ക്രിക്കറ്റ് കളിക്കാരനായ മലയാളി യുവാവ് അജ്മാനിൽ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തി; കാസര്‍കോട് നീലേശ്വരം സ്വദേശിയെ താമസസ്ഥലത്താണ് കണ്ടെത്തിയത്
കാസര്‍കോട് നീലേശ്വരം സ്വദേശിയെ അജ്മാനില്‍ മരിച്ചനിലയില്‍ കണ്ടെത്തുകയുണ്ടായി. ക്രിക്കറ്റ് താരംകൂടിയായ ശ്രീലാലിനെ (26) ആണ് താമസയിടത്തില്‍ തൂങ്ങിമരിച്ചനിലയില്‍ അധികൃതർ കണ്ടെത്തിയത്. ബുധനാഴ്ച രാത്രിയായിരുന്നു സംഭവം. കണ്ണൂര്‍ സ്വദേശി സലിംകുമാറിന്റെ മകനാണ് മരിച്ച ശ്രീലാല്‍ എന്ന യുവാവ്. യു.എ.ഇയില്‍ ഏതാനും ക്രിക്കറ്റ് മത്സരങ്ങളില്‍ പങ്കെടുത്ത യുവാവ് കാസര്‍കോട് ജില്ലാ ക്രിക്കറ്റ് (അണ്ടര്‍ 14,16,19) ടീമുകളില്‍ അംഗം കൂടിയായിരുന്നു.
ഇദ്ദേഹം മൂന്നുവര്‍ഷം മുന്‍പ് യു.എ.ഇയില്‍ സന്ദര്‍ശക വിസയിലെത്തി തിരിച്ചുപോയതായിരുന്നു. മൂന്നുമാസം മുമ്പാണ് വീണ്ടുമെത്തിയത്. ഇതേതുടർന്ന് ഷാര്‍ജയിലെ ക്രിക്കറ്റ് അക്കാദമിയില്‍ ജോലി ചെയ്യുകയായിരുന്നു. ഒപ്പം അജ്മാനില്‍ മറ്റൊരു ജോലി തരപ്പെടുകയും ചെയ്തിരുന്നു. ശ്രീലാലിന്റെ അമ്മ രണ്ടുവര്‍ഷം മുന്‍പ് മരിച്ചിരുന്നു, ശ്യാംലാല്‍, ജിത്തുലാല്‍ എന്നിവര്‍ സഹോദരങ്ങളാണ്. സംസ്കാരം അജ്മാനില്‍ തന്നെയാണ് നടക്കുന്നത്.
https://www.facebook.com/Malayalivartha