ഒമാനില്‍ സന്ദര്‍ശക വിസയിലുള്ളവര്‍ ഓണ്‍ലൈനില്‍ പുതുക്കണം.... ഒമാനിലെ വിവിധ വിസകാലാവധികള്‍ പുതുക്കുന്നതുമായി ബന്ധപെട്ടു മാര്‍ഗനിര്‍ദേശങ്ങള്‍ ഒമാന്‍ പുറത്തിറക്കി ...

ഒമാനിലെ വിവിധ വിസകാലാവധികള്‍ പുതുക്കുന്നതുമായി ബന്ധപെട്ടു മാര്‍ഗനിര്‍ദേശങ്ങള്‍ ഒമാന്‍ പുറത്തിറക്കി . സന്ദര്‍ശക/എക്‌സ്പ്രസ് വിസകളില്‍ എത്തി ഒമാനില്‍ കുടുങ്ങിക്കിടക്കുന്നവര്‍ വിസ കാലാവധി പുതുക്കണമെന്ന് റോയല്‍ ഒമാന്‍ പൊലീസ് അറിയിച്ചു. ബുധനാഴ്ച മുതല്‍ ഓണ്‍ലൈനില്‍ വിസ പുതുക്കാന്‍ സൗകര്യമുണ്ടാകും. ഇതിന് സാധാരണ വിസ കാലാവധി പുതുക്കുന്നതിനുള്ള ഫീസ് നല്‍കണം. വിസ പുതുക്കുന്നതിന് ആരും റോയല്‍ ഒമാന്‍ പൊലീസിന്റെ സേവനകേന്ദ്രത്തില്‍ വരേണ്ട ആവശ്യമില്ലെന്നും അധികൃതര്‍ അറിയിച്ചു. കോവിഡ് ലോക്ഡൗണിനെ തുടര്‍ന്ന് നാട്ടിലേക്ക് മടങ്ങാന്‍ കഴിയാത്തവരുടെ വിസകള്‍ ജൂണ്‍ 30 വരെ സൗജന്യമായി പുതുക്കിനല്‍കിയിരുന്നു.
ഈ മാര്‍ച്ച് ഒന്നു മുതല്‍ ആഗസ്റ്റ് 31 വരെ അനുവദിച്ച ടൂറിസ്റ്റ് വിസകള്‍ സ്വന്തമാക്കുകയും എന്നാല്‍, രാജ്യത്ത് പ്രവേശിക്കാന്‍ സാധിക്കാതിരിക്കുകയും ചെയ്തവര്‍ അടുത്ത വര്‍ഷം മാര്‍ച്ച് 31നു മുമ്പ് രാജ്യത്ത് എത്തിയാല്‍ മതി. ഇങ്ങനെ വിസ കാലാവധി നീട്ടിക്കിട്ടുന്നതിന് ഒമാനിലുള്ള ചുമതലപ്പെട്ടവര്‍ ആര്‍.ഒ.പി സേവനകേന്ദ്രത്തില്‍ എത്തണം. അവരവരുടെ മാതൃരാജ്യങ്ങളില്‍ പഠിക്കുന്ന ഒമാനിലുള്ള പ്രവാസി മാതാപിതാക്കളുടെ മക്കളുടെ വിസ കാലാവധി കഴിഞ്ഞിട്ടുണ്ടെങ്കില്‍ അത് കുട്ടികള്‍ക്കോ രക്ഷാകര്‍ത്താക്കള്‍ക്കോ ഓണ്‍ലൈനില്‍ പുതുക്കാം.
ഇതുസംബന്ധിച്ച നടപടികള്‍ നടക്കുന്നുണ്ട്. മാതൃരാജ്യത്തില്‍ അല്ലാതെ മറ്റിടങ്ങളില്‍ പഠിക്കുന്ന വിദേശികളുടെ കുട്ടികള്‍ ഒമാനിലേക്ക് തിരിച്ചുവരാന്‍ അന്താരാഷ്ട്ര വിമാന സര്‍വിസുകള്‍ പുനരാരംഭിക്കുന്നതുവരെ കാത്തിരിക്കണം. ഇവരുടെ കാലാവധി കഴിഞ്ഞ വിസകള്‍ പുതുക്കുന്നതുമായി ബന്ധപ്പെട്ട നടപടികള്‍ സമയമാകുമ്പോള്‍ അറിയിക്കുമെന്നും ആര്‍.ഒ.പി വക്താവിനെ ഉദ്ധരിച്ച് പ്രാദേശിക പത്രം റിപ്പോര്‍ട്ട് ചെയ്തു. ജൂണ്‍ 30 വരെ സൗജന്യമായി സന്ദര്‍ശക വിസ പുതുക്കിനല്‍കിയ ഒമാന്റെ നടപടി ലോക്ഡൗണിനെ തുടര്‍ന്ന് നാട്ടിലേക്ക് മടങ്ങാന്‍ കഴിയാതിരുന്ന മലയാളികളടക്കം ആയിരക്കണക്കിന് വിദേശികള്‍ക്ക് ആശ്വാസമായിരുന്നു. ഇങ്ങനെ കുടുങ്ങിയ നിരവധി ഇന്ത്യക്കാരന് നാട്ടിലേക്കു തിരിച്ചെത്തിയത്
"
https://www.facebook.com/Malayalivartha
























