ദുബായുടെ നിബന്ധനകൾ പ്രവാസികൾക്ക് ആശങ്ക; സന്ദർശക വിസക്കാരുടെ നിബന്ധനകൾ പാടെ തിരുത്തി ദുബായ്! ഗാരന്ററുടെ ആറു മാസത്തെ ബാങ്ക്, അക്കൗണ്ട് വിവരങ്ങള്‍, നിശ്ചിത തീയതിയില്‍ മടങ്ങുമെന്ന, സത്യവാങ്ങ്മൂലം
ദുബൈയിലേക്കെത്തുന്ന സന്ദര്‍ശക വിസക്കാര്‍ക്ക് പുതിയ നിബന്ധനകള്‍ ഏർപ്പെടുത്തിയിരിക്കുകയാണ് അധികൃതർ. ഇതുമായി ബന്ധപ്പെട്ട് ട്രാവല്‍ ഏജന്‍സികള്‍ക്ക് നിര്‍ദേശം ലഭിക്കുകയുണ്ടായി. അതായത് പുതിയതായി അപേക്ഷിക്കുന്നവര്‍ക്ക് നിബന്ധനകള്‍ ബാധകമായിരിക്കുന്നതാണ്. ഇത് സംബന്ധിച്ച് സിസ്റ്റത്തിലും അപ്ഡേഷന് വന്നുകഴിഞ്ഞു. എന്നാല്‍, ഔദ്യോഗിക പ്രഖ്യാപനം ഇതുവരെ വന്നിട്ടില്ല എന്നാണ് ലഭ്യമാകുന്ന വിവരം. അതേസമയം സാധാരണ ഗതിയില്‍ റിേട്ടണ്‍ ടിക്കറ്റുണ്ടെങ്കില്‍ ആര്‍ക്കും സന്ദര്‍ശക വിസയില്‍ ദുബൈയിലേക്ക് വരാന്‍ കഴിയും.
എന്നാല്‍, പുതിയ നിബന്ധന വന്നതോടെ കൂടുതല്‍ രേഖകള്‍ ഹാജരാക്കേണ്ടി വരുന്നതാണ്. നിശ്ചിത തീയതിയില്‍ മടങ്ങുമെന്ന സത്യവാങ്ങ്മൂലം, ആറു മാസത്തെ ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍, ഹോട്ടല്‍ റിസര്‍വേഷന്‍ അതല്ലെങ്കില്‍ താമസസ്ഥലം സംബന്ധിച്ച വിവരങ്ങള്‍ എന്നിവകൂടി റിേട്ടണ്‍ ടിക്കറ്റിനൊപ്പം സബ്മിറ്റ് ചെയ്യണം എന്നതാണ് പുതിയ നിബന്ധനകൾ. ബന്ധുക്കളെയോ സുഹൃത്തുക്കളെയോ സന്ദര്‍ശിക്കുന്നവര്‍ അവരുടെ പൂര്‍ണ വിവരവും മറ്റു രേഖകള്‍ക്കൊപ്പം കൈമാറേണ്ടതാണ്. സമ്മേളനം, പ്രദര്‍ശനം എന്നിവയില്‍ പെങ്കടുക്കാന്‍ വരുന്നവര്‍ മറ്റു രേഖകള്‍ക്കൊപ്പം ക്ഷണക്കത്തു കൂടി നൽകണം.
ദുബൈ വിസിറ്റിങ് വിസ ലഭിക്കാന്‍ വേണ്ട രേഖകള്‍
ഗാരന്ററുടെ ആറു മാസത്തെ ബാങ്ക്
അക്കൗണ്ട് വിവരങ്ങള്‍
നിശ്ചിത തീയതിയില്‍ മടങ്ങുമെന്ന സത്യവാങ്ങ്മൂലം
റിേട്ടണ്‍ വിമാന ടിക്കറ്റ്
ഹോട്ടല്‍ റിസര്‍വേഷന്‍/ താമസസ്ഥലം വിവരം
സുഹൃദ് സന്ദര്‍ശനം
സന്ദര്‍ശിക്കാനുദ്ദേശിക്കുന്ന കുടുംബാംഗത്തിെന്റയോ സുഹൃത്തിെന്റയോ വിലാസം
ഗാരന്ററുടെ എമിറേറ്റ്സ് െഎ.ഡിയുടെ കോപ്പി
സമ്മേളനങ്ങളിൽ പങ്കെടുക്കുന്നവർ ക്ഷണക്കത്തിെന്റ പകര്‍പ്പ്
https://www.facebook.com/Malayalivartha