Widgets Magazine
28
Mar / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

വന്ദേഭാരത് മിഷന്‍... യു.എ.ഇയിലേക്ക് മടങ്ങാന്‍ കാത്തിരിക്കുന്നവര്‍ക്കായി ജൂലൈ 12 മുതല്‍ വിമാന സര്‍വിസ് ആരംഭിക്കുന്നു

10 JULY 2020 07:25 AM IST
മലയാളി വാര്‍ത്ത

യു.എ.ഇയിലേക്ക് ഇന്ത്യയില്‍ നിന്ന് മടങ്ങാന്‍ കാത്തിരിക്കുന്നവര്‍ക്കായി ജൂലൈ 12 മുതല്‍ വിമാന സര്‍വിസ് ആരംഭിക്കുന്നു. വന്ദേഭാരത് മിഷനില്‍ ഉള്‍പ്പെടുത്തിയാണ് സര്‍വിസ് തുടങ്ങുന്നത്. യു.എ.ഇയില്‍ താമസ വിസയുള്ളവര്‍ക്കാണ് നിലവില്‍ അവസരം. ഇതിനായി എയര്‍ ഇന്ത്യ എക്‌സ്പ്രസിന്റെ വെബ്‌സൈറ്റ് വഴി ടിക്കറ്റ് ബുക്ക് ചെയ്യാം. 26 വരെയുള്ള ബുക്കിങ്ങാണ് ഇപ്പോള്‍ ആരംഭിച്ചിരിക്കുന്നത്.അംഗീകൃത ട്രാവല്‍ ഏജന്റുമാര്‍, കോള്‍ സന്റെര്‍ എന്നിവ മുഖേനയും ടിക്കറ്റ് ബുക്ക് ചെയ്യാം.
24,000 മുതല്‍ 30,000 രൂപ വരെയാണ് ടിക്കറ്റ് നിരക്ക്. യു.എ.ഇയില്‍ നിന്ന് കേരളത്തിലേക്ക് മടങ്ങുന്നവരില്‍ നിന്ന് 15,000 രൂപയാണ് ഈടാക്കിക്കൊണ്ടിരിക്കുന്നത്.കേരളത്തില്‍ നിന്ന് 51 വിമാനങ്ങളാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. കൊച്ചി 21, കോഴിക്കോട് 15, തിരുവനന്തപുരം ഒമ്പത്, കണ്ണൂര്‍ ആറ് എന്നിങ്ങനെയാണ് വിമാനങ്ങളുടെ എണ്ണം. അബൂദബി, ഷാര്‍ജ, ദുബൈ വിമാനത്താവളങ്ങളിലേക്കാണ് സര്‍വിസ്. മടങ്ങിയെത്തുന്നവര്‍ക്ക് അംഗീകൃത ലാബില്‍ നിന്നുള്ള കോവിഡ് നെഗറ്റിവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാണ്. യാത്രക്ക് 96 മണിക്കൂറിനുള്ളില്‍ നടത്തിയ പരിശോധനയുടെ ഫലമാണ് വേണ്ടത്.

യു.എ.ഇ ഫെഡറല്‍ അതോറിറ്റി ഫോര്‍ ഐഡന്റിറ്റി ആന്‍ഡ് സിറ്റിസന്‍ഷിപ്പിന്റെ (ഐ.സി.എ) വെബ്‌സൈറ്റില്‍  (smartservices.ica.gov.ae) രജിസ്റ്റര്‍ ചെയ്ത് അനുമതി നേടിയ ശേഷം വേണം ടിക്കറ്റെടുക്കാന്‍.
കോവിഡുമായി ബന്ധപ്പെട്ട് യു.എ.ഇ പുറത്തിറക്കിയ ഡി.എക്‌സ്.ബി സ്മാര്‍ട്ട് ആപ് നിര്‍ബന്ധമായും ഡൗണ്‍ലോഡ് ചെയ്തിരിക്കണം. ഇന്ത്യയില്‍ നിന്ന് യു.എ.ഇയിലേക്ക് വിമാനങ്ങള്‍ ചാര്‍ട്ടര്‍ ചെയ്യാന്‍ യു.എ.ഇയിലെ വിമാനക്കമ്പനികള്‍ക്ക് അനുമതി നല്‍കി.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വൈറലാകാന്‍ നട്ടപാതിരായ്ക്ക് സെമിത്തേരിയില്‍ റീല്‍സ് ചിത്രീകരിച്ച യുവാക്കള്‍ക്കെതിരെ കേസ്  (3 hours ago)

പ്രണയം എതിര്‍ത്ത അച്ഛനെ കൊലപ്പെടുത്തിയ സംഭവത്തില്‍ മകളും ഭര്‍ത്താവും പിടിയില്‍  (3 hours ago)

പത്തനംതിട്ടയില്‍ ഇരട്ട കുട്ടികള്‍ക്ക് നേരെ തെരുവുനായ ആക്രമണം  (4 hours ago)

എടയാറില്‍ ഇതര സംസ്ഥാന തൊഴിലാളി വെന്തുമരിച്ച സംഭവത്തില്‍ നഷ്ടപരിഹാരം 15 ലക്ഷമാക്കി  (4 hours ago)

ഭാര്യയുടെയും ബന്ധുക്കളുടെയും പീഡനത്തില്‍ മനംനൊന്ത് യുവാവ് ജീവനൊടുക്കി  (4 hours ago)

15 വയസ്സുകാരിക്കെതിരെ ലൈംഗികാതിക്രമം നടത്തിയ 63കാരന്‍ പിടിയില്‍  (4 hours ago)

ഗോപാലകൃഷ്ണന്റെ പ്രസ്താവനയില്‍ എന്തു നടപടിയാണ് സ്വീകരിച്ചതെന്ന് ഹൈക്കോടതി  (4 hours ago)

വീട്ടുമുറ്റത്തു നിര്‍ത്തിയിട്ടിരുന്ന സ്‌കൂള്‍ വാന്‍ കത്തിനശിച്ചു  (5 hours ago)

ചികിത്സ തേടി എത്തിയ രോഗിയും കൂടെ വന്നവരും ഡോക്ടറെ ആക്രമിച്ച് ഭീഷണിപ്പെടുത്തി  (5 hours ago)

സോജില പാസിലെ ഹിമപാതത്തില്‍ 6 മരണം  (6 hours ago)

മുഖ്യമന്ത്രി പിണറായി വിജയനെതിരെ വീണ്ടും ജി സുധാകരന്‍  (6 hours ago)

പശ്ചിമേഷ്യന്‍ സംഘര്‍ഷം; രാജ്യം ഒറ്റക്കെട്ടായി മുന്നോട്ടു പോകണമെന്ന് പ്രധാനമന്ത്രി  (7 hours ago)

തമിഴ്‌നാട്ടില്‍ വിജയ്‌യുടെ പ്രചാരണത്തിന് അനുമതിയില്ല  (7 hours ago)

വയനാട്ടില്‍ ബിജെപി പഞ്ചായത്തംഗത്തിന് വെട്ടേറ്റു  (7 hours ago)

ജന്മദിനാശംസകള്‍ മായക്കുട്ടി...വിസ്മയയ്ക്ക് പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് മോഹന്‍ലാല്‍  (9 hours ago)

Malayali Vartha Recommends