ലോക്ഡൗണില്‍ കുടുങ്ങിയ സന്ദര്‍ശകര്‍ക്ക് വീസ ഓണ്‍ലൈനില്‍ പുതുക്കാം
നേരത്തെ ഒമാനിലെത്തി ലോക്ക്ഡൗണ്‍ പശ്ചാത്തലത്തില്‍ രാജ്യത്ത് കുടുങ്ങിയ സന്ദര്‍ശന വിസക്കാര്‍ക്ക് ജൂലൈ ഒന്ന് മുതല്‍ വീസ പുതുക്കാന്‍ ഓണ്‍ലൈനില്‍ അപേക്ഷിക്കാവുന്നതാണ്. ഒമാനില്‍ സന്ദര്‍ശക വീസയിലുള്ളവര്‍ വിസാ കാലാവധി പുതുക്കണമെന്ന് റോയല്‍ ഒമാന്‍ പോലീസ് നിര്‍ദേശിച്ചു.
എക്സ്പ്രസ്/വിസിറ്റ് വീസകളില്‍ രാജ്യത്ത് തുടരുന്നവര്‍ക്കാണ് ഓണ്‍ലൈന്‍ വഴി പുതുക്കാന്‍ അവസരം ഒരുക്കിയത്. വീസ പുതുക്കുന്നതിന് റോയല്‍ ഒമാന്‍ പോലീസിന്റെ സര്‍വീസ് സെന്ററുകളില്‍ എത്തേണ്ടതില്ല. കോവിഡ് 19ന്റെ പശ്ചാത്തലത്തില്‍ രാജ്യത്ത് കുടുങ്ങിയ സന്ദര്‍ശക വീസക്കാര്‍ക്ക് ജൂണ്‍ 30 വരെ സൗജന്യമായി വീസാ കാലാവധി നീട്ടി നല്‍കിയിരുന്നു.
https://www.facebook.com/Malayalivartha