Widgets Magazine
17
Dec / 2025
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വിസി നിയമനം: അവസാനിച്ചത് ആയിരക്കണക്കിന് വിദ്യാര്‍ഥികളുടെ ഭാവി തകര്‍ത്ത സര്‍ക്കാര്‍- ഗവര്‍ണര്‍ കോമഡി ഷോ - രമേശ് ചെന്നിത്തല: സിപിഎം- ബിജെപി അന്തര്‍ധാര പുറത്തായി...


നേരിന്‍റെ ഒരംശം പോലും ഇല്ലാത്ത രാഷ്ട്രീയക്കാരൻ ആണ് നിങ്ങൾ എന്ന് തെളിയിച്ചു; താൻ എന്‍റെ പേര് ഈ വിവാദത്തിലേക്ക് വലിച്ചിഴച്ച് മാസങ്ങൾ ആയില്ലേ: ചുണയുണ്ടെങ്കിൽ താൻ തന്‍റെ കൈയിൽ ഉണ്ടെന്ന് പറയുന്ന തെളിവുകൾ നാളെ കോടതിയിൽ ഹാജരാക്ക്: പ്രതിപക്ഷനേതാവ് വിഡി സതീശനെതിരെ, കടകംപള്ളി സുരേന്ദ്രൻ...


കുറ്റകൃത്യത്തെ അപലപിക്കുന്ന ഗാനം കുറ്റകരമല്ല: ചെറിയാൻ ഫിലിപ്പ്


" പാനൂർ സഖാക്കൾ പഴയതൊക്കെ വിട്ട് കാശിക്ക് പോയിട്ടില്ല; സിപിഎം സൈബർ ഗ്രൂപ്പുകളിൽ കൊലവിളി: പിണറായിയിൽ യുവാവിന്റെ കൈപ്പത്തി തകർന്നത്, പടക്കം പൊട്ടിയതാണെന്ന് എഫ്ഐആർ...


ഭക്തർക്ക് സുരക്ഷാ നിർദേശങ്ങളുമായി കേരള പൊലീസ്...

കോവിഡ് മതില്‍ ചാടി ഓടി വരില്ല... പ്രവാസികളോട് നാട്ടിലുള്ളവരുടെ പ്രതികരണം വേദനാജനകമാണ്

10 JULY 2020 09:55 PM IST
മലയാളി വാര്‍ത്ത

കൊറോണ വൈറസ് ലോകം മുഴുവന്‍ താണ്ഡവമാടുന്നതിനിടയില്‍ മനുഷ്യര്‍ മനുഷ്യരെ അകറ്റി നിര്‍ത്തുന്നത് വേദനാ ജനകമാണ്. പ്രവാസികളെല്ലാം കൊറോണ വാഹകരാണെന്ന ചിന്തയിലാണ് പലരും പെരുമാറുന്നത്. സ്വന്തം വീട്ടില്‍ ക്വാറന്റീന് സൗകര്യമുള്ളവരാണ് വരുന്നവരില്‍ അധികവും, എന്നാല്‍ സ്വന്തം വീട്ടില്‍ അവര്‍ നില്‍ക്കുന്നതിന് അയല്‍പക്കക്കാര്‍ക്കാണ് പ്രശ്‌നം. അതുവരെ സ്‌നേഹിച്ചു കഴിഞ്ഞവര്‍ പെട്ടെന്ന് ഭയത്തോടെയാണ് പിന്നീട് നോക്കുന്നത്.അത്തരത്തില്‍ തന്റെ ഭാര്യയും കുഞ്ഞും അനുഭവിക്കേണ്ടി വന്ന അവസ്ഥ വിവരിച്ചുള്ള പ്രവാസിയുടെ കുറിപ്പ് ശ്രദ്ധേയമാകുകയാണ്.

പ്രവാസിയുടെ കുറിപ്പ്...

'ഒരു പ്രധാന കാര്യം നിങ്ങളുമായി പങ്കുവെക്കാന്‍ ആണ് ഇ കുറിപ്പ് എഴുതുന്നത്. മകളും ഭാര്യയും ജൂണ്‍ 23 ന് മസ്‌കറ്റില്‍ നിന്നും കൊച്ചിയിലേക്കു പോയിരുന്നു. ഏകദേശം രാത്രി 11.30 ന് അവര്‍ വീട്ടില്‍ എത്തി. ഹെല്‍ത്ത്കാരുടെ എല്ലാ നിര്‍ദേശങ്ങളും പാലിച്ചാണ് അവര്‍ അവിടെ വരെ എത്തിയത്. വീട്ടില്‍ ഉണ്ടായിരുന്ന എന്റെ അമ്മയും ചേട്ടനും മാറി നില്‍ക്കണമെന്ന നിര്‍ദേശം ഉണ്ടായിരുന്നു. അവരും അവിടെ നിന്ന് മാറിയിരുന്നു.

ആദ്യം 14 ദിവസം കോറന്റൈനില്‍ നില്കണം എന്നാണ് നിര്‍ദേശം ഉണ്ടായിരുന്നത്. അതിനിടയില്‍ അവര്‍ വിളിച്ചു കോവിഡ് ടെസ്റ്റ് ചെയ്യണം എന്ന് പറയുകയും അവര്‍ തന്നെ ആംബുലന്‍സ് അയക്കുകയും ഇവര്‍ പോയി ടെസ്റ്റ് ചെയ്യുകയും ചെയ്തു. രണ്ടു ദിവസത്തിനു ശേഷം റിസള്‍ട്ട് വന്നു നെഗറ്റീവ്. 14 ദിവസം കഴിഞ്ഞപ്പോള്‍ ഹെല്‍ത്തില്‍ നിന്നും വിളിച്ചു പറഞ്ഞു. വീടെല്ലാം വൃത്തിയാക്കണം വാതിലുകളും ജനലുകളും തുറന്നിടണം എന്ന്. അതിന്റെ അടിസ്ഥാനത്തില്‍ അവര്‍ രണ്ടുപേര്‍ ചേര്‍ന്നു എല്ലാം ക്ലീന്‍ ആകുകയും ചെയ്തു.

ഇന്നേക്ക് 17 ദിവസം ആയി ഒറ്റക്കാണ് അവര്‍ കഴിയുന്നത്. ചേട്ടന്‍ പുറത്ത് വന്നു ഭക്ഷണം എത്തിച്ചു കൊടുക്കുകയും ചെയ്യാറുണ്ട്. ഇന്ന് പെട്ടന്നു ഹെല്‍ത്തില്‍ നിന്നും വിളിച്ചു അയല്പക്കത്തെ ആരോ പരാതി കൊടുത്തു ഇവര്‍ ജനലും വാതിലും എല്ലാം തുറന്നിട്ട് പുറത്ത് നില്‍ക്കുന്നതും കണ്ടു എന്ന്. ഹെല്‍ത്ത്കാരുടെ നിര്‍ദേശം ലഭിച്ചത് അനുസരിച്ചാണ് അങ്ങനെ ചെയ്തതു.

ഇത്രയും നാള്‍ ഒരു അമ്മയും 5 വയസുള്ള കുഞ്ഞും അപ്പുറത്തെ വീട്ടില്‍ ഒറ്റക്ക് താമസിച്ചിട്ട് ഒന്ന് അകലെ നിന്നെങ്കിലും അന്ന്വേഷിക്കാത്ത ആളുകള്‍ പെട്ടന്നു ഒരു പരാതിയുമായി വരുന്നു. തൊട്ടു അപ്പുറത്തു ഉള്ളവര്‍ അല്ലെ ഒന്ന് വിളിച്ചു ചോദിക്കാന്‍ ഉള്ള മര്യാദ കാണിച്ചിട്ട് പോരെ പരാതി.

മുന്‍പ് ഞങ്ങള്‍ താമസിച്ചിരുന്ന സ്ഥലങ്ങളില്‍ ജാതിയോ മതമോ രാഷ്ട്രീയമോ നോക്കാതെ അയല്പക്കവുമായി ഒരു കുടുംബം പോലെ കഴിഞ്ഞ ആളുകള്‍ ആണ് ഞങ്ങള്‍. അതു വലപ്പാട് ആയാലും ഇതിനു മുന്‍പ് താമസിച്ച ചാഴുര്‍ വായനശാല അടുത്തായാലും..

നാടിനു പുറത്ത് നിന്ന് വരുന്നവര്‍ എല്ലാം കോവിഡ് ആയി വരുന്നവരാണ് എന്ന് ആരെങ്കിലും കരുതുന്നുണ്ടെങ്കില്‍ തിരുത്തണം.. കൂടാതെ കോവിഡ് ജനല്‍ തുറന്നിട്ടാല്‍ മതില്‍ ചാടി ഓടി വരില്ല എന്നും ഇതു പകരുന്നതിന്റെ ശാസ്ത്രീയ വശം മനസിലാക്കാനും ആളുകള്‍ ശ്രമിക്കണം.

ഇപ്പൊ താമസിക്കുന്ന ചാഴുര്‍ ദുബായ് റോഡിനു അടുത്തുള്ള ആരെങ്കിലും ഇതു വായിക്കുന്നുണ്ടെങ്കില്‍ അവരെ ഒന്ന് പറഞ്ഞു മനസിലാക്കണം.. ശാരീരിക അകലം മാത്രമല്ല മാനസിക അടുപ്പവും കൂടി വേണം..

നമ്മുടെ നാടിനു ഒരിക്കലും യോജിക്കാത്ത ഇത്തരം പ്രവര്‍ത്തനങ്ങള്‍ ആരും ചെയ്യരുത്. അകലെയുള്ള ബന്ധുക്കളെക്കാള്‍ അടുത്തുള്ള അയല്പക്കം ആയിരിക്കും എപ്പോളും ഉണ്ടാകുക എന്ന് വിശ്വസിക്കുന്ന അല്ലേല്‍ അങ്ങനെ പ്രവര്‍ത്തിച്ചിരുന്നവര്‍, ജീവിച്ചിരുന്നവരാണ് ഞങ്ങള്‍.. ഇതു എഴുതുന്നത് ആരും ഇത്തരത്തില്‍ ആരോടും പെരുമാറാതെ സ്‌നേഹവും കരുതലും കൊണ്ടേ നമുക്ക് മുന്നോട്ട് പോകാന്‍ സാധിക്കു എന്ന് ഓര്‍പ്പിക്കാന്‍ കൂടി ആണ്.. നമ്മള്‍ മനുഷ്യര്‍ സാമൂഹ്യ ജീവികള്‍ അല്ലെ….ഭയമല്ല ജാഗ്രതയാണ് വേണ്ടത്..

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

7 ആരോഗ്യ കേന്ദ്രങ്ങള്‍ക്ക് കൂടി ദേശീയ ഗുണനിലവാര അംഗീകാരം: ആകെ 282 ആരോഗ്യ കേന്ദ്രങ്ങള്‍ക്ക് എന്‍.ക്യു.എ.എസ്.  (18 minutes ago)

വിസി നിയമനം: അവസാനിച്ചത് ആയിരക്കണക്കിന് വിദ്യാര്‍ഥികളുടെ ഭാവി തകര്‍ത്ത സര്‍ക്കാര്‍- ഗവര്‍ണര്‍ കോമഡി ഷോ - രമേശ് ചെന്നിത്തല: സിപിഎം- ബിജെപി അന്തര്‍ധാര പുറത്തായി...  (27 minutes ago)

ക്യാമ്പസിന്റെ തിളക്കവുമായി ആഘോഷം ട്രയിലർ എത്തി.  (29 minutes ago)

നേരിന്‍റെ ഒരംശം പോലും ഇല്ലാത്ത രാഷ്ട്രീയക്കാരൻ ആണ് നിങ്ങൾ എന്ന് തെളിയിച്ചു; താൻ എന്‍റെ പേര് ഈ വിവാദത്തിലേക്ക് വലിച്ചിഴച്ച് മാസങ്ങൾ ആയില്ലേ: ചുണയുണ്ടെങ്കിൽ താൻ തന്‍റെ കൈയിൽ ഉണ്ടെന്ന് പറയുന്ന തെളിവുകൾ ന  (32 minutes ago)

കുറ്റകൃത്യത്തെ അപലപിക്കുന്ന ഗാനം കുറ്റകരമല്ല: ചെറിയാൻ ഫിലിപ്പ്  (44 minutes ago)

" പാനൂർ സഖാക്കൾ പഴയതൊക്കെ വിട്ട് കാശിക്ക് പോയിട്ടില്ല; സിപിഎം സൈബർ ഗ്രൂപ്പുകളിൽ കൊലവിളി: പിണറായിയിൽ യുവാവിന്റെ കൈപ്പത്തി തകർന്നത്, പടക്കം പൊട്ടിയതാണെന്ന് എഫ്ഐആർ...  (53 minutes ago)

എന്‍.ക്യു.എ.എസ്. അംഗീകാരത്തിന് മൂന്ന് വര്‍ഷത്തെ കാലാവധി; മൂന്ന് വര്‍ഷത്തിന് ശേഷം ദേശീയ സംഘത്തിന്റെ പുന:പരിശോധന; സംസ്ഥാനത്തെ 7 ആരോഗ്യ സ്ഥാപനങ്ങള്‍ക്ക് കൂടി നാഷണല്‍ ക്വാളിറ്റി അഷുറന്‍സ് സ്റ്റാന്റേര്‍ഡ്‌  (2 hours ago)

കേരളത്തിലെ ഭിന്നശേഷി മേഖലയിലെ സമഗ്രമായ പ്രവർത്തനങ്ങൾ, രാജ്യത്തിനു തന്നെ മാതൃകയാക്കാവുന്ന പദ്ധതികൾ; ഭിന്നശേഷി സർഗ്ഗോത്സവം 2026 ജനുവരി 19 മുതൽ 21 വരെ തലസ്ഥാനനഗരിയിൽ അരങ്ങേറുമെന്ന് മന്ത്രി ഡോ. ആർ ബിന്ദു  (2 hours ago)

ശബരിമല സ്വർണ കൊള്ള കേസ്; മുൻ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ ശ്രീകുമാർ അറസ്റ്റിൽ  (3 hours ago)

കേരളത്തിന്റെ പുരോഗമനപരമായ കലാ സാംസ്കാരിക പാരമ്പര്യത്തിന് നേരെയുള്ള ജനാധിപത്യ വിരുദ്ധ സമീപനമാണ് കേന്ദ്രസർക്കാർ സ്വീകരിച്ചിരിക്കുന്നത്; കേന്ദ്രത്തിനെതിരെ ആഞ്ഞടിച്ച് മന്ത്രി സജി ചെറിയാന്‍  (3 hours ago)

തലസ്ഥാന നഗരിയിൽ നിയന്ത്രണങ്ങൾ കടുപ്പിച്ചു  (3 hours ago)

വിസി നിയമനം ഗവര്‍ണറും മുഖ്യമന്ത്രിയും വിട്ടുവീഴ്ച; മുഖ്യമന്ത്രിയും ഗവര്‍ണ്ണറും ജനങ്ങളെ വിഡ്ഢികളാക്കുന്നുവെന്ന് എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാല്‍ എം പി  (3 hours ago)

നവവത്സരാഘോഷങ്ങളിൽ പടക്കം പൊട്ടിക്കുന്നതിന്....  (4 hours ago)

സ്വർണവിലയിൽ  (5 hours ago)

മതി നിർത്ത്.. ആദ്യം പൊട്ടിത്തെറിച്ച് സ്‌പീക്കർ..! ലോകസഭയിൽ ഷാഫിയുടെ തീപ്പാറുന്ന പ്രസംഗം പിന്നാലെ കൈയടിച്ച് സ്‌പീക്കർ...ഉഫ്  (5 hours ago)

Malayali Vartha Recommends