ഇരുപതു വര്‍ഷമായി പ്രവാസജീവിതം നയിച്ചുവന്നിരുന്ന മലയാളി ജോലി ചെയ്തു കൊണ്ടിരിക്കെ കുഴഞ്ഞു വീണ് മരിച്ചു
ഇരുപതു വര്‍ഷമായി പ്രവാസജീവിതം നയിച്ചുവന്നിരുന്ന മലയാളി കുഴഞ്ഞു വീണ് മരിച്ചു. ജോലിക്കിടെ മലയാളി കുഴഞ്ഞുവീണ് മരിച്ചു. ജിസാനിന് സമീപം സാംതയില്‍ ബ്രോസ്റ്റ് കടയില്‍ ജോലി ചെയ്യുന്നതിനിടെ കാക്കഞ്ചേരി പുല്‍പറമ്ബ് സ്വദേശി കൊടക്കാട്ടകത്ത് അഹമ്മദ് കുട്ടി (55) ആണ് കുഴഞ്ഞുവീണു മരിച്ചത്. 20 വര്‍ഷമായി സൗദിയിലുള്ള അഹമ്മദ് കുട്ടി സാംതയില്‍ 15 വര്‍ഷമായി ബ്രോസ്റ്റ് കടയില്‍ ജീവനക്കാരനാണ്. ഒരു വര്‍ഷം മുമ്ബ് സൗദിയിലെത്തിയ പുത്രന് മുഹമ്മദ് ജംഷാദും ഇദ്ദേഹത്തോടൊപ്പം കടയില്‍ ജോലി ചെയ്യുന്നു. വെള്ളിയാഴ്ച ഉച്ചക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ചികിത്സ തേടിയിരുന്നുവെങ്കിലും തിരിച്ചുവന്ന് വീണ്ടും ജോലിയില്‍ ഏര്‍പ്പെട്ടതായിരുന്നു.
സാംത ജനറല്‍ ആശുപത്രിയിലുള്ള മയ്യിത്ത് നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി ഇവിടെത്തന്നെ ഖബറടക്കും.
"
https://www.facebook.com/Malayalivartha