Widgets Magazine
28
Mar / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

വന്ദേഭാരത് മിഷന്റെ നാലാം ഘട്ടത്തിൽ 908 റിയാലിന് സർവിസ് നടത്താൻ ഒരുങ്ങി എയർ ഇന്ത്യ; ഇതുവരെയുണ്ടായതിൽ ഏറ്റവും കുറഞ്ഞ നിരക്ക്

30 JUNE 2020 12:59 PM IST
മലയാളി വാര്‍ത്ത

പ്രവാസികളെ നാട്ടിലേക്ക് കൊണ്ടുപോകുന്നതിനുള്ള വന്ദേഭാരത് മിഷന്റെ നാലാം ഘട്ടത്തിൽ 908 റിയാലിന് കേരളത്തിലേക്ക് സർവിസ് നടത്താൻ ഒരുങ്ങുകയാണ് എയർ ഇന്ത്യ. ഇതുവരെയുണ്ടായതിൽ ഏറ്റവും കുറഞ്ഞ നിരക്കിലാണ് എയർ ഇന്ത്യ ടിക്കറ്റ് നൽകാനൊരുങ്ങുന്നത്.

ജൂലൈ ഒന്ന് മുതൽ 15 ശതമാനമായി വർധിക്കുന്ന മൂല്യവർധിത നികുതിയടക്കം 908 റിയാലാണ് റിയാദിൽ നിന്ന് കേരളത്തിലെ നാല് വിമാനത്താവളങ്ങളിലേക്കും നിശ്ചയിച്ചിരിക്കുന്നത്.

ദമ്മാം, ജിദ്ദ എന്നിവിടങ്ങളിൽ നിന്നും കേരളത്തിലേക്കുള്ള സർവിസുകളിലും ഇതായിരിക്കും നിരക്ക് എന്നാണ് അറിയുന്നത്. ജൂലൈ മൂന്ന് മുതൽ 10 വരെയുള്ള എട്ട് ദിവസത്തിനിടെ 11 വിമാനങ്ങളാണ് റിയാദ്, ജിദ്ദ, ദമ്മാം എന്നിവിടങ്ങളിൽ നിന്ന് കോഴിക്കോട്, കണ്ണൂർ, തിരുവനന്തപുരം, കൊച്ചി വിമാനത്താവളങ്ങളിലേക്ക് സർവിസ് നടത്തുന്നത്.വന്ദേഭാരത് മിഷന്റെ നാലാം ഘട്ടത്തില്‍ ഇന്ത്യയില്‍ നിന്നും കാനഡ, അമേരിക്ക, യുകെ, കെനിയ, ശ്രീലങ്ക, ഫിലിപ്പൈന്‍സ്, ഖിര്‍ഗിസ്ഥാന്‍, സൗദി അറേബ്യ എന്നീ രാജ്യങ്ങളിലേക്കാണ് എയര്‍ ഇന്ത്യ വിമാനങ്ങള്‍ സര്‍വ്വീസ് നടത്തുക. ഇതിന് പുറമേ ബംഗ്ലാദേശ്, തായ്‌ലാന്റ്, ദക്ഷിണാഫ്രിക്ക, റഷ്യ, ആസ്‌ട്രേലിയ, മ്യാന്‍മാര്‍, ജപ്പാന്‍, ഉക്രൈന്‍, വിയറ്റ്‌നാം എന്നീ രാജ്യങ്ങളിലേക്കും വിമാന സര്‍വ്വീസുകള്‍ ഉണ്ട്.

ആകെ വിമാനങ്ങളില്‍ 38 വിമാനങ്ങള്‍ യുകെയിലേക്കും, 32 വിമാനങ്ങള്‍ അമേരിക്കയിലേക്കും സര്‍വ്വീസ് നടത്തും. 26 വിമാനങ്ങളാണ് നാലാം ഘട്ടത്തില്‍ പ്രവാസികള്‍ക്കായി സൗദിയിലേക്ക് സര്‍വ്വീസ് നടത്തുക. നാലാം ഘട്ടത്തില്‍ കേരളത്തിലേക്കാണ് കൂടുതല്‍ വിമാനങ്ങള്‍ സര്‍വ്വീസുകള്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത് എന്നാണ് വിവരം. 94 വിമാനങ്ങള്‍ മിഷന്റെ ഭാഗമായി കേരളത്തില്‍ നിന്നും സര്‍വ്വീസ് നടത്തും.

കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ വിദേശരാജ്യങ്ങളില്‍ കുടുങ്ങിക്കിടന്ന ഇന്ത്യക്കാര്‍ക്കായി മെയ് ആറ് മുതലാണ് കേന്ദ്ര സര്‍ക്കാര്‍ വന്ദേഭാരത് മിഷന്‍ ആരംഭിച്ചത്. ഇതിനോടകം തന്നെ ലക്ഷക്കണക്കിന് പ്രവാസികളാണ് മിഷന്റെ ഭാഗമായി രാജ്യത്ത് തിരിച്ചെത്തിയത്

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വൈറലാകാന്‍ നട്ടപാതിരായ്ക്ക് സെമിത്തേരിയില്‍ റീല്‍സ് ചിത്രീകരിച്ച യുവാക്കള്‍ക്കെതിരെ കേസ്  (2 hours ago)

പ്രണയം എതിര്‍ത്ത അച്ഛനെ കൊലപ്പെടുത്തിയ സംഭവത്തില്‍ മകളും ഭര്‍ത്താവും പിടിയില്‍  (2 hours ago)

പത്തനംതിട്ടയില്‍ ഇരട്ട കുട്ടികള്‍ക്ക് നേരെ തെരുവുനായ ആക്രമണം  (2 hours ago)

എടയാറില്‍ ഇതര സംസ്ഥാന തൊഴിലാളി വെന്തുമരിച്ച സംഭവത്തില്‍ നഷ്ടപരിഹാരം 15 ലക്ഷമാക്കി  (2 hours ago)

ഭാര്യയുടെയും ബന്ധുക്കളുടെയും പീഡനത്തില്‍ മനംനൊന്ത് യുവാവ് ജീവനൊടുക്കി  (3 hours ago)

15 വയസ്സുകാരിക്കെതിരെ ലൈംഗികാതിക്രമം നടത്തിയ 63കാരന്‍ പിടിയില്‍  (3 hours ago)

ഗോപാലകൃഷ്ണന്റെ പ്രസ്താവനയില്‍ എന്തു നടപടിയാണ് സ്വീകരിച്ചതെന്ന് ഹൈക്കോടതി  (3 hours ago)

വീട്ടുമുറ്റത്തു നിര്‍ത്തിയിട്ടിരുന്ന സ്‌കൂള്‍ വാന്‍ കത്തിനശിച്ചു  (4 hours ago)

ചികിത്സ തേടി എത്തിയ രോഗിയും കൂടെ വന്നവരും ഡോക്ടറെ ആക്രമിച്ച് ഭീഷണിപ്പെടുത്തി  (4 hours ago)

സോജില പാസിലെ ഹിമപാതത്തില്‍ 6 മരണം  (4 hours ago)

മുഖ്യമന്ത്രി പിണറായി വിജയനെതിരെ വീണ്ടും ജി സുധാകരന്‍  (4 hours ago)

പശ്ചിമേഷ്യന്‍ സംഘര്‍ഷം; രാജ്യം ഒറ്റക്കെട്ടായി മുന്നോട്ടു പോകണമെന്ന് പ്രധാനമന്ത്രി  (6 hours ago)

തമിഴ്‌നാട്ടില്‍ വിജയ്‌യുടെ പ്രചാരണത്തിന് അനുമതിയില്ല  (6 hours ago)

വയനാട്ടില്‍ ബിജെപി പഞ്ചായത്തംഗത്തിന് വെട്ടേറ്റു  (6 hours ago)

ജന്മദിനാശംസകള്‍ മായക്കുട്ടി...വിസ്മയയ്ക്ക് പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് മോഹന്‍ലാല്‍  (8 hours ago)

Malayali Vartha Recommends