഭിമാനമായി മാറിയ കോഴിക്കോട് സ്വദേശിനി വിദർശ കെ. വിനോദിന്റെ വീട് സന്ദർശിച്ച് വയനാട  (1 hour ago)

ദീപാവലി മഹോത്സവത്തോടനുബന്ധിച്ച് യാത്രക്കാരുടെ തിരക്ക് നിയന്ത്രിക്കുന്നതിനായി പ്രത്യേക ഉത്സവകാല ട്രെയിനുകൾ പ്രഖ്യാപിച്ച് ഇന്ത്യൻ റെയിൽവേ  (1 hour ago)

  നിസ്വാര്‍ത്ഥ സേവനത്തെ ആഗോള പ്രസ്ഥാനമാക്കി മാറ്റിയ വ്യക്തിയാണ് മാതാ അമൃതാനന്ദമയി ദേവിയെന്ന് അമിത് ഷാ... അമൃതപുരിയില്‍ മാതാ അമൃതാനന്ദമയി ദേവിയുടെ 73-ാം ജന്മദിനാഘോഷങ്ങളുടെ ഭാഗമായുള്ള വിശ്വസേവ ദിനാഘോഷങ  (1 hour ago)

ഏ​ഷ്യ​ൻ ഗെ​യിം​സ് അ​ത്‍ല​റ്റി​ക്സ്... പു​രു​ഷ ഷോ​ട്പു​ട്ടി​ൽ ത​ജീ​ന്ദ​പാ​ൽ സി​ങ് ടൂ​റി​ന് വെ​ള്ളി , വ​നി​ത 400 മീ​റ്റ​ർ ഓ​ട്ടത്തിൽ ഇ​ന്ത്യ​യു​ടെ പ്രാ​ചി ചൗ​ധ​രിക്ക് വെ​ങ്ക​ലം  (1 hour ago)

മസ്‌തിഷ്ക മരണത്തെ തുടർന്ന് അവയവദാനം ... ആറുപേർക്ക് പുതുജീവിതമേകി റിട്ട. റവന്യൂ ഉദ്യോഗസ്ഥൻ രാധാകൃഷ്ണൻ പോറ്റി.....  (1 hour ago)

സെപ്റ്റംബർ 27 മുതൽ അതിവിശിഷ്ട യോഗങ്ങൾ; സാമ്പത്തിക നേട്ടവും തൊഴിൽ വിജയവും വരുന്ന രാശികൾ!  (1 hour ago)

ഇന്ന് ബാങ്കുകൾ പ്രവർത്തിക്കും.... ഉപഭോക്താക്കളുടെ ബുദ്ധിമുട്ടുകൾ ലക്ഷൂകരിക്കുന്നതിനായി ഇന്ന് ബാങ്കുകൾക്ക് പ്രവൃത്തിദിനമാക്കി കേന്ദ്ര ധനമന്ത്രാലയം ഉത്തരവിറക്കി  (1 hour ago)

ധനവിനിയോഗത്തിൽ അതീവ ജാഗ്രത പാലിക്കേണ്ട രാശികൾ ഏതൊക്കെ? ഇന്നത്തെ രാശിചിന്ത  (1 hour ago)

കേരളത്തിൽ ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത... സംസ്ഥാനത്തെ എല്ലാ തീരദേശ ജില്ലകളിലും ദേശീയ സമുദ്ര വിവര വിശകലന കേന്ദ്രം പ്രഖ്യാപിച്ച റെഡ് അലർട്ട് നിലനിൽക്കുന്നു, തീരപ്രദേശങ്ങളിൽ ശക്തമായ തിരമാലയ  (1 hour ago)

ഇന്ത്യ- വെസ്റ്റ് ഇൻഡീസ് ഏകദിന ക്രിക്കറ്റ് മത്സരം... രാവിലെ 8 മണി മുതൽ സ്റ്റേഡിയം പരിസരത്ത് കർശന പരിശോധന.... കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ ഇന്ന് നടക്കുന്ന ഇന്ത്യ- വെസ്റ്റ് ഇൻഡീസ് ഏകദിന ക്രിക്കറ്  (3 hours ago)

ഒരു ദിവസത്തെ സംസ്ഥാന സന്ദർശനത്തിനായി ഉപരാഷ്ട്രപതി സി.പി.രാധാകൃഷ്ണൻ ഇന്ന് കേരളത്തിലെത്തും..  (3 hours ago)

വിദ്യാര്‍ത്ഥിനിയെ ഹോംസ്‌റ്റേയിലെ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ സുഹൃത്ത് അറസ്റ്റില്‍  (11 hours ago)

എച്ചിൽ കയ്യിൽ 9-ാം ക്ലാസുകാരന്റെ കരണക്കുറ്റി അടിച്ച് തകർത്ത് പിയൂൺ,കാരണം കേട്ട് ഞെട്ടി സ്കൂൾ വളഞ്ഞ് പിള്ളേർ  (11 hours ago)

Malayali Vartha Recommends